പുതിയ കാലത്ത് 'പച്ചകുത്തല്‍' ട്രെന്‍ഡായതോടെ സംസ്ഥാനത്ത് മുട്ടിനു മുട്ടിന് 'ടാറ്റു സ്റ്റുഡിയോ'കള്‍ മുളച്ചുപൊന്തുന്നു. പഞ്ചായത്ത്, അല്ലെങ്കില്‍ കോര്‍പ്പറേഷന്‍ ലൈസന്‍സ് ഉപയോഗിച്ച് നഗരങ്ങളിലും ഗ്രാമമേഖലകളിലും വരെ ടാറ്റു സ്റ്റുഡിയോ എത്തിക്കഴിഞ്ഞു. കേരളത്തില്‍ മൊത്തം 250-ലധികം ടാറ്റു സ്റ്റുഡിയോകളുണ്ടെന്നാണ് കണക്ക്. കൊച്ചി നഗരത്തില്‍ മാത്രം 50-ലധികം സ്ഥാപനങ്ങളുണ്ട്. പുതിയ കാലഘട്ടത്തിന്റെ ബിസിനസ് എന്നതിലുപരി നിയന്ത്രണങ്ങളൊന്നും ഈ മേഖലയിലില്ല. മുമ്പ് 'ഇന്റര്‍നെറ്റ് കഫേ'കള്‍ പെരുകിയപ്പോള്‍ നടപ്പിലാക്കിയ നിയന്ത്രണം പോലെ ഈ രംഗത്തും വരേണ്ടതുണ്ട്. ഒരു ടാറ്റു സ്റ്റുഡിയോ എങ്ങനെ പ്രവര്‍ത്തിക്കണം...?, അവിടെ ഒരുക്കേണ്ട സൗകര്യങ്ങള്‍ എന്തൊക്കെ...?, അവിടത്തെ ഭൗതീക സാഹചര്യമെന്ത്...? തുടങ്ങിയ കാര്യത്തില്‍ ഇപ്പോഴും അവ്യക്തതയാണ്. കൊച്ചിയിലെ ടാറ്റു സ്റ്റുഡിയോയിലെ പീഡന പരാതിയെത്തുടര്‍ന്ന് പോലീസ് നടത്തിയ പരിശോധനയിലും ഇത് വ്യക്തമായിട്ടുണ്ട്. പലയിടങ്ങളിലും മതിയായ ജീവനക്കാരില്ല. സ്ത്രീകള്‍ ടാറ്റു ചെയ്യാന്‍ വരുന്ന സ്റ്റുഡിയോകളില്‍ പലയിടത്തും സ്ത്രീജീവനക്കാരുമില്ല. മണിക്കൂറുകള്‍ സ്ത്രീകള്‍ ചെലവഴിക്കേണ്ട സ്ഥലമായിട്ടും അവര്‍ക്കാവശ്യമായ സൗകര്യം കുറവാണെന്നും കണ്ടെത്തി. ടാറ്റു േമഖലയില്‍ സ്ത്രീ ആര്‍ട്ടിസ്റ്റുകള്‍ കുറവാണ്. ടാറ്റു ചെയ്യാന്‍ ആഗ്രഹിക്കുന്ന സ്ത്രീകള്‍ അതിനാല്‍ പുരുഷന്മാര്‍ ആര്‍ട്ടിസ്റ്റുമാരായ സ്റ്റുഡിയോകളില്‍ പോകാന്‍ നിര്‍ബന്ധിതരാകുന്നുണ്ട്. സ്ത്രീകള്‍ മണിക്കൂറുകള്‍ സ്റ്റുഡിയോയില്‍ ചെലവഴിക്കേണ്ടിവരും. ഒരു ക്ലിനിക്കല്‍ ലാബിനു വേണ്ട സജ്ജീകരണങ്ങളും ഉപകരണങ്ങളും ജൈവ മാലിന്യ സംസ്‌കരണ സംവിധാനങ്ങളും ഇത്തരം സ്റ്റുഡിയോകള്‍ക്ക് വേണം. അതത് തദ്ദേശവകുപ്പ് സെക്രട്ടറിമാരാണ് ഇത്തരം സ്ഥാപനം തുടങ്ങാന്‍ ലൈസന്‍സ് നല്‍കുന്നത്. ആരോഗ്യവകുപ്പുമായി ബന്ധപ്പെടുമ്പോള്‍ അവര്‍ കൈമലര്‍ത്തുകയാണ്. ലൈസന്‍സുള്ള വിദഗ്ദ്ധനായിരിക്കണം ടാറ്റു ചെയ്യേണ്ടതെങ്കിലും ആര്‍ക്കാണ് ലൈസന്‍സ് ഉള്ളതെന്നോ, എവിടെ നിന്നാണ് ലൈസന്‍സ് കിട്ടിയതെന്നോ തുടങ്ങിയ കാര്യങ്ങള്‍ ടാറ്റു ചെയ്യാന്‍ വരുന്ന പലര്‍ക്കും അറിയാനാകുന്നില്ല. സൂചിമുന കൊണ്ട് ത്വക്കിലേക്ക് മഷി ഇന്‍ജക്ട് ചെയ്താണ് ടാറ്റു പതിപ്പിക്കുന്നത്. തൊലിയിലെ രണ്ടാംപാളിയിലേക്കാണ് മഷി ഇറങ്ങുന്നത്. തുടര്‍ച്ചയായ സൂചിപ്രയോഗം മൂലം വേദനയും മരവിപ്പും ഉണ്ടാകുന്നതിനാല്‍ എന്തൊക്കെ ചെയ്യുന്നുവെന്ന് തിരിച്ചറിയാന്‍ പറ്റുന്നില്ലെന്നും പരാതിപ്പെട്ട യുവതികളില്‍ ചിലര്‍തന്നെ പറയുന്നുണ്ട്. നിയന്ത്രണം അനിവാര്യം-കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ ടാറ്റു സ്റ്റുഡിയോകളുടെ കാര്യത്തില്‍ വ്യക്തമായ മാര്‍ഗനിര്‍ദേശം അനിവാര്യമാണെന്ന് കൊച്ചി സിറ്റി പോലീസ് കമ്മിഷണര്‍ സി.എച്ച്. നാഗരാജു പറഞ്ഞു. മറ്റു മേഖലകളിലും ദുരുപയോഗം ഇല്ലാതാക്കാന്‍ വ്യക്തമായ നിബന്ധന പുറപ്പെടുവിച്ചിട്ടുണ്ട്. അത് ഈ മേഖലയിലും അനിവാര്യമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....