വിവാഹ വാഗ്ദാനം നല്‍കി പീഡിപ്പിച്ചുവെന്ന പരാതിയില്‍ കസ്റ്റഡിയില്‍ എടുത്ത ചലച്ചിത്ര സംവിധായകന്‍ ലിജു കൃഷ്ണന്റെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. 2020ല്‍ കാക്കനാട്ടെ ഫ്‌ലാറ്റിലും സ്വകാര്യ ഹോട്ടലുകളിലും കൊണ്ടു പോയി നിരവധി തവണ പീഡിപ്പിച്ചു എന്നാണ് കൊച്ചി സ്വദേശിനിയുടെ പരാതി. കൊച്ചി ഡിസിപിയുടെ നേതൃത്വത്തില്‍ ഇന്നലെ നടത്തിയ ചോദ്യം ചെയ്യലില്‍ വിവാഹ വാഗ്ധാനം നല്‍കി പീഡിപ്പിച്ചതായി ലിജു കൃഷ്ണന്‍ സമ്മതിച്ചിരുന്നു. ബന്ധത്തില്‍ നിന്നും പിന്മാറാന്‍ ശ്രമിച്ചതോടെയാണ് പരാതിയുമായി യുവതി രംഗത്തെത്തിയത്. കണ്ണൂരിലെ സിനിമ ഷൂട്ടിംഗ് സെറ്റില്‍ നിന്നാണ് ലിജു കൃഷ്ണനെ ഇന്‍ഫോ പാര്‍ക്ക് പൊലീസ് കസ്റ്റഡില്‍ എടുത്തത്. നിവിന്‍ പോളിയും മഞ്ജു വാര്യറും പ്രധാന വേഷത്തിലെത്തുന്ന 'പടവെട്ട്' എന്ന സിനിമയുടെ സംവിധായകനാണ് ലിജു. പടവെട്ടുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന യുവതിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ കാക്കനാട് ഇന്‍ഫോപാര്‍ക്ക് പൊലീസ് കണ്ണൂരിലെത്തിയാണ് സംവിധായകനെ കസ്റ്റഡിയിലെടുത്തത്. മലബാറിന്റെ പശ്ചാത്തലത്തില്‍ മാലൂര്‍ എന്ന ഗ്രാമത്തില്‍ ഒരുങ്ങുന്ന ചിത്രത്തിന്റെ 90 ശതമാനം ചിത്രീകരണവും ഇതിനോടകം പൂര്‍ത്തീകരിച്ചു കഴിഞ്ഞിട്ടുണ്ട്. കൊവിഡ് പ്രതിസന്ധി മൂലം ഏറെ നാള്‍ ചിത്രീകരണം നിര്‍ത്തിവെച്ചിരിക്കുകയായിരുന്നു. സണ്ണി വെയ്ന്‍, ഷമ്മി തിലകന്‍, അതിഥി ബാലന്‍, ഷൈന്‍ ടോം ചാക്കോ, ഇന്ദ്രന്‍സ്, സുധീഷ്, വിജയരാഘവന്‍ എന്നിവരും ചിത്രത്തില്‍ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നുണ്ട്. ലിജു കൃഷ്ണ ആദ്യമായി സംവിധാന ചെയ്യുന്ന ചിത്രമാണ് പടവെട്ട്. ചിത്രത്തിന്റെ തിരക്കഥയും ഇദ്ദേഹം തന്നെയാണ് നിര്‍വഹിച്ചിരിക്കുന്നത്. സണ്ണി വെയ്ന്‍ ആദ്യമായി നിര്‍മ്മിക്കുന്ന ചിത്രമെന്ന പ്രത്യേകതയും ഇതിനുണ്ട്. നേരത്തെ മൊമന്റ് ജസ്റ്റ് ബിഫോര്‍ ഡെത്ത് എന്ന നാടകത്തില്‍ ലിജു കൃഷണയും സണ്ണി വെയ്‌നും ഒരുമിച്ച് പ്രവര്‍ത്തിച്ചിരുന്നു. സിനിമയുടെ ചിത്രീകരണം കണ്ണൂരില്‍ പുരോഗമിക്കുന്നതിനിടെയാണ് സംവിധായകനെ പൊലീസ് കസ്റ്റഡിയിലെടുത്തത്. സംഭവം വിവാദമായതോടെ തുടര്‍ചിത്രീകരണം നിര്‍ത്തിവച്ചിരിക്കുകയാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....