കൊച്ചി: വധഗൂഢാലോചന കേസില്‍ ദിലീപ് അടക്കമുള്ള പ്രതികള്‍ 12 വാട്സാപ്പ് ചാറ്റുകള്‍ പൂര്‍ണമായും നശിപ്പിച്ചെന്ന് ക്രൈംബ്രാഞ്ച്. ഫോണുകള്‍ കോടതിയില്‍ ഹാജരാക്കുന്നതിന് തലേദിവസമാണ് വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിച്ചത്. ഈ ചാറ്റുകളുടെ വിവരങ്ങള്‍ വീണ്ടെടുക്കാനായി ക്രൈംബ്രാഞ്ച് ഫൊറന്‍സിക് സയന്‍സ് ലാബിന്റെ സഹായം തേടിയിട്ടുണ്ട്. രണ്ടുദിവസത്തിനകം ഇതുസംബന്ധിച്ച ഫൊറന്‍സിക് റിപ്പോര്‍ട്ട് ലഭിച്ചേക്കുമെന്നാണ് സൂചന. ജനുവരി 30-ന് ഉച്ചയ്ക്ക് 1.36-നും 2.32-നും ഇടയിലുള്ള സമയത്താണ് 12 വാട്സാപ്പ് ചാറ്റുകള്‍ നശിപ്പിക്കപ്പെട്ടത്. ഇത് വാട്സാപ്പ് മെസേജുകളോ കോളുകളോ ആകാം. കേസുമായി ബന്ധപ്പെട്ട നിര്‍ണായക തെളിവുകളാണ് ഈ വാട്സാപ്പ് ചാറ്റുകളെന്നും അന്വേഷണസംഘം സംശയിക്കുന്നു. നശിപ്പിക്കപ്പെട്ട വിവരങ്ങള്‍ വീണ്ടെടുക്കാന്‍ ചണ്ഡീഗഢിലെ കേന്ദ്രലാബില്‍ ഫോണുകള്‍ പരിശോധിക്കാനും ക്രൈംബ്രാഞ്ച് ആലോചിക്കുന്നുണ്ട്. നേരത്തെ ദിലീപ് അടക്കമുള്ളവരുടെ ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചതായി ക്രൈംബ്രാഞ്ച് കണ്ടെത്തിയിരുന്നു. മുംബൈയിലെ ഒരു ലാബിന്റെ സഹായത്തോടെയാണ് ഫോണുകളിലെ വിവരങ്ങള്‍ നശിപ്പിച്ചത്.നാല് ഫോണുകള്‍ ഇതിനായി മുംബൈയിലേക്ക് കൊറിയര്‍ അയച്ചെന്നും കോടതി ഹാജരാക്കാന്‍ ആവശ്യപ്പെട്ടതിന് പിന്നാലെ ദിലീപിന്റെ അഭിഭാഷകരെത്തി ഈ ഫോണുകള്‍ മുംബൈയില്‍നിന്ന് കൊണ്ടുപോയതായും ക്രൈംബ്രാഞ്ചിന്റെ റിപ്പോര്‍ട്ടിലുണ്ടായിരുന്നു. ഫോണുകളില്‍നിന്ന് നശിപ്പിക്കപ്പെട്ട ചില വിവരങ്ങളുടെ മിറര്‍ ഇമേജുകള്‍ ക്രൈംബ്രാഞ്ച് സംഘത്തിന് വീണ്ടെടുക്കാനായിട്ടുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....