News Beyond Headlines

29 Wednesday
April

കൗണ്‍സിലറെ വീട് കയറി ആക്രമിച്ചു; സംഘത്തിലെ ഒരാള്‍ അറസ്റ്റില്‍

ഉദയംപേരൂര്‍: വാര്‍ഡ് കൗണ്‍സിലറെ വീട് കയറി ആക്രമിച്ച സംഘത്തിലൊരാളെ ഉദയംപേരൂര്‍ പൊലീസ് പിടികൂടി. ഉദയംപേരൂര്‍ ഒട്ടോളി കോളനി ഒട്ടോളി വീട്ടില്‍ കുഞ്ഞന്‍ബാവ മകന്‍ കുട്ടാപ്പു എന്ന് വിളിക്കുന്ന സനല്‍ കുമാറിനെയാണ് (33) അറസ്റ്റ് ചെയ്തത്. തൃപ്പൂണിത്തുറ വലിയ കാടില്‍ ഒളിവില്‍ കഴിയവെ കഴിഞ്ഞ ദിവസം രാത്രി ചെമ്മീന്‍ കെട്ടില്‍ നിന്നാണ് പൊലീസ് പിടികൂടിയത്. 19-ാം വാര്‍ഡ് മെമ്പറും മാധ്യമപ്രവര്‍ത്തകനുമായ എം.കെ.അനില്‍ കുമാറിനെ കഴിഞ്ഞ വ്യാഴാഴ്ചയാണ് വീട് കയറി ആക്രമിച്ചത്. കാറില്‍ വന്ന സംഘം ഗേറ്റ് ചവുട്ടി തുറന്ന് അകത്ത് കയറുകയും അനില്‍കുമാറിനെ ഷര്‍ട്ടില്‍ പിടിച്ച് വലിച്ച് തള്ളിയിട്ട ശേഷം വകവരുത്തമെന്ന് ഭീഷണിപ്പെടുത്തുകയും ചെയ്തു. ഇതിന് ശേഷം ഇവര്‍ സമീപത്തെ ഹാര്‍ഡ്വെയര്‍ സ്റ്റോറില്‍ പോയി കത്തി ആവശ്യപ്പെട്ടെങ്കിലും സംശയം തോന്നിയ കടയുടമ കത്തി നല്‍കാതെ ഇവരെ പറഞ്ഞു വിടുകയായ ഉണ്ടായത്. എംഎല്‍എ റോഡ്, ഓട്ടോളി ലക്ഷം വീട് കോളനി പരിസരം, എന്നിവിടങ്ങളില്‍ വ്യാപകമായി മയക്കുമരുന്ന് കച്ചവടം നടക്കുന്നതിനാല്‍ ഇവിടങ്ങളില്‍ നിരന്തരം പൊലീസ് റെയ്ഡ് നടക്കുന്നത് കൗണ്‍സിലറുടെ പരാതിയില്‍ ആണെന്ന സംശയത്തിലായിരുന്നു ഇവരുടെ ആക്രമണം. പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ് ചെയ്തു. ഇവര്‍ ആക്രമണത്തിനെത്തിയ കാര്‍ രണ്ട് ദിവസം മുന്‍പ് പൊലീസ് കസ്റ്റഡിയിലെടുത്തിരുന്നു. എസ്.ഐ ബാബുവിന്റെ നേതൃത്വത്തില്‍ സീനിയര്‍ സി.പി.ഒ ദിനേശന്‍, സി.പി.ഒമാരായ ഗുജ്റാള്‍, ദീപേഷ്, വിനീത്, ബിനില്‍ എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....