യൂണിഫോമില്‍ കൊലപാതകകേസ് പ്രതികളുടെ മദ്യ സല്‍ക്കാരത്തില്‍ പങ്കെടുത്ത പൊലീസ് ഉദ്യോഗസ്ഥന് സസ്‌പെന്‍ഷന്‍. പോത്തന്‍കോട് സ്റ്റേഷനിലെ സിവില്‍ പൊലീസ് ഓഫിസറായ ജിഹാനെയാണ് സസ്‌പെന്‍ഡ് ചെയ്തത്. പൊലീസ് ഓഫിസര്‍ ജിഹാന്‍ യൂണിഫോമിലിരുന്ന് മദ്യസേവ നടത്തുന്നതിന്റെ ചിത്രം പുറത്തുവന്നു. കൂടെയിരിക്കുന്നതു കൊലക്കേസ് പ്രതികളും. ഫെബ്രുവരിയില്‍ ഗുണ്ടാ നേതാവ് മെന്റല്‍ ദീപുവിനെ തലയ്ക്കടിച്ചു കൊന്നത് ഉള്‍പ്പെടെയുള്ള കേസുകളിലെ മുഖ്യപ്രതിയായ അയിരൂപ്പാറ കുട്ടന്റെ നേതൃത്വത്തിലായിരുന്നു മദ്യസല്‍ക്കാരം. ദീപു കൊല്ലപ്പെടുന്നതിനു മൂന്നുദിവസം മുന്‍പായിരുന്നു പാര്‍ട്ടി നടന്നത്. മദ്യ സല്‍ക്കാരത്തില്‍ പങ്കെടുക്കുന്ന ജിഹാന്റെ ഫോട്ടോ റേഞ്ച് ഐജി നിശാന്തിനിക്ക് ലഭിച്ചതോടെയാണ് അന്വേഷണമാരംഭിച്ചത്. വകുപ്പുതല അന്വേഷണത്തില്‍ ഉദ്യോഗസ്ഥന്റെ ഭാഗത്തു ഗുരുതരമായ വീഴ്ച കണ്ടെത്തി. തുടര്‍ന്നാണ് സസ്‌പെന്‍ഡ് ചെയ്തത്. ഇയാള്‍ക്കെതിരെ ലോക്ക് ഡൗണ്‍ സമയത്ത് അനധികൃത വിദേശ മദ്യം തമിഴ്‌നാട്ടില്‍ നിന്നു കടത്തിയതിന് ഒത്താശ ചെയ്തതിന്റെ പേരിലും അന്വേഷണം നടക്കുന്നുണ്ട്. പോത്തന്‍കോട് സ്റ്റേഷനിലെ ചില ഉദ്യോഗസ്ഥര്‍ മണല്‍- ഗുണ്ടാ സംഘങ്ങളുമായി നടത്തുന്ന ഇടപാടുകള്‍ സംബന്ധിച്ച് സ്‌പെഷല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട് നല്‍കിയിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....