News Beyond Headlines

23 Thursday
April

തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കും

കൊടിയ പ്രതിസന്ധികളെ കേരളം അതിജീവിക്കുകയാണെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു ബജറ്റവതരിപ്പിക്കവേയാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്. വിലക്കയറ്റം നേരിടാന്‍ കൃത്യമായി സര്‍ക്കാര്‍ ഇടപെടുന്നുണ്ട്. ഇതിനായി 2000 കോടി ബജറ്റില്‍ നീക്കി വച്ചതായും മന്ത്രി പറഞ്ഞു. ലോക സമാധാന സമ്മേളനം സംഘടിപ്പിക്കും. ആഗോള സമാധാന സെമിനാറിന് 2 കോടി അനുവദിച്ചു. കൊവിഡ് മഹാമാരി സമ്ബദ് ഘടനയില്‍ ദീര്‍ഘകാലം നിലനില്‍ക്കുമെന്ന് ധനമന്ത്രി പറഞ്ഞു. സംസ്ഥാനത്ത് തൊഴില്‍ നഷ്ടവും വരുമാന നഷ്ടവും ഉണ്ടായി. കേന്ദ്ര ബജറ്റ് നിരാശാജനകമായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി. സാമ്ബത്തിക മാന്ദ്യത്തെ അതിജീവിക്കാന്‍ കേന്ദ്രം ഇടപെടുന്നില്ലെന്ന് വ്യക്തമാക്കിയ ധനമന്ത്രി സംസ്ഥാനത്തെ ഇടപെടാന്‍ കേന്ദ്രം അനുവദിക്കുന്നുമില്ല, വിലക്കുകയാണെന്നും പറഞ്ഞു. റഷ്യ - യുക്രൈന്‍ യുദ്ധം വലിയ വിലക്കയറ്റത്തിലേയ്ക്ക് നയിക്കുകയാണ്.ദുരന്ത സമാനമായ പ്രശ്നമാണ് വിലക്കയറ്റമെന്നും ധനമന്ത്രി പറഞ്ഞു. തിരുവനന്തപുരത്ത് മെഡിക്കല്‍ ഇന്നവേഷന്‍ പാര്‍ക്ക് സ്ഥാപിക്കുമെന്ന് ധനമന്ത്രി .ലോക സമാധാന സമ്മേളനത്തിന് രണ്ടുകോടി സംസ്ഥാന ബഡ്ജറ്റില്‍ വകയിരുത്തി. കണ്ണൂരില്‍ പുതിയ ഐ ടി പാര്‍ക്ക് യാഥാര്‍ത്ഥ്യമാക്കുമെന്ന് ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ പറഞ്ഞു. സര്‍വ്വകലാശാലകള്‍ക്ക് 200 കോടി അനുവദിച്ചു. അടുത്ത 25 വര്‍ഷം കൊണ്ട് ജനങ്ങളുടെ ജീവിത നിലവാരം ഉയര്‍ത്തുമെന്ന് ധനമന്ത്രി പറഞ്ഞു.അടുത്ത 25 വര്‍ഷം കൊണ്ട് കേരളത്തെ വികസിത രാജ്യങ്ങള്‍ക്ക് ഒപ്പം എത്തിക്കുമെന്നും ധനമന്ത്രി വ്യക്തമാക്കി. ഉന്നത വിദ്യാഭ്യാസ മേഖലയില്‍ സമഗ്രമായ മാറ്റമാണ് ലക്ഷ്യം. ഇന്‍കുബേഷന്‍ സെന്ററുകള്‍ക്കും സ്റ്റാര്‍ട്ടപ്പുകളെ പ്രോത്സാഹിപ്പിക്കുന്നതിനുമായികേരളത്തിലെ പത്തു സര്‍വകലാശാലകള്‍ക്കായി 20 കോടി രൂപ വീതം മൊത്തം 200 കോടി രൂപ വകയിരുത്തി. കേന്ദ്ര സാമ്ബത്തിക നയങ്ങള്‍ക്കു ബദലായി കേരള മാതൃക നടപ്പാക്കാനാണ് ശ്രമിക്കുന്നതെന്നും ധനമന്ത്രി. കോവിഡ് നാലാം തരംഗം ഉണ്ടായേക്കാമെന്നും ധനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. യുക്രെയ്ന്‍ യുദ്ധം കാരണം വിലക്കയറ്റത്തിനും സാധ്യതയുണ്ട്. ജിഎസ്ടി വരുമാന വളര്‍ച്ചയില്‍ 14.5 ശതമാനം മുന്നേറ്റമുണ്ടായതായും ധനമന്ത്രി. അതിജീവനം യാഥാര്‍ഥ്യമായിരിക്കുന്നു. ജനജീവിതം സാധാരണഗതിയിലായതായും ധനമന്ത്രി ആമുഖ പ്രസംഗത്തില്‍ പറഞ്ഞു. ഇത് നികുതി വരുമാനത്തിലും സമ്ബദ് വ്യവസ്ഥയിലും പ്രതിഫലിക്കും.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....