കോഴിക്കോട്: നന്മണ്ടയിലെ സിനിമാ നിര്‍മാതാവ് വില്‍സനെ വെടിവെച്ച് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ പ്രതികളില്‍ മൂന്നാമനും പിടിയിലായി. കൊടുവള്ളി സ്വദേശി മുഹമ്മദ് ഷാഫി (32) യാണ് അറസ്റ്റിലായത്. ഇയാളെ വെള്ളിയാഴ്ച രാത്രി വയനാട്ടില്‍ നിന്ന് ബാലുശേരി എസ്.ഐ പി.അഷറഫിന്റെ നേതൃത്വത്തിലുള്ള സംഘമാണ് പിടികൂടിയത്. കേസില്‍ മുക്കം ചെറുവാടി ചത്തടിക മുനീര്‍ (38), ഓമശേരി പുത്തൂര് കരുമ്പാരു കുഴിയില്‍ ഷാഫി (32) എന്നീ രണ്ടു പ്രതികളെ സംഭവ ദിവസം തന്നെ പൊലിസ് അറസ്റ്റ് ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. മുഹമ്മദ് ഷാഫി സംഭവസ്ഥലത്തു നിന്നും ഓടി രക്ഷപ്പെട്ട് ഒളിവില്‍ കഴിയുകയായിരുന്നു. ഫെബ്രുവരി 27 നായിരുന്നു സാമ്പത്തിക ഇടപാടുമായി ബന്ധപ്പെട്ട് രാത്രി ഒമ്പതോടെ മൂന്നു പ്രതികളും നന്മണ്ടയിലെ വില്‍സന്റെ വീട്ടിലെത്തിയത്. സാമ്പത്തിക ഇടപാട് പ്രശ്‌നം കോടതിയിലെത്തുകയും വിധി വില്‍സന് പ്രതികൂലമാകുകയും ചെയ്തു. ആമീനും പൊലിസുമെത്തി വില്‍സന്റെ വീട്ടിലെ എല്ലാ വസ്തുതകളും പുറത്തെത്തിച്ച് വീട് പൂട്ടിയിരുന്നു. നിസ്സഹായരായി വില്‍സനും ഭാര്യയും വിദ്യാര്‍ഥികളായ രണ്ടുമക്കളും രാത്രി വീടിന്റെ പുറത്ത് ഇരിക്കുമ്പോഴാണ് മൂന്നു പ്രതികളും വില്‍സന്റെ കുടുംബത്തിനു നേരെ വെടിവെപ്പ് നടത്തിയത്. കൊലപാതക ശ്രമത്തിനും തോക്ക് ദുരുപയോഗം ചെയ്തതിനുമാണ് കേസ്.പ്രതിയെ കോടതി റിമാന്‍ഡ് ചെയ്തു. 2010ല്‍ സിനിമ നിര്‍മിക്കാന്‍ രണ്ട് കോടിയിലധികമാണ് വില്‍സണ് ചെലവായത്. വായ്പയ്ക്ക് ഈടായി സ്ഥലമാണ് വില്‍സണ്‍ രജിസ്റ്റര്‍ ചെയ്തിരുന്നത്. ഈ പ്രശ്‌നം കോടതിയിലെത്തുകയും കോടതി വിധി കഴിഞ്ഞ ദിവസം വില്‍സണ് എതിരെ വരികയും ചെയ്തിരുന്നു. ഇതിന് പിന്നാലെ വീടൊഴിഞ്ഞ് പോകാന്‍ സ്ഥലമില്ലാതിരുന്ന നിര്‍മ്മാതാവിനും കുടുംബത്തിനുമാണ് ഗുണ്ടകളുടെ ആക്രമണം നേരിടേണ്ടി വന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....