ആലപ്പുഴ - കൊല്ലം ജില്ലകളെ ബന്ധിപ്പിക്കുന്ന വലിയഴീക്കല്‍ പാലം സംസ്ഥാന സര്‍ക്കാരിന്റെ നൂറുദിന പദ്ധതിയുടെ ഭാഗമായി നാളെ രാവിലെ 11ന് മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. ഏഷ്യയില്‍ ഏറ്റവും നീളമുള്ള ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് ബോ സ്റ്റ്രിങ് പാലമാണ് വലിയഴീക്കല്‍ പാലം. ചൈനയിലെ 1741 മീറ്റര്‍ നീളമുള്ള ചാവോതിയാന്‍മെന്‍ (ഇവമീശേമിാലി) പാലം കഴിഞ്ഞാല്‍ ഏഷ്യയിലെ ഏറ്റവും നീളം നീളംകൂടിയ രണ്ടാമത്തെ ബോസ്റ്റ്രിങ് പാലവുമാണ് വലിയഴീക്കലേത്. തെക്കനേഷ്യയിലെ ഒന്നാമത്തെയും. ഒറ്റ സ്പാനിന്റെ നീളത്തിന്റെ കാര്യത്തില്‍, തെക്കേയിന്‍ഡ്യയിലെ ഏറ്റവും വലിയ കോണ്‍ക്രീറ്റ് ആര്‍ച്ച് സ്പാനുള്ള പാലമാണ് വലിയഴീക്കല്‍ പാലം. ആകെയുള്ള 29 സ്പാനുകളില്‍ അഴിമുഖത്തിനു മുകളില്‍ വരുന്ന നടുവിലെ മൂന്നു സ്പാനുകള്‍ 110 മീറ്റര്‍വീതം ഉള്ളതാണ്. ഒറ്റ ലൈന്‍ മാത്രമുള്ള റെയില്‍വേയുടെ 97.552 മീറ്റര്‍ നീളമുള്ള ഗോദാവരി പാലത്തിനായിരുന്നു ഇതുവരെ ഈ സ്ഥാനം. ഹിമാചലില്‍ പാര്‍വ്വതീനദിക്കു കുറുകെയുള്ള ജിയാ പാലമാണ് ഇന്‍ഡ്യയില്‍ ഇതിലും വലിയ ബോസ്രിങ് സ്പാനുള്ള പാലം. 120 മീറ്ററാണ് അതിന്റെ സ്പാനിന്റെ നീളം. ചൈനയില്‍ ഇതിലും വലിയ ബോസ്റ്റ്രിങ് സ്പാനുകള്‍ നിര്‍മ്മിച്ചിട്ടുണ്ടെങ്കിലും അവയെല്ലാം സ്റ്റീലോ കോണ്‍ക്രീറ്റ് നിറച്ച സ്റ്റീല്‍ റ്റിയൂബോ (ഇഎടഠ) കൊണ്ടു നിര്‍മ്മിച്ചവയാണ്; നദിക്കു കുറുകെ ഉള്ളവയും. ടെന്‍ഷന്‍ സ്റ്റീല്‍ ബാര്‍ കോണ്‍ക്രീറ്റ് കൊണ്ടു നിര്‍മ്മിക്കപ്പെട്ടത് എന്നതും കടലിലാണ് (അഴിമുഖത്ത്) എന്നതും പരിഗണിച്ചാല്‍ വലിയഴീക്കലേത് ഇത്തരത്തില്‍ ഒന്നാമത്തേതാകും. ചെറു കപ്പലുകള്‍ക്കടക്കം പോകാന്‍ കഴിയുമാറ് 12 മീറ്റര്‍ ഉയരത്തിലാണ് ഈ വലിയ സ്പനുകള്‍. സ്ലാബിന്റെ കനവും ചേര്‍ത്ത് വെള്ളത്തില്‍നിന്ന് 15 മീറ്ററാണു മുകള്‍പ്പരപ്പിന്റെ ഉയരം. ആര്‍ച്ച് 21 മീറ്റര്‍. എല്ലാമടക്കം 36 മീറ്ററാണ് നിര്‍മ്മിതിയുടെ ആകെ പൊക്കം. ഇത്ര ഉയരത്തിലെ ആര്‍ച്ചുകളില്‍ സ്പാനുകള്‍ തൂങ്ങിനില്ക്കുന്നത് സവിശേഷകാഴ്ചയാണ്. സാന്‍ ഫ്രാന്‍സിസ്‌കോയിലെ ലോകപ്രസിദ്ധവും അതിസുന്ദരവുമായ ഗോള്‍ഡന്‍ ഗേറ്റ് പാലത്തിന്റെ നിറമായ ഇന്റര്‍നാഷണല്‍ ഓറഞ്ചും ക്രീമും ആണ് പാലത്തിനു തേച്ചിട്ടുള്ളത്. കടലിനും കായംകുളം കായലിനും സമാന്തരമായാണു പാലം. പാലത്തില്‍ നിന്നു കാഴ്ച കാണാന്‍ പാലത്തിന്റെ നടുവിലെ മൂന്നു സ്പാനിലും ഇരുവശത്തും 2.2 മീറ്റര്‍വീതം നടപ്പാത ഒരുക്കിയിട്ടുണ്ട്. ഫുട്പാത്തിനും റോഡിനും ഇടയിലെ ക്രാഷ് ബാരിയറും ഹാന്‍ഡ് റെയില്‍സും എല്ലാമടക്കം അവിടെ പാലത്തിന്റെ ആകെ വീതി 13.2 മീറ്ററാണ്. ബാക്കിസ്ഥലത്ത് നടപ്പാത 1.6 മീറ്ററാണ്. വീതി 11.4 മീറ്ററും. വാഹനവഴി 7.5 മീറ്ററാണ്. അപ്രോച്ച് റോഡ് അടക്കം ഇപ്പോള്‍ നടത്തിയ നിര്‍മ്മിതിയുടെ ആകെ നീളം 1260 മീറ്റര്‍. പാലത്തില്‍ ഉടനീളം എല്‍ഇഡി ലൈറ്റുകള്‍ സ്ഥാപിച്ചിട്ടുണ്ട്. നൈറ്റ് ടൂറിസം സാദ്ധ്യത പരിഗണിച്ച് പ്രത്യേകദീപവിതാനവും അധികൃതര്‍ ആലോചിക്കുന്നതായി അറിയുന്നു. സര്‍ക്കാര്‍നിര്‍മ്മാണരീതിയില്‍ കലാത്മകതയ്ക്കും ടൂറിസം മൂല്യത്തിനും മുന്തിയ പരിഗണന നല്കാനുള്ള സര്‍ക്കാര്‍ നയത്തിന്റെ വിളംബരമാണ് വലിയഴീക്കല്‍ പാലത്തിന്റെ രൂപകല്പന. പാലത്തിന്റെ പ്രാധാന്യം തീരദേശഹൈവേയില്‍ പെടുന്നതാണ് ഈ പാലം. ഇതു തീര്‍ന്നതോടെ ഈ പാതയിലെ മുറിഞ്ഞുകിടന്ന കണ്ണി ചേര്‍ക്കപ്പെട്ടു. പാലംകൊണ്ട് ഇരുജില്ലയിലെയും ജനങ്ങള്‍ക്കുള്ള ലാഭം 25 കിലോമീറ്ററാണ്. വലിയഴീക്കല്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂളിലേക്കും ഡീംഡ് റ്റു ബി യൂണിവേഴ്‌സിറ്റിയിലേക്കും മറുകരയിലെ കുട്ടികള്‍ക്കും അദ്ധ്യാപകര്‍ക്കും പായുന്ന ബോട്ടുകള്‍ക്കിടയിലൂടെയുള്ള ആപത്ക്കരമായ തോണിയാത്ര ഇനി വേണ്ടാ. പാലം കാണാന്‍ വഴി: ദേശീയപാതയില്‍ വടക്കുനിന്നു വരുന്നവര്‍ കായംകുളത്തെ പാലത്തിനു തൊട്ടുമുമ്പ് വലത്തേക്ക് പുല്ലുകുളങ്ങര റോഡിലൂടെ 4.5 കി.മീ. പോയാല്‍ നിര്‍ദ്ദിഷ്ട തീരദേശ ഹൈവേയിലെത്താം. തെക്കുനിന്നു വരുന്നവര്‍ കരുനാഗപ്പള്ളി കഴിഞ്ഞ് വവ്വാക്കാവിലോ ഓച്ചിറയിലോനിന്ന് ഇടത്തോട്ട് പോയാലും തീരദേശ ഹൈവേയിലെത്താം. തീരദേശ ഹൈവേയിലാണു പാലം. വലിയഴീക്കല്‍ പാലം ലൊക്കേഷനാക്കി ഗൂഗിള്‍ മാപ്പിന്റെ സഹായവും തേടാം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....