കോട്ടയം തിരുനക്കര മഹാദേവക്ഷേത്രോത്സവത്തിന്റെ ഭാഗമായി നടത്തുന്ന തിരുനക്കരപ്പൂരത്തിന്റെ മുന്നൊരുക്കം വിലയിരുത്തുന്നതിനായി സഹകരണ-രജിസ്ട്രേഷന്‍ വകുപ്പു മന്ത്രി വി.എന്‍. വാസവന്റെ അധ്യക്ഷതയില്‍ യോഗം ചേര്‍ന്നു. ഉത്സവത്തിന്റെയും പൂരത്തിന്റെയും സുഗമമായ നടത്തിപ്പിനായി വിവിധ വകുപ്പുകള്‍ ഏകോപനത്തോടെ പ്രവര്‍ത്തിക്കണമെന്ന് മന്ത്രി പറഞ്ഞു. മദ്യത്തിനും മയക്കുമരുന്നിനുമെതിരേ പോലീസും എക്സൈസും സംയുക്ത പരിശോധന നടത്താനും 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കാനും മന്ത്രി നിര്‍ദ്ദേശം നല്‍കി. മാര്‍ച്ച് 23 ന് വൈകിട്ട് നടക്കുന്ന പൂരത്തിന് 22 ആനകളെ എഴുന്നള്ളിക്കും. ജനത്തിരക്ക് നിയന്ത്രണത്തിനും ക്രമസമാധാനപാലനത്തിനുമായി 450 പൊലീസുകാരെ വിന്യസിക്കും. മുന്‍വര്‍ഷങ്ങളെയപേക്ഷിച്ച് ചൂടുകൂടിയ സാഹചര്യമായതിനാല്‍ അഞ്ചുമണിക്കുശേഷമേ പൂരത്തിനായി ആനകളെ എഴുന്നള്ളിക്കൂ. ഈ സമയത്ത് വെടിക്കെട്ട് പരിപാടികള്‍ ഒഴിവാക്കണമെന്ന് അസിസ്റ്റന്റ് ഫോറസ്റ്റ് കണ്‍സര്‍വേറ്റര്‍ കെ.എ. സാജു പറഞ്ഞു. പൂരദിവസം ജില്ലാ ചീഫ് വെറ്ററിനറി ഓഫീസറും എലിഫന്റ് സ്‌ക്വാഡിന്റെ മേധാവിയുമായ ഡോ. ഷാജി പണിക്കശ്ശേരിയുടെ നേതൃത്വത്തിലുള്ള സംഘം സ്ഥലത്തുണ്ടാവും. ആനകളെ പരിശോധിച്ച് ഉറപ്പുവരുത്തിയശേഷമേ എഴുന്നള്ളിപ്പിന് അനുവദിക്കൂ. പൂര ദിവസത്തെ ഗതാഗത ക്രമീകരണം ജനങ്ങളെ മുന്‍കൂട്ടി അറിയിക്കുമെന്ന് മോട്ടോര്‍ വാഹനവിഭാഗം അറിയിച്ചു. മോട്ടോര്‍ വാഹന വകുപ്പിന്റെ പ്രത്യേക സ്‌ക്വാഡ് വാഹന, പാര്‍ക്കിംഗ് നിയന്ത്രണത്തിനായി പൊലീസിനൊപ്പമുണ്ടാകും. ഭക്തരുടെ തിരക്ക് നിയന്ത്രിക്കുന്നതിനായി ക്ഷേത്രത്തിനകത്തും പൊലീസിനെ നിയോഗിക്കും. നഗരത്തില്‍ പൊലീസ് പട്രോളിംഗ് ശക്തമാക്കും. കണ്‍ട്രോള്‍ റൂമുകള്‍ തുറക്കും. നഗര ശുചീകരണത്തിനും കേടായ വഴിവിളക്കുകള്‍ നന്നാക്കുന്നതിനും കുടിവെള്ള വിതരണത്തിന് വാഹനം ലഭ്യമാക്കുന്നതിനും കോട്ടയം നഗരസഭയെ ചുമതലപ്പെടുത്തി. തടസംകൂടാതെ വൈദ്യുതി ലഭ്യമാക്കാനുള്ള നടപടി സ്വീകരിക്കാന്‍ കെ.എസ്.ഇ.ബി.ക്ക് മന്ത്രി നിര്‍ദ്ദേശം നല്‍കി. ജല അതോറിട്ടി മുഖേന കുടിവെള്ള ലഭ്യത ഉറപ്പാക്കും. ആനകളുടെ ചൂട് നിയന്ത്രണത്തിനായി കൂടുതല്‍ വെള്ളം ക്ഷേത്രത്തിനകത്തും പുറത്തും വലിയടാങ്കുകളില്‍ സംഭരിക്കും. അടിയന്തര വൈദ്യസഹായത്തിനായി മെഡിക്കല്‍ സംഘത്തെ നിയോഗിക്കുമെന്നും ആംബുലന്‍സ് സൗകര്യം ഏര്‍പ്പെടുത്തുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസ് അറിയിച്ചു. എക്സൈസിന്റെ ആഭിമുഖ്യത്തില്‍ 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കണ്‍ട്രോള്‍ റൂം തുറക്കും. ഫയര്‍ ഫോഴ്സിന്റെ പ്രത്യേക സംഘം സ്ഥലത്തുണ്ടാവും. പൂരദിവസം രാത്രി വൈകി മടങ്ങുന്നവര്‍ക്ക് വാഹനമുറപ്പാക്കന്‍ പ്രത്യേക സംവിധാനം ലഭ്യമാക്കാന്‍ കെ.എസ്.ആര്‍.ടി.സി. ക്കും മോട്ടോര്‍വാഹന വകുപ്പിനും നിര്‍ദ്ദേശം നല്‍കി. തിരുനക്കര ക്ഷേത്രപരിസര റോഡുകളുടെയും ആറാട്ടു പോകുന്ന വഴികളുടെയും അറ്റകുറ്റപ്പണി നടത്തണമെന്ന് തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍ എം.എല്‍.എ. പറഞ്ഞു. ജില്ലാ കളക്ടര്‍ ഡോ. പി.കെ. ജയശ്രീ, സബ് കളക്ടര്‍ രാജീവ് കുമാര്‍ ചൗധരി, അഡീഷണല്‍ എസ്.പി. സുരേഷ് കുമാര്‍, ജില്ലാ ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ എ. അരുണ്‍ കുമാര്‍, ക്ഷേത്രോപദേശക സമിതി പ്രസിഡന്റ് പി.സി. ഗണേഷ്, വിവിധ വകുപ്പ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....