വടക്കാഞ്ചേരി: അമ്മപ്പുലിയില്‍നിന്ന് വേര്‍പെട്ട പുലിക്കുട്ടിയുടെ ജീവന്‍ നിലനിര്‍ത്താനുള്ള ശ്രമങ്ങളെല്ലാം വിഫലം. അകമലയിലെ വനം വെറ്ററിനറി ക്ലിനിക്കില്‍ പരിചരണത്തിലായിരുന്ന ആണ്‍പുലിക്കുട്ടി ഞായറാഴ്ച ഉച്ചയ്ക്ക് 2.45-ന് ചത്തു. പാലക്കാട് അകത്തേത്തറ ഉമ്മിണിയിലെ ആള്‍ത്താമസമില്ലാത്ത വീട്ടില്‍ കണ്ടെത്തിയ രണ്ട് പുലിക്കുട്ടികളില്‍ ഒന്നിനെ 52 ദിവസംമുമ്പാണ് ക്ലിനിക്കിലെത്തിച്ചത്. മലബന്ധത്തെത്തുടര്‍ന്ന് ശനിയാഴ്ച രാത്രിമുതല്‍ പാല്‍ ഉള്‍പ്പടെ ഒന്നും കഴിച്ചിരുന്നില്ല. പോസ്റ്റ്മോര്‍ട്ടം തിങ്കളാഴ്ച മണ്ണുത്തിയിലെ വെറ്ററിനറി സര്‍വകലാശാലയില്‍ നടക്കും. ജനുവരി പത്തിനാണ് പുലിക്കുട്ടികളെ കണ്ടെത്തിയത്. പ്രസവിച്ച് നാലുദിവസമെങ്കിലുമായിട്ടുണ്ടെന്നാണ് അന്ന് വാളയാര്‍ റേഞ്ചിലെ വനപാലകര്‍ നല്‍കിയ സൂചന. ഒരു പുലിക്കുട്ടിയെ പിന്നീട് അമ്മപ്പുലിതന്നെ കൊണ്ടുപോയി. അവശേഷിച്ചതിനെ ചീഫ് വൈല്‍ഡ് ലൈഫ് വാര്‍ഡന്റെ ഉത്തരവ് പ്രകാരം ജനുവരി പതിമൂന്നിനാണ് അകമലയില്‍ എത്തിച്ചത്. അപ്പോള്‍ കണ്ണുതുറന്നിരുന്നില്ല. കൊണ്ടുവരുമ്പോള്‍ 500 ഗ്രാം ഉണ്ടായിരുന്ന പുലിക്കുട്ടിക്ക് ക്രമേണ ഒരു കിലോഗ്രാം വരെ തൂക്കംവെച്ചിരുന്നു. പൂച്ചകള്‍ക്ക് നല്‍കുന്ന മികച്ച പൊടികൊണ്ടുള്ള പാല്‍ മാത്രമാണ് വിദഗ്ധരുടെ നിര്‍ദേശപ്രകാരം ആദ്യഘട്ടത്തില്‍ നല്‍കിയിരുന്നത്. 50 ദിവസം ആകാറായപ്പോഴാണ് ഭക്ഷണക്രമത്തില്‍ മാറ്റംവരുത്താന്‍ ശ്രമിച്ചത്. മലബന്ധമുണ്ടായപ്പോള്‍ മരുന്ന് നല്‍കി ഭേദമാക്കിയിരുന്നു. പാലും ചിക്കന്‍ സൂപ്പും കഴിച്ചുതുടങ്ങിയെങ്കിലും പെട്ടെന്ന് വീണ്ടും അവശനായി. തൂക്കവും കുറഞ്ഞു. തുടര്‍ന്നായിരുന്നു മരണം. അകമലയിലെ വനം വെറ്ററിനറി ഓഫീസര്‍ ഡോ. ഡേവിഡ് അബ്രഹാമിന്റെ നേതൃത്വത്തിലാണ് പുലിക്കുട്ടിയെ പരിചരിച്ചിരുന്നത്. എന്നാല്‍, ഇക്കാര്യത്തില്‍ വനംവകുപ്പിന്റെ ഉന്നതതലത്തില്‍നിന്ന് തുടക്കംമുതല്‍ അവ്യക്തത നിലനിന്നിരുന്നു. തള്ളപ്പുലി കൊണ്ടുപോകുന്നതിനായി കണ്ടെത്തിയ ഇടത്തുതന്നെ പുലിക്കുട്ടിയെ കൊണ്ടുവെക്കണമെന്ന ആവശ്യവുമായി മൃഗസ്നേഹികള്‍ രംഗത്തുണ്ടായിരുന്നു. എന്നാല്‍, വനംവകുപ്പിന് ഇക്കാര്യത്തില്‍ താത്പര്യമില്ലായിരുന്നു. പ്രാദേശികമായ എതിര്‍പ്പും ശക്തമായിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....