സ്വന്തം ചെലവില്‍ നാടിന് വേണ്ടി ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിച്ച് വൈക്കത്തെ കായികാധ്യാപകന്‍ ടിസി ഗോപി. വീടിനോട് ചേര്‍ന്നുള്ള പതിനഞ്ച് സെന്റിലാണ് തന്റെ സമ്പാദ്യവും ജോലിയില്‍ നിന്ന് വിരമിച്ചപ്പോള്‍ കിട്ടിയ തുകയും ഉപയോഗിച്ച് ഗോപി സാര്‍ സ്റ്റേഡിയം ഒരുക്കിയത്. ചേര്‍ത്തലയിലെ സര്‍ക്കാര്‍ ഗേള്‍സ് ഹൈസ്‌കൂളില്‍ നിന്ന് വിരമിച്ചതോടെയാണ് നാടിനായി സ്വന്തം ചെലവില്‍ ഒരു ഇന്‍ഡോര്‍ സ്റ്റേഡിയം നിര്‍മിക്കാന്‍ ഗോപി തീരുമാനിച്ചത്. വോളിബോള്‍, ഷട്ടില്‍, ത്രോബോള്‍, ക്രിക്കറ്റ്, അത്ലറ്റിക് പരിശീലനം എന്നിവ ലക്ഷ്യമിട്ടാണ് സ്റ്റേഡിയം ഒരുക്കിയിട്ടുള്ളത്. തന്റെ കുട്ടിക്കാലത്ത് വോളിബോള്‍ കളിക്കാന്‍ ഒത്തിരി ബുദ്ധിമുട്ടുകള്‍ സഹിക്കേണ്ടി വന്നിരുന്നു. അതുകൊണ്ട് നാട്ടിലെ സാധാരണ വിദ്യാര്‍ഥികള്‍ക്ക് വേണ്ടിയാണ് ഗോപിയുടെ ഈ പ്രയത്‌നം. നിരവധി വിദ്യാര്‍ഥികളെ ദേശീയ സംസ്ഥാന താരങ്ങളാക്കിയ കായികാധ്യാപകനാണ് ഗോപി റബര്‍ മാറ്റടക്കം വിരിച്ച് എല്ലാ സംവിധാനങ്ങളോടെയാണ് സ്റ്റേഡിയം പൂര്‍ത്തിയാക്കിയത്. വോളിബോള്‍ കളിക്കാരനായ ഗോപി കളിക്കളത്തില്‍ തന്റെ പൊസിഷന്റെ പേരായ ലിബറൊ എന്നാണ് സറ്റേഡിയത്തിന് നല്‍കിയത്. 34 വര്‍ഷം കായികാധ്യാപകനായിരുന്ന ഗോപി വോളിബോള്‍ ആലപ്പുഴ ജില്ലാ പരിശീലകന്‍ കൂടിയായിരുന്നു. തന്റെ നാട്ടിലെ കുട്ടികള്‍ക്ക് വോളിബോളിലും അത്ലറ്റിക്സിലും ബാഡ്മിറ്റണിലുമൊക്കെ കുറ്റമറ്റ പരീശീലനം നല്‍കി കായിക രംഗത്തേക്ക് പിടിച്ചുയര്‍ത്തുകയാണ് ഈ മാതൃകാ അധ്യപകന്റെ ലക്ഷ്യം.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....