News Beyond Headlines

29 Wednesday
April

അഞ്ജലിക്കും സൈജുവിനും മുകളില്‍ കലിഫോര്‍ണിയ അച്ചായന്‍; ഉന്നത ബന്ധം

'പൊലീസ് ചോദിച്ചാല്‍ ധൈര്യമായി ഫോണ്‍ കൊടുത്തോ, അവര്‍ അന്വേഷണം നിര്‍ത്തിക്കോളും' - നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാറ്റിനൊപ്പം പോക്‌സോ, ലഹരി കേസുകളില്‍ പ്രതിയായ കോഴിക്കോട് സ്വദേശി അഞ്ജലി റിമദേവിന് ഈ ഉറപ്പു നല്‍കിയ ഒരാളുണ്ടെന്നു വെളിപ്പെടുത്തല്‍. അന്വേഷണ സംഘത്തിന് ഉള്‍പ്പെടെ അറിവുണ്ടെങ്കിലും ഒരിടത്തും വലിയരീതിയില്‍ പരാമര്‍ശിക്കപ്പെട്ടിട്ടില്ലാത്ത ഈ വ്യക്തി 'കലിഫോര്‍ണിയക്കാരന്‍ അച്ചായന്‍' എന്നാണ് അടുത്ത വൃത്തങ്ങള്‍ അറിയപ്പെടുന്നത്. റോയ്യുടെ കൂട്ടുപ്രതികളായ സൈജു തങ്കച്ചന്‍, അഞ്ജലി റിമദേവ് ഉള്‍പ്പടെയുള്ളവരെ കാണാമറയത്തിരുന്നു നിയന്ത്രിക്കുന്നത് ഇയാളാണെന്നാണ് വെളിപ്പെടുത്തല്‍. ഈ പേര് ഉപയോഗിച്ചു അഞ്ജലി തന്നെ ഭീഷണിപ്പെടുത്തിയിട്ടുണ്ട് എന്നു പോക്‌സോ കേസില്‍ അഞ്ജലിക്കെതിരെ പരാതി നല്‍കിയ യുവതിയാണ് വെളിപ്പെടുത്തുന്നത്. അത്യുന്നതങ്ങളില്‍ ബന്ധമുള്ള, അതിസമ്പന്നനായ ആളാണ് ഈ 'കലിഫോര്‍ണിയക്കാരന്‍ അച്ചായന്‍' എന്നാണ് വിവരം. കേരളത്തിലെ പല സിനിമാക്കാരുമായി ബന്ധമുള്ളയാള്‍. ''ഇയാളെക്കുറിച്ചു പറഞ്ഞ വിവരങ്ങള്‍ മൊഴിയില്‍ നിന്ന് പൊലീസ് പോലും ഒഴിവാക്കിയിരിക്കുകയാണ്. 'അവരൊക്കെ വലിയ വലിയ ആളുകളാണ്, തന്റെ കുടുംബം തകരും' എന്ന നിലയിലാണ് അന്നു പറയുമ്പോള്‍ പൊലീസ് സംസാരിച്ചത്. അഞ്ജലിയും സൈജുവും പോലും ഈ അച്ചായനെ പേടിച്ചാണ് നില്‍ക്കുന്നത് എന്നാണ് മനസിലായിട്ടുള്ളത്.'' - പോക്‌സോ കേസില്‍ പരാതി നല്‍കിയ യുവതി പറഞ്ഞു. ''കോഴിക്കോടു നിന്നു കൊച്ചിയിലേയ്ക്കു വരുമ്പോള്‍ ഇടവിട്ട് ഇയാള്‍ അഞ്ജലിയെ വിളിക്കുന്നുണ്ടായിരുന്നു. ഇയാളുടെ നിര്‍ദേശത്തിലാണ് സൈജുവും അഞ്ജലിയും എല്ലാം ചെയ്തിരുന്നത് എന്നാണ് ഫോണ്‍ വിളികളില്‍ നിന്നു മനസിലായിട്ടുള്ളത്. അന്നു കൊച്ചിയില്‍ മടങ്ങുമ്പോള്‍ നിന്നു കോഴിക്കോട്ടേയ്ക്ക് എത്തുന്നതു വരെ ഇയാള്‍ അവരുമായി വിഡിയോ കോളില്‍ സംസാരിക്കുന്നുണ്ടായിരുന്നു. നിറയെ അശ്ലീലം നിറഞ്ഞ സംഭാഷണം. അതു മുഴുവന്‍ കാറിലിരുന്നു കേട്ടു. അഞ്ജലിയാകട്ടെ അര്‍ധ ബോധാവസ്ഥയിലാണ് സംസാരിച്ചിരുന്നത്. കോഴിക്കോട്ടെ ഓഫിസിലെ പെണ്‍കുട്ടികള്‍ക്ക് ഇടയ്ക്ക് അച്ചായന്‍ സമ്മാനം അയയ്ക്കുമായിരുന്നു എന്നറിയാം. ഒരിക്കല്‍ ഓഫിസിലെ കുട്ടിയുടെ നമ്പര്‍ ചോദിച്ചിട്ട് അഞ്ജലി നല്‍കാതിരുന്നതിന് ഇരുവരും ഉറക്കെ ഷൗട്ട് ചെയ്യുന്നതും കേട്ടിട്ടുണ്ട്. അഞ്ജലി ആവശ്യപ്പെട്ട ഉടന്‍ ഐഫോണും എത്തിച്ചു കൊടുത്തു. മറ്റൊരാള്‍ വഴിയാണ് സമ്മാനങ്ങള്‍ എത്തിച്ചു നല്‍കിയിരുന്നത്. ഉയര്‍ന്ന ഉദ്യോഗസ്ഥനുമായി ഇയാള്‍ക്കു ബന്ധം ഉണ്ടെന്നാണ് അവകാശപ്പെട്ടിരുന്നത്. മോഡലുകളുടെ മരണം ഒതുക്കിയത് ഇയാളാണെന്നു പറഞ്ഞും ഭീഷണിപ്പെടുത്തിയിട്ടുണ്ട്. റോയ് വയലാറ്റിന്റെ ഹോട്ടലിലെ സംഭവം ഉണ്ടാകുമ്പോള്‍ അവിടെ ഉണ്ടായിരുന്ന ഒരു കുട്ടി ഉയര്‍ന്ന ഉദ്യോഗസ്ഥന്റെ മകളാണ് എന്നു പിന്നീടു മനസിലായി. തന്റെ വിഡിയോയില്‍ ഈ പെണ്‍കുട്ടിയുടെ ദൃശ്യം പതിഞ്ഞിരുന്നു. എന്നാല്‍ ഫോണ്‍ പൊലീസ് കസ്റ്റഡിയിലായതിനാല്‍ വിഡിയോയും പൊലീസിന്റെ പക്കലാണ് ഉള്ളത്. പബ്ലിക് പ്രോസിക്യൂട്ടറിലും കേസ് അന്വേഷിക്കുന്ന അനന്തലാല്‍ സാറിലും വിശ്വാസമുണ്ട്. പലപ്പോഴും ബ്ലാക് മെയില്‍ ചെയ്യാനും ഭീഷണിപ്പെടുത്താനും അഞ്ജലി ഉപയോഗിച്ച പേരാണ് ഈ അച്ചായന്റേത്. തട്ടിക്കളയുമെന്നാണ് ഒരു മെസേജില്‍ പറഞ്ഞത്. നീ നിശബ്ദയായിരിക്കുന്നതാണ് നിനക്കു നല്ലത്. മകളുടെ ജീവന്‍ വച്ച് നീ എന്തിനാണ് മറ്റുള്ളവര്‍ക്കു വേണ്ടി കളിക്കുന്നത്, നിനക്കു മിണ്ടാതിരുന്നാല്‍ പോരേ?. മിണ്ടാതിരിക്കുന്നതാണ് ബുദ്ധി എന്നെല്ലാം അവര്‍ ഇംഗ്ലിഷില്‍ സന്ദേശം അയച്ചിരുന്നു. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട് ഒരിക്കല്‍ അഞ്ജലിയെ അന്വേഷണ ഉദ്യോഗസ്ഥര്‍ കൊച്ചിയിലേയ്ക്കു വിളിപ്പിച്ചിരുന്നു. ഈ സമയത്താണ് ഫോണ്‍ ആവശ്യപ്പെട്ടാല്‍ കൊടുത്തുകൊള്ളാന്‍ അച്ചായന്‍ പറഞ്ഞത്. മോഡലുകളുടെ മരണത്തിനു പിന്നാലെ ഷൈജു തങ്കച്ചനെ ഫ്‌ലാറ്റില്‍ താമസിപ്പിക്കണം എന്ന് അച്ചായന്‍ അഞ്ജലിയോടു പറയുമ്പോള്‍ ഞാന്‍ അടുത്തുണ്ട്. അഞ്ജലിയുടെ മൊബൈല്‍ ഫോണ്‍ പരിശോധിച്ചാല്‍ ഇവര്‍ക്കിടയിലുള്ള ബന്ധത്തെക്കുറിച്ചു തെളിവു ലഭിക്കും.'' - പരാതിക്കാരി പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....