News Beyond Headlines

29 Wednesday
April

തിരുനക്കര തിരുവുത്സവത്തിന് മാര്‍ച്ച് 15 ന് കൊടിയേറ്റ്.23 ന് തിരുനക്കര പൂരം

ചരിത്ര പ്രസിദ്ധമായ കോട്ടയം തിരുനക്കര ശ്രീമഹാദേവ ക്ഷേത്രത്തിലെ ഈ വര്‍ഷത്തെ തിരുവുത്സവം മാര്‍ച്ച് 15 ന് കൊടിയേറി 24 ന് ആറാട്ടോടുകൂടി സമാപിക്കും. പള്ളിവേട്ട ദിവസമായ മാര്‍ച്ച് 23 നാണ് തിരുനക്കര പൂരം. 22 ന് വലിയവിളക്ക് ദേശവിളക്കായി ആചരിക്കും. രണ്ടാം ഉത്സവം മുതല്‍ പള്ളിവേട്ട വരെ എട്ട് ദിവസം ഉത്സവബലിദര്‍ശനം. അഞ്ചാം ഉത്സവമായ 19-ാം തീയതി മുതല്‍ 23-ാം തീയതി വരെ വൈകിട്ട് 6 മുതല്‍ വേല, സേവ, മയൂരനൃത്തം. ദക്ഷിണേന്ത്യയിലെ പ്രശസ്തരായ കലാകാരന്മാരെ പങ്കെടുപ്പിച്ചുകൊണ്ട് ക്ഷേത്രകലകള്‍ക്ക് പ്രാധാന്യം നല്‍കിക്കൊണ്ടാണ് ഈ വര്‍ഷത്തെ ഉത്സവപരിപാടികള്‍ ക്രമീകരിച്ചിരിക്കുന്നത്. ഒന്നാം ഉത്സവദിവസമായ 15 ന് വൈകിട്ട് 6 ന് തിരുനക്കര ശ്രീമഹാദേവ ഭജനസംഘത്തിന്റെ ഭജന, 7 ന് തന്ത്രി താഴ്മണ്‍മഠം കണ്ഠരര് മോഹനരരുടെ കാര്‍മ്മികത്വത്തില്‍ കൊടിയേറ്റ്, 8 ന് ഉദ്ഘാടന സമ്മേളനം ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി. ഗണേഷിന്റെ അദ്ധ്യക്ഷതയില്‍ സഹകരണ രജിസ്ട്രേഷന്‍ വകുപ്പുമന്ത്രി വി. എന്‍. വാസവന്‍ ഉദ്ഘാടനം ചെയ്യും. ക്ഷേത്രത്തില്‍ നവീകരണത്തിന്റെ ഭാഗമായി പുതുക്കിപണിത നാലു ഗോപുരങ്ങളുടെ സമര്‍പ്പണവും മുഖ്യ പ്രഭാഷണവും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് അഡ്വ. അനന്തഗോപന്‍ നിര്‍വ്വഹിക്കും. കലാപരിപാടികളുടെ ഉദ്ഘാടനം തിരുവഞ്ചൂര്‍ രാധാകൃഷ്ണനും നവീകരണത്തിന് സമര്‍പ്പണനിധി നല്‍കിയവരെ ബോര്‍ഡ് മെമ്പര്‍മാരായ പി. എന്‍. തങ്കപ്പന്‍, അഡ്വ. മനോജ് ചരളേല്‍, ബോര്‍ഡ് കമ്മീഷണര്‍ ബി. എസ്. പ്രകാശ് എന്നിവര്‍ ചേര്‍ന്ന് ആദരിക്കും. ഉത്സവത്തോടനുബന്ധിച്ച് പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ പ്രകാശനം കോട്ടയം നഗരസഭ ചെയര്‍പേഴ്സണ്‍ ബിന്‍സി സെബാസ്റ്റ്യന്‍ നിര്‍വ്വഹിക്കും. 9.30 ന് ചലച്ചിത്ര പിന്നണി ഗായകന്‍ അനൂപ് ശങ്കര്‍ & പാര്‍ട്ടിയുടെ ഗാനമേള. രണ്ടാം ഉത്സവദിനമായ 16 ന് വൈകിട്ട് 6.30 മുതല്‍ മഴവില്‍ മെലഡീസിന്റെ അമൃതഗീതങ്ങള്‍, 8.30 മുതല്‍ പൊന്‍കുന്നം പ്രണവ് ഓര്‍ക്കസ്ട്രയുടെ ഗാനമേള, 9.30 മുതല്‍ കഥകളി-കഥ കുചേലവൃത്തം. മൂന്നാം ഉത്സവദിവസമായ 17 ന് വൈകിട്ട് 7.30 മുതല്‍ ചെങ്ങളം ഹരിദാസിന്റെ സംഗീതകച്ചേരി, 8.30 മുതല്‍ ശ്രീരാഗം മ്യൂസികിന്റെ ഭക്തിഗാനമഞ്ജരി, 10 മുതല്‍ കഥകളി-കഥ കര്‍ണ്ണശപഥം. നാലാം ഉത്സവമായ 18 ന് വൈകിട്ട് 6.30 മുതല്‍ ആര്‍.എല്‍.വി. റ്റി. കെ. അനില്‍കുമാറിന്റെ ഭസ്മാസുരമോഹിനി നാട്യയാനം, 8.30 മുതല്‍ ഗോപിക എസ്. & പാര്‍ട്ടിയുടെ സംഗീതവാദ്യസമന്വയം, 10 ന് കഥകളി-കഥ കിരാതം. അഞ്ചാം ഉത്സവമായ 19 ന് വൈകിട്ട് 6.30 മുതല്‍ കാഴ്ചശ്രീബലി വേല-സേവ-മയൂരനൃത്തം, ചേര്‍ത്തല മനോജ് ശശി & പാര്‍ട്ടിയുടെ നാദസ്വരം, 8.30 ന് ആലപ്പുഴ ഭീമാസ് ബ്ലൂഡയമണ്‍സിന്റെ ഗാനമേള. ആറാം ഉത്സവമായ 20 ന് വൈകിട്ട് 5 മുതല്‍ കോട്ടയം മീരാ അരവിന്ദിന്റെ സംഗീതസദസ്സ്, 6 മുതല്‍ കാഴ്ചശ്രീബലി, പാറപ്പാട് സജീഷ്, തിരുവാര്‍പ്പ് ഗണേഷ് എന്നിവരുടെ നാദസ്വരം, 8.30 മുതല്‍ വൃന്ദ ഹരിയുടെ സംഗീതസദസ്സ്, 9.30 മുതല്‍ തൃശൂര്‍ കലാസദന്റെ ഗാനമേള. ഏഴാം ഉത്സവമായ 21 ന് വൈകിട്ട് 4 മുതല്‍ തിരുനക്കര എന്‍.എസ്.എസ്. കരയോഗ വനിതാസമാജത്തിന്റെ തിരുവാതിരകളി, 5 മുതല്‍ മീനാക്ഷി ബി. കൃഷ്ണയുടെ സംഗീതസുധ, 6 മുതല്‍ കാഴ്ചശ്രീബലി ആറന്മുള ശ്രീകുമാറിന്റെ നാദസ്വരം, 8.30 മുതല്‍ തിരുവനന്തപുരം റിഗാറ്റ നാട്യസംഗീതകേന്ദ്രത്തിന്റെ ഡാന്‍സ്, 9.30 മുതല്‍ കോട്ടയം ജെമനീഷ് ഭാഗവതരുടെ സംഗീതസദസ്സ്. എട്ടാം ഉത്സവമായ 22 നാണ് വലിയവിളക്ക്, വൈകിട്ട് 6 മുതല്‍ ദേശവിളക്ക്, കാഴ്ചശ്രീബലി, ഹരിപ്പാട്ട് മുരുകദാസിന്റെ നാദസ്വരകച്ചേരിയും, 8.30 ന്കോട്ടയം മാസ്റ്റര്‍ മഹാദേവന്റെ ഗാനാമൃതവും, 9.30 ന് കൊല്ലം കെ.ആര്‍. തിയറ്റേഴ്സ് അവതരിപ്പിക്കുന്ന ദേവായാനം ബാലെയും, 11 ന് നടക്കുന്ന വലിയവിളക്കിന് ആനിക്കാട് കൃഷ്ണകുമാര്‍ & പാര്‍ട്ടിയുടെ സ്പെഷ്യല്‍ പഞ്ചവാദ്യവും ഉണ്ട്. പള്ളിവേട്ട ദിവസമായ 23 ന് വൈകിട്ട് 4 ന് തിരുനക്കര പൂരം, 22 ഗജവീരന്മാര്‍ പങ്കെടുക്കും, 4 ന് പത്മശ്രീ ജയറാമിന്റെ നേതൃത്വത്തില്‍ 111 ല്‍പരം കലാകരാന്മാര്‍ പങ്കെടുക്കുന്ന പഞ്ചാരിമേളം, കുടമാറ്റം, വൈകിട്ട് 8.30 മുതല്‍ സിനിമാതാരം രമ്യ നമ്പീശന്‍ പങ്കെടുക്കുന്ന ആര്‍.എല്‍.വി. പ്രദീപ്കുമാര്‍ & പാര്‍ട്ടിയുടെ നാട്യാവാങ്കം ഡാന്‍സ്, 10.30 മുതല്‍ ശ്രീരാഗം മ്യൂസികിന്റെ ഗാനമേള, 1 മുതല്‍ പള്ളിവേട്ട എഴുന്നള്ളിപ്പ്, തുറവൂര്‍ നാരായണപ്പണിക്കരുടെ നാദസ്വരം. പത്താം ഉത്സവദിവസമായ 24 ന് രാവിലെ 8 ന് ആറാട്ട് കടവിലേക്ക് എഴുന്നള്ളിപ്പ്, 11 ന് ആറാട്ടുസദ്യ ആരംഭിക്കും, 12 ന് കെ.ജി. ഉദയശങ്കര്‍ & പാര്‍ട്ടിയുടെ ഗാനമേള, 2 ന് ശ്രീഭദ്ര സുരേഷിന്റെ ഡാന്‍സ്, 5 ന് വെട്ടിക്കവല കെ. എന്‍. ശശികുമാറിന്റെ നാദസ്വരകച്ചേരി സ്പെഷ്യല്‍ തവില്‍ ആലപ്പുഴ കരുണാമൂര്‍ത്തി & തിടനാട് അനൂപ് വേണുഗോപാല്‍, വൈകിട്ട് 8 മുതല്‍ സമാപന സമ്മേളനം ശബരിമല അയ്യപ്പസേവാസമാജം ദേശീയ സംഘടനാ സെക്രട്ടറി വി. കെ. വിശ്വനാഥന്‍ ഉദ്ഘാടനം ചെയ്യും. വാഴൂര്‍ തീര്‍ത്ഥപാദാശ്രമം മഠാധിപതി പ്രജ്ഞാനന്ദതീര്‍ത്ഥപാദ സ്വാമികള്‍ ദീപപ്രകാശനം നടത്തും, 9.30 ന് ചെന്നൈ അശ്വത് നാരായണന്റെ ആറാട്ടുകച്ചേരി, 1 ന് കടുത്തുരുത്തി ശ്രീകുമാറിന്റെ സോപാനസംഗീതം, 2 മൈതാനത്ത് ആറാട്ട് എതിരേല്പ്, ദീപകാഴ്ച, 5 ന് കൊടിയിറക്ക് എന്നിവയാണ് പ്രധാന പരിപാടികള്‍. ക്ഷേത്രോപദേശകസമിതി പ്രസിഡന്റ് ടി. സി. ഗണേഷ്, സെക്രട്ടറി അജയ് ടി. നായര്‍, വൈസ് പ്രസിഡന്റ് പ്രദീപ് മന്നക്കുന്നം, ഉത്സവകമ്മറ്റി ജനറല്‍ കോര്‍ഡിനേറ്റര്‍ ടി. സി. രാമാനുജം, അഡ്മിനിസ്ട്രേറ്റീവ് ഓഫീസര്‍ ആര്‍. കൃഷ്ണചന്ദ്രന്‍, ജോ. സെക്രട്ടറി പി. എന്‍. വിനോദ്കുമാര്‍, പൂരം കോര്‍ഡിനേറ്റര്‍ നേവല്‍ സോമന്‍, പ്രദീപ് ഉറുമ്പില്‍, അഞ്ജു സതീഷ്, മധു ഹോരക്കാട്, വി. എ. രാധാകൃഷ്ണന്‍, വിജി ഗോപാലന്‍, ജി. വേണുഗോപാല്‍, എന്‍. ജി. സോമന്‍ എന്നിവര്‍ പങ്കെടുത്തു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....