ഒരു കുടുംബത്തിലെ അഞ്ചുപേര്‍ പൊള്ളലേറ്റും ശ്വാസംമുട്ടിയും മരിച്ച വര്‍ക്കല പന്തുവിളയിലെ വലിയ വീടിന് ഒരു മരണപേടകത്തിന്റെ ഭാവമായിരുന്നു ചൊവ്വാഴ്ച. തലേന്ന് വൈകീട്ടും കണ്ട പ്രിയപ്പെട്ട അഞ്ചുപേര്‍ മരിച്ചുകിടന്ന വീടിനു മുന്നില്‍ നാട്ടുകാര്‍ കണ്ണീരോടെ നിന്നു. പുലര്‍ച്ചെ ഒന്നരയോടെ വീടിനു തീപിടിക്കുന്നതു കണ്ട എതിര്‍വീട്ടിലെ ശശാങ്കനാണ് നിലവിളിച്ച് മറ്റ് അയല്‍വാസികളെ ഉണര്‍ത്തിയത്. കാര്‍പോര്‍ച്ചിലുണ്ടായിരുന്ന രണ്ട് ബൈക്കുകളും ഒരു സ്‌കൂട്ടറും കത്തിയമരുന്നതാണ് ആദ്യം കണ്ടത്. പോര്‍ച്ചിലെ ചുവരുകള്‍ ചൂടില്‍ പൊട്ടിപ്പൊളിഞ്ഞു. കാര്‍പോര്‍ച്ച് മാത്രമല്ല, വീടിനുള്ളിലും തീ ആളിക്കത്തുകയാണെന്നറിഞ്ഞതോടെ നാട്ടുകാര്‍ ബക്കറ്റിലും മറ്റും വെള്ളവുമായെത്തി തീ കെടുത്താന്‍ ശ്രമിച്ചു. ഇതിനിടെ പോലീസിലും അഗ്നിരക്ഷാസേനയിലും വിവരമറിയിച്ചു. പ്രതാപനും ഭാര്യ ഷെര്‍ലിയും താഴത്തെ നിലയിലും മക്കള്‍ മുകള്‍നിലയിലുമാണ് ഉറങ്ങിക്കിടന്നത്. ഉള്ളില്‍ ഒരു കുടുംബമാകെ മരണത്തോടു മല്ലിടുമ്പോള്‍ അയല്‍വാസികള്‍ വാതില്‍ പൊളിക്കാനും തീ കെടുത്താനും ശ്രമിച്ചുകൊണ്ടിരുന്നു. കല്ലെറിഞ്ഞ് ജനാലച്ചില്ലുകള്‍ പൊട്ടിച്ചപ്പോള്‍ കറുത്ത പുക പുറത്തേക്കു വമിച്ചു. അല്‍പ്പസമയംകൊണ്ട് പരിസരമാകെ പുകയില്‍ മുങ്ങി. പ്രതാപന്റെ സഹോദരീപുത്രി ബിന്ദുവിന്റെ വീടാണ് ഈ വീടിനോടു ചേര്‍ന്നുള്ളത്. ബഹളംകേട്ടുണര്‍ന്ന ബിന്ദുവും ഇവിടേക്കു പാഞ്ഞെത്തി. മുകളിലേക്ക് പുറത്തുനിന്നുള്ള പടി കയറി മറ്റുള്ളവരെ ഉണര്‍ത്താന്‍ ശ്രമിച്ചത് ഇവരാണ്. ജനലില്‍ തട്ടി വിളിക്കുന്നതിനിടെ അവശനായ അഹില്‍ ജനല്‍ തുറക്കാന്‍ ശ്രമിച്ചതായി ഇവര്‍ പറയുന്നു. 'പറ്റുന്നില്ല...' എന്ന നിസ്സഹായത നിറഞ്ഞ അഹിലിന്റെ അവസാന ശബ്ദം ഇപ്പോഴും ഇവരുടെ കാതുകളിലുണ്ട്. കഴിഞ്ഞ മാസമായിരുന്നു അഹിലിന്റെ വിവാഹം ഉറപ്പിച്ചത്. നാട്ടുകാരെ മുഴുവന്‍ ക്ഷണിച്ച് ഈ കല്യാണം ആഘോഷമാക്കാനുള്ള ഒരുക്കത്തിലായിരുന്നു പ്രതാപനും കുടുംബവും. അതിനിടെയാണ് മരണം ഈ 29-കാരനെയും കവര്‍ന്നത്. തലേന്ന് വൈകീട്ടും കണ്ടു പിരിഞ്ഞവര്‍ ഇപ്പോഴില്ല എന്നു വിശ്വസിക്കാനായിട്ടില്ല പരിസരവാസികള്‍ക്ക്. പ്രതാപന്റെ ഭാര്യ ഷെര്‍ലി തിങ്കളാഴ്ച രാത്രിയില്‍ മുന്‍വശത്തുള്ള കടയിലെത്തി ദോശമാവ് വാങ്ങിയിരുന്നു. തന്നോട് കുശലവും പറഞ്ഞാണ് അവര്‍ മടങ്ങിയതെന്ന് കടയുടമ ഒനീല പറഞ്ഞു. ഇവരുടെ മകള്‍ സാന്ദ്രയാണ് വീടിനു തീപിടിച്ചത് ആദ്യം കാണുന്നത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....