News Beyond Headlines

23 Thursday
April

മകളെ ശല്യം ചെയ്തത് ചോദ്യം ചെയ്ത മാതാപിതാക്കളെ മര്‍ദ്ദിച്ചു, വീട് അടിച്ചുതകര്‍ത്തു; 19കാരന്‍ പിടിയില്‍

കൊല്ലം: പ്രായപൂര്‍ത്തിയാകാത്ത മകളെ ശല്യം ചെയ്യുന്നത് വിലക്കിയ മാതാപിതാക്കളെ മര്‍ദ്ദിക്കുകയു വീട് അടിച്ചു തകര്‍ക്കുകയും ചെയ്ത കേസില്‍ കേസില്‍ യുവാവ് അറസ്റ്റില്‍ . വടക്കേവിള ന്യൂ ഐശ്വര്യ നഗര്‍- 110 ആശാരിയഴികം വീട്ടില്‍ നിന്നു വടക്കേവിള പട്ടത്താനം നഗര്‍-165 മൈലാടുംകുന്ന് ജങ്ഷനു സമീപം വാടകയ്ക്കു താമസിക്കുന്ന സുബിന്‍ ആണു കിളികൊല്ലൂര്‍ പൊലീസിന്റെ പിടിയിലായത്. ഇയാള്‍ പെണ്‍കുട്ടിയെ അപമാനിച്ചതായും പരാതിയുണ്ട്. മൂന്ന് മാസങ്ങള്‍ക്കു മുമ്പ് യുവാവ് പെണ്‍കുട്ടിയെ നിരന്തരം പിന്തുടര്‍ന്നിരുന്നു. ശല്യം സഹിക്കവയ്യായായപ്പോള്‍ പെണ്‍കുട്ടി മാതാപിതാക്കളോട് പരാതി പറഞ്ഞു. തുടര്‍ന്നു, മാതാപിതാക്കള്‍ ഇയാളെ പെണ്‍കുട്ടിയെ ശല്യം ചെയ്യരുതെന്ന് പറഞ്ഞ് മുന്നറിയിപ്പ് നല്‍കി. ഇതില്‍ പ്രകോപിതനായ പ്രതി മാതാപിതാക്കളെ ആക്രമിക്കുകയും ഇവരുടെ വീട് അടിച്ച് തകര്‍ക്കുകയും ചെയ്തു. സംഭവത്തിനുശേഷം പ്രതി ഒളിവില്‍ പോയി. യുവാവിനെ പിടികൂടാന്‍ എസിപി ജി ഡി വിജയകുമാറിന്റെ നേതൃത്വത്തില്‍ ജില്ലാ പൊലീസ് മേധാവി ടി നാരായണന്‍ പ്രത്യേക അന്വേഷണ സംഘത്തെ നിയോഗിച്ചു. പ്രത്യേക അന്വേഷണ സംഘം തമിഴ്നാട്ടില്‍ ഒളിവില്‍ കഴിഞ്ഞ ഇയാള്‍ തിരികെ നാട്ടിലെത്തിച്ച് അയത്തില്‍ ഭാഗത്തു നിന്നു പിടികൂടുകയായിരുന്നു. കിളികൊല്ലൂര്‍ ഇന്‍സ്പെക്ടര്‍ കെ വിനോദ്, എസ്ഐമാരായ എ പി അനീഷ്, ജയന്‍ കെ സക്കറിയ, മധു, എഎസ്ഐ ഡെല്‍ഫിന്‍ ബോണിഫസ്, സിപിഒമാരായ സാജ്, പി കെ സജി എന്നിവരടങ്ങിയ സംഘമാണു പ്രതിയെ പിടികൂടിയത്. ഇയാളെ റിമാന്‍ഡ് ചെയ്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....