വ്‌ലോഗര്‍ നേഹയുടെ മരണത്തില്‍ ലഹരി മാഫിയയുടെ പങ്ക് അന്വേഷിക്കാന്‍ പൊലീസ്. മരണസമയത്ത് നേഹയുടെ വീട്ടില്‍നിന്ന് ലഹരിമരുന്നുമായി അറസ്റ്റിലായ യുവാവിനെ കസ്റ്റഡിയില്‍ ചോദ്യം ചെയ്യും. നേഹയുടെയും ഒപ്പം താമസിച്ചിരുന്ന സിദ്ധാര്‍ഥിന്റെ ഫോണുകള്‍ ശാസ്ത്രീയ പരിധോധനയ്ക്ക് വിധേയമാക്കും. ഫെബ്രുവരി 28നാണ് പോണേക്കരയിലെ ഫ്‌ലാറ്റില്‍ തൂങ്ങിമരിച്ച നിലയില്‍ നേഹയെ കണ്ടത്. കണ്ണൂര്‍ സ്വദേശിനിയായ നേഹ നിഥിന്‍ എന്ന മുബഷീറ യൂട്യൂബ് വ്‌ലോഗര്‍, മോഡല്‍, ഇന്‍സ്റ്റഗ്രാമടക്കുള്ള സമൂഹമാധ്യമങ്ങളിലെ സെലിബ്രിറ്റി എന്നീ നിലകളില്‍ സജീവമായിരുന്നു. കഴിഞ്ഞ ദിവസമാണ് കൊച്ചി പോണേക്കരയിലെ അപ്പാര്‍ട്ട്‌മെന്റില്‍ തൂങ്ങിമരിച്ച നിലയില്‍ നേഹയെ കണ്ടത്. മൂന്നുമുറികളുള്ള അപ്പാര്‍ട്ട്‌മെന്റിലെ ഒരു മുറിയിലെ ഫാനില്‍ തൂങ്ങിയ നിലയിലായിരുന്നു മൃതദേഹം. സുഹൃത്ത് സിദ്ധാര്‍ഥുമൊന്നിച്ചായിരുന്നു ഏറെക്കാലമായി നേഹയുടെ താമസം. മരണം നടന്നദിവസം സിദ്ധാര്‍ഥ് കാസര്‍കോടായിരുന്നു. ഇരുവരുടെയും സുഹൃത്തായ മുഹമ്മദ് സനൂജുനെ നേഹയ്‌ക്കൊപ്പം നിര്‍ത്തിയാണ് സിദ്ധാര്‍ഥ് പോയത്. പുറത്തു പോയി മടങ്ങിവന്നപ്പോള്‍ നേഹ തൂങ്ങിനില്‍ക്കുന്നത് കണ്ടെന്നാണ് സനൂജിന്റെ മൊഴി. എളമക്കര പൊലീസ് ഇന്‍ക്വസ്റ്റ് നടപടികള്‍ തുടങ്ങിയതിനിടെയാണ് അബ്ദുല്‍ സലാമെന്ന കാസര്‍കോട് സ്വദേശി ഫ്‌ലാറ്റിലേക്കു വന്നത്. ഇയാളുടെ വെപ്രാളം കണ്ട് സംശയം തോന്നിയ പൊലീസ് വാഹനം പരിശോധിച്ചപ്പോള്‍ 8 ഗ്രാം എംഡിഎംഎ ടാബ്ലറ്റും .380 ഗ്രാം വെള്ള ഉപ്പ് പരുവത്തിലുള്ള എംഡിഎംഎയും പിടിച്ചെടുത്തു. ചോദ്യം ചെയ്യലില്‍ അബ്ദുല്‍ സലാം സ്ഥിരമായി ഫ്‌ലാറ്റില്‍ ലഹരിമരുന്ന് എത്തിച്ചിരുന്നതായി വ്യക്തമായി. ഫ്‌ലാറ്റിനകത്തുനിന്നും എംഡിഎംഎ കണ്ടെത്തി. ഇതോടെയാണ് മരണത്തില്‍ ദുരൂഹത മണത്തത്. മരണം ആത്മഹത്യയാണെന്ന് ഡോക്ടര്‍മാര്‍ പറഞ്ഞെങ്കിലും അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി. നേഹയ്ക്കും സിദ്ധാര്‍ഥിനുമിടയില്‍ പ്രശ്‌നങ്ങള്‍ നിലനിന്നിരുന്നതായും സൂചനയുണ്ട്. ഇരുവരുടെയും ഫോണുകള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് വിധേയമാക്കും. ആത്മഹത്യക്ക് മുന്‍പ് നേഹ സിദ്ധാര്‍ഥിനയച്ച മെസേജുകള്‍ പൊലീസ് കണ്ടെത്തിയിട്ടുണ്ട്.. ഇവരുടെ സുഹൃത്തുക്കളെയും ചോദ്യം ചെയ്യും..
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....