കാക്കൂര്‍: യൂട്യൂബറും വ്‌ളോഗറുമായ കാക്കൂര്‍ പാവണ്ടൂര്‍ സ്വദേശിനി റിഫ മെഹ്നു (21)വിന്റെ ആത്മഹത്യയുടെ കാരണം ഇപ്പോഴും അവ്യക്തം. തിങ്കളാഴ്ച രാത്രി ദുബായ് കരാമയിലെ ഫ്‌ലാറ്റില്‍ റിഫയെ ആത്മഹത്യചെയ്തനിലയില്‍ കണ്ടെത്തുകയായിരുന്നു. സാമൂഹികമാധ്യമങ്ങളില്‍ സജീവമായിരുന്നു റിഫയുടെ അപ്രതീക്ഷിത വേര്‍പാടിലേക്ക് നയിച്ച കാര്യമാണ് ഇനിയും വെളിവാകാനുള്ളത്. ദുബായില്‍നിന്ന് കോഴിക്കോട്ടെത്തിച്ച മൃതദേഹം വ്യാഴാഴ്ച കബറടക്കി. ആത്മഹത്യചെയ്തദിവസം രാത്രി ഒമ്പതുമണിയോടെ ദുബായിലെ ജോലിസ്ഥലത്തുനിന്ന് റിഫ നാട്ടിലുള്ള രണ്ടുവയസ്സുള്ള മകനുമായും മാതാപിതാക്കളുമായും വീഡിയോ കോളില്‍ സംസാരിച്ചിരുന്നു. ഇതിനുശേഷം പിറ്റേന്നുരാവിലെ റിഫ മരിച്ചവിവരമാണ് നാട്ടിലറിയുന്നത്. ആത്മഹത്യചെയ്യേണ്ട കാരണങ്ങളൊന്നും റിഫയ്ക്ക് ഉണ്ടായിരുന്നില്ലെന്ന വിവരമാണ് ബന്ധുക്കള്‍ പങ്കുവെക്കുന്നത്. ആത്മഹത്യചെയ്തു എന്ന കാര്യം ഇപ്പോഴും വിശ്വസിക്കാന്‍കഴിയാത്ത മാനസികാവസ്ഥയിലാണവര്‍. അന്നേദിവസം രാത്രിയില്‍ ജീവിതം അവസാനിക്കാന്‍ തോന്നത്തക്കവിധത്തില്‍ എന്തുസംഭവിച്ചുവെന്നാണ് ഇനിയും അറിയാനുള്ളത്. ദുബായില്‍നിന്ന് മൃതദേഹത്തെ ഭര്‍ത്താവ് മെഹ്നാസും അനുഗമിച്ചിരുന്നു. റിഫയും മെഹ്നാസും തമ്മില്‍ പ്രത്യക്ഷത്തില്‍ പ്രശ്നങ്ങളൊന്നുണ്ടായിരുന്നില്ല. ആത്മഹത്യചെയ്ത രാത്രിയില്‍ ജോലിസ്ഥലത്തുനിന്ന് വൈകിവന്നതുമായി ബന്ധപ്പെട്ട് ഇവര്‍ തമ്മില്‍ സംസാരമുണ്ടായതായും പറയുന്നുണ്ട്. സാമൂഹികമാധ്യമങ്ങളില്‍ ഏറെ പകിട്ടോടെയായിരുന്നു ഇവരുടെ ജീവിതം. ഇവരുടെ ജീവിതത്തില്‍ എന്താണ് സംഭവിച്ചെതെന്നറിയണമെന്ന കാര്യമാണ് ആരാധകരും പങ്കുവെക്കുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....