News Beyond Headlines

27 Monday
April

പ്രണയം ലോക്ഡൗണില്‍, ആരുമറിയാതെ വിവാഹം; ആദ്യഭാര്യ വീണ്ടും ഗര്‍ഭിണി ആയതോടെ ആകെ മാറി

കാട്ടാക്കട: 'ശനിയാഴ്ച വൈകീട്ട് മകളുടെ മൊബൈല്‍ ഫോണില്‍ വിളിച്ചപ്പോള്‍ എടുത്തത് പ്രവീണായിരുന്നു, മൂന്നു തവണ വിളിച്ച് ആവശ്യപ്പെട്ടിട്ടും ഫോണ്‍ മകള്‍ക്ക് കൈമാറിയില്ല. പിന്നീട് വിളിച്ചപ്പോള്‍ 'സ്വിച്ച് ഓഫ്' ആണ് എന്ന മറുപടിയാണ് കിട്ടിയത്'- തമ്പാനൂരില്‍ ലോഡ്ജില്‍ കൊല്ലപ്പെട്ട വീരണകാവ് ഏഴാമൂഴി മഹിതത്തില്‍ ഗായത്രി(24)യുടെ അമ്മ സുജാത പറഞ്ഞു. പലതവണ ഞങ്ങള്‍ ഇടപെട്ട് ഈ ബന്ധത്തില്‍നിന്നു പിന്‍മാറാന്‍ പ്രവീണിനോട് ആവശ്യപ്പെട്ടിരുന്നു. അപ്പോഴൊക്കെ വിവാഹബന്ധം വേര്‍പെടുത്തിയതാണെന്നും ഉടന്‍ ഗായത്രിയെ വിവാഹം കഴിക്കുമെന്നും അയാള്‍ പറഞ്ഞു. ഇതിനിടെ ആദ്യ ഭാര്യയുമായി ബന്ധം ആരംഭിച്ചതായും അവര്‍ ഗര്‍ഭിണിയാണെന്നും അറിഞ്ഞതോടെ പ്രവീണുമായി ഇടപഴകുന്നതില്‍നിന്ന് ഗായത്രിയെ കര്‍ശനമായി വിലക്കി. ഗായത്രി ജൂവലറിയിലെ ജോലി മതിയാക്കുകയും ചെയ്തു. തുടര്‍ന്ന് വീരണകാവിലെ അരുവിക്കുഴിയില്‍ ജിംനേഷ്യത്തില്‍ ട്രെയ്‌നറായി ജോലി ചെയ്തുവരികയായിരുന്നു. ശനിയാഴ്ച ഉച്ചയോടെ സര്‍ട്ടിഫിക്കറ്റ് അറ്റസ്റ്റ് ചെയ്യാന്‍ പോകുന്നു എന്നുപറഞ്ഞാണ് ഗായത്രി വീട്ടില്‍നിന്നു പോയത്. കാണാതായപ്പോഴാണ് മൂന്നോടെ മൊബൈലിലേക്കു വിളിച്ചത്. വൈകീട്ടോടെ വിവാഹിതരായതായുള്ള ചിത്രം ഇവരുടെ സാമൂഹികമാധ്യമ അക്കൗണ്ടില്‍ കണ്ടതോടെ സുജാതയും ഇളയമകളും ചേര്‍ന്ന് വീണ്ടും ഗായത്രിയുടെ ഫോണില്‍ വിളിച്ചു. അഞ്ചോടെ ഫോണ്‍ എടുത്തു. 'താന്‍ പ്രവീണ്‍ ആണെന്നും ഗായത്രി തനിക്കൊപ്പമുണ്ടെന്നും' അറിയിച്ച് ഭീഷണിയുടെ സ്വരത്തില്‍ ഗായത്രിയുടെ അമ്മയോടും സഹോദരിയോടും പ്രവീണ്‍ സംസാരിച്ചു. എന്നാല്‍ ഗായത്രിക്ക് ഫോണ്‍ കൈമാറണമെന്ന അമ്മയുടെ ആവശ്യത്തിന് മറുപടി നല്‍കാതെ ഫോണ്‍ സ്വിച്ച് ഓഫ് ചെയ്യുകയായിരുന്നു. തുടര്‍ന്നാണ് രാത്രി എട്ടോടെ മകളെ കാണാനില്ലെന്ന് കാണിച്ച് സുജാത കാട്ടാക്കട പോലീസില്‍ പരാതി നല്‍കുന്നത്. ഒരുവര്‍ഷം മുന്‍പുവരെ തലസ്ഥാനത്ത് ജൂവലറിയില്‍ ജോലി ചെയ്യുമ്പോള്‍ പട്ടത്തുള്ള ഒരു ഹോസ്റ്റലിലായിരുന്നു ഗായത്രി. ഈ ജൂവലറിയിലെ ഡ്രൈവറായിരുന്നു പ്രവീണ്‍. എല്ലാ ദിവസവും വൈകീട്ട് ഗായത്രിയെ ഹോസ്റ്റലില്‍ എത്തിക്കുന്നത് പ്രവീണായിരുന്നു. ഈ യാത്രകളാണ് ഇരുവരെയും അടുപ്പിച്ചത്. ആദ്യ ഭാര്യയുമായി പിണങ്ങിക്കഴിയുകയാണെന്നും ഉടന്‍ ബന്ധം വേര്‍പെടുത്തും എന്നുമാണ് പ്രവീണ്‍ ഗായത്രിയെ അറിയിച്ചിരുന്നത്. പഠിക്കാന്‍ മിടുക്കിയായ അനിയത്തിയെ ഇനിയും പഠിപ്പിക്കണമെന്ന ആഗ്രഹം കാരണമാണ് ബിരുദം നേടിയതോടെ പഠനം അവസാനിപ്പിച്ച് ഗായത്രി ജൂവലറിയില്‍ ജോലിക്കായി പോയത്. കുടുംബത്തിന്റെ അത്താണിയായിരുന്ന അച്ഛന്‍ മാരിയപ്പന്‍ 11 വര്‍ഷം മുമ്പ് മരിച്ചതോടെ ഹോട്ടലുകളില്‍ ജോലി ചെയ്താണ് അമ്മ സുജാത രണ്ടു പെണ്‍കുട്ടികളെയും വളര്‍ത്തിയത്. ഈ വീട്ടുകാരെക്കുറിച്ച് നാട്ടുകാര്‍ക്കും നല്ലതേ പറയാനുള്ളൂ.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....