കൗമാര പ്രായത്തില്‍, സ്വന്തം പിതാവ് പിച്ചിച്ചീന്തിയ ബിഹാര്‍ സ്വദേശിനിക്ക് ഏഴു വര്‍ഷത്തിനു ശേഷം നീതി. അതിനു കാരണമായതാകട്ടെ, കേരള പൊലീസ് നടത്തിയ നിരന്തരമായ ഇടപെടലുകള്‍. കേരള പൊലീസിനെക്കുറിച്ച് ഏറെ മോശം വാര്‍ത്തകള്‍ കേള്‍ക്കുന്ന സമയത്ത്, മലപ്പുറം ജില്ലയിലെ പെരുമ്പടപ്പ് പൊലീസിന്റെ ഈ പരിശ്രമത്തെക്കുറിച്ചറിഞ്ഞാല്‍ തീര്‍ച്ചയായും ഹൃദയത്തില്‍ നിന്നൊരു സല്യൂട്ട് നല്‍കിപ്പോകും. തുടക്കം ബിഹാറില്‍ നിന്ന് ബിഹാര്‍ മുസാഫിര്‍പുര്‍ സ്വദേശി വര്‍ഷങ്ങള്‍ക്കു മുന്‍പാണ്, ഇരട്ടകളായ രണ്ടു പെണ്‍മക്കളുമായി മലപ്പുറം ജില്ലയിലെ പെരുമ്പടപ്പിലെത്തിയത്. ഇയാളുടെ ഭാര്യ ബിഹാറില്‍വച്ചു മരിച്ചിരുന്നു. കേരളത്തില്‍ ജോലി ചെയ്തിരുന്ന മറ്റു ബന്ധുക്കള്‍ക്കൊപ്പമാണു ജോലി തേടി ബിഹാര്‍ സ്വദേശി കേരളത്തിലെത്തിലെത്തിയത്. കേരളത്തില്‍ നിന്നു രണ്ടാം വിവാഹം കഴിച്ച് പെണ്‍മക്കള്‍ക്കൊപ്പം ഇയാള്‍ പെരുപമ്പടപ്പിലെ വാടക വീട്ടില്‍ താമസമാക്കി. കുടുക്കിയതു ഗര്‍ഭഛിദ്ര ശ്രമം ഏഴു വര്‍ഷം മുന്‍പ് ഇയാള്‍ ഇരട്ട കുട്ടികളില്‍ ഒരാളെ തൃശൂര്‍ മെഡിക്കല്‍ കോളജില്‍ പ്രവേശിപ്പിച്ചു. അമിത രക്തസ്രാവം കാരണം ജീവന്‍ തന്നെ അപകടത്തിലായ നിലയിലായിരുന്നു പെണ്‍കുട്ടി. ഇയാളുടെയും മറ്റും പെരുമാറ്റത്തില്‍ സംശയം തോന്നിയ ആശുപത്രി അധികൃതര്‍ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് ചോദ്യം ചെയ്തപ്പോഴാണു ഞെട്ടിക്കുന്ന സത്യം പുറത്തായത്. പതിനാറുകാരിയായ പെണ്‍കുട്ടി ഗര്‍ഭിണിയാണ്. ഗര്‍ഭം അലസിപ്പിക്കുന്നതിനായി കുടുംബം പാലക്കാട്ടെ നാട്ടുവൈദ്യന്റെ അടുത്തെത്തിച്ചു. ഗര്‍ഭം അലസിപ്പിക്കാനുള്ള ശ്രമങ്ങള്‍ക്കിടെ കാര്യങ്ങള്‍ വഷളായപ്പോഴാണു മെഡിക്കല്‍ കോളജ് ആശുപത്രിയിലെത്തിച്ചത്. തിരിച്ചടിയായി മൊഴിമാറ്റങ്ങള്‍ പൊലീസ് ഊര്‍ജിതമായി അന്വേഷണം ആരംഭിച്ചെങ്കിലും പെണ്‍കുട്ടി തുടര്‍ച്ചയായി മൊഴി മാറ്റിയതു തിരിച്ചടിയായി. മാരുതി വാനിലെത്തിയ 3 അംഗ സംഘം തട്ടിക്കൊണ്ടുപോയി ആളൊഴിഞ്ഞ സ്ഥലത്തെത്തിച്ചു പീഡിപ്പിച്ചുവെന്നായിരുന്നു ആദ്യത്തെ മൊഴി. ഇവര്‍ ബംഗാളില്‍ നിന്നുള്ളവരാണെന്നും പെണ്‍കുട്ടി പൊലീസിനോടു പറഞ്ഞു. അന്വേഷണം ഈ ദിശയില്‍ പുരോഗമിച്ചപ്പോള്‍ പൊലീസ് വീണ്ടും കുട്ടിയുടെ മൊഴിയെടുത്തു. ഈ ഘട്ടത്തില്‍ മറ്റൊരു കഥയാണു കുട്ടി പൊലീസിനോടു പറഞ്ഞത്. പിതാവിന്റെ മൂത്ത സഹോദരന്റെ മകനുമായി താന്‍ പ്രണയത്തിലായിരുന്നു. കേരളത്തില്‍ ജോലി തേടി വന്ന സമയത്ത് ഇയാള്‍ കുറച്ചുകാലം പെരുമ്പടപ്പിലെ തങ്ങളുടെ വീട്ടിലാണു താമസിച്ചിരുന്നത്. അന്ന് ഇയാള്‍ പീഡിപ്പിച്ചെന്നും അതാണു ഗര്‍ഭിണിയാകാന്‍ കാരണമെന്നുമായിരുന്നു മൊഴി. ഇതോടെ, പൊലീസ് അന്വേഷണം ഇയാളിലേക്കു കേന്ദ്രീകരിച്ചില്ലെങ്കിലും തുമ്പൊന്നും കിട്ടിയില്ല. നിര്‍ണായകമായ ആ വിവരം തെളിയിക്കാനാകാത്ത കേസുകളിലൊന്നായി ഇതു മാറുമോയെന്ന സംശയം ഉയരുന്നതിനിടെയാണു പൊലീസിനു നിര്‍ണായക ആ വിവരം ലഭിക്കുന്നത്. സംഭവത്തിനു പിന്നാലെ 2016ല്‍ കേരളത്തില്‍നിന്നു മുങ്ങിയ കുട്ടിയുടെ പിതാവ് പിന്നീട് മടങ്ങി വന്നിട്ടില്ല. കുട്ടി നിലവില്‍ സര്‍ക്കാര്‍ സംരക്ഷണ കേന്ദ്രത്തിലാണ്. പെരുമ്പടപ്പ് പൊലീസ് സ്റ്റേഷന്‍ ഇന്‍സ്‌പെക്ടറായിരുന്ന കേഴ്‌സണ്‍ മാര്‍ക്കോസിന്റെ നേതൃത്വത്തില്‍ പുതിയ അന്വേഷണ സംഘം രൂപീകരിച്ചു പൊലീസ് അന്വേഷണം വീണ്ടും ഊര്‍ജിതമാക്കി. പിതാവിനെ കാണാനില്ലാത്തതിന്റെ സാഹചര്യം കൂടി കണക്കിലെടുത്ത്, കുട്ടിയുടെയും പിതാവിന്റെ രണ്ടാം ഭാര്യയുടെയും മൊഴിയെടുത്തു. പിതാവ് തന്നെയാണു കുട്ടിയെ പീഡിപ്പിച്ചതെന്ന് ഇതില്‍ നിന്നു വ്യക്തമായി. പുറത്തു പറഞ്ഞാല്‍ സഹോദരിയെയും രണ്ടാമനമ്മയെയും കൊന്നു കളയുമെന്ന് ഇയാള്‍ കുട്ടിയെ ഭീഷണിപ്പെടുത്തിയിരുന്നു. പെണ്‍കുട്ടിയുടെ തുടയില്‍ കത്തികൊണ്ടു പ്രതി മുറിവേല്‍പ്പിക്കുകയും ചെയ്തു. പീഡിപ്പിച്ചിരുന്ന സമയത്ത് എതിര്‍ത്താല്‍ ഈ മുറിവില്‍ അമര്‍ത്തി വേദനിപ്പിക്കുമായിരുന്നുവെന്നും പെണ്‍കുട്ടി മൊഴി നല്‍കി. ഓപറേഷന്‍ ബിഹാര്‍ കേസിലെ യഥാര്‍ഥ പ്രതിയെക്കുറിച്ച് സൂചന ലഭിച്ചതോടെ പൊലീസ് ഇയാളെ പിടികൂടാനുള്ള ശ്രമം തുടങ്ങി. കോവിഡ് പ്രതിസന്ധി പോലും കണക്കിലെടുക്കാതെ രണ്ടു തവണ പ്രതിയെ തേടി പൊലീസ് സംഘം ബിഹാറിലെ ഗ്രാമത്തിലെത്തി. വര്‍ഷങ്ങളായി നാട്ടില്‍ വരാറില്ലെന്നും നേപ്പാളിലായിരിക്കാമെന്നുമുള്ള മറുപടിയാണു നാട്ടുകാരില്‍ നിന്നു ലഭിച്ചത്. ഇതിനിടെ, പെരുമ്പടപ്പ് ഇന്‍സ്‌പെക്ടറായ പി.എം.വിമോദിന്റെ നേതൃത്വത്തില്‍ അന്വേഷണം ഊര്‍ജിതമായി മുന്നോട്ടു പോയി. പിതാവിന്റെ ബന്ധുക്കളെക്കുറിച്ചും സുഹൃത്തുക്കളെക്കുറിച്ചും വിശദമായി അന്വേഷിച്ചു. അഹമ്മദാബാദിലെ രാഖിയല്‍ എന്ന സ്ഥലത്ത് കുറുച്ചു കാലം ഇയാള്‍ തട്ടുകട നടത്തിയിരുന്നതായി വിവരം ലഭിച്ചു. അവിടെ അന്വേഷിച്ചപ്പോള്‍ ലോക്ഡൗണ്‍ സമയത്ത് ജോലി നഷ്ടപ്പെട്ടു ബിഹാറിലെ ഗ്രാമത്തിലേക്കു മടങ്ങിയെന്നു സുഹൃത്തുക്കള്‍ അറിയിച്ചു. നേരത്തേ ഇയാള്‍ തമിഴ്‌നാട്ടിലെ തിരുപ്പൂരില്‍ ജോലി ചെയ്തിരുന്നു. ബന്ധുക്കളില്‍ ചിലര്‍ തമിഴ്‌നാട്ടില്‍ ഇപ്പോഴും ജോലി ചെയ്യുന്നുമുണ്ട്. അവിടെ ചെന്നിരിക്കാമെന്ന നിഗമനത്തില്‍ തമിഴ്‌നാട്ടിലേക്കും അന്വേഷണം വ്യാപിപ്പിച്ചു. ഇതിനിടെ, ചെന്നൈയിലെ തൊണ്ടയാര്‍പെട്ടില്‍ ഇയാളുടെ സഹോദരന്റെ മകനെ കണ്ടെത്തി. അഹമ്മദാബാദില്‍ ഒരുമിച്ചു ജോലി ചെയ്തിരുന്നുവെന്നും ലോക്ഡൗണ്‍ സമയത്ത് നാട്ടിലേക്കെന്നു പറഞ്ഞു മടങ്ങിയതിനു ശേഷം കണ്ടിട്ടില്ലെന്നും ഇയാള്‍ പറഞ്ഞു. തുമ്പായി മൂന്നാം വിവാഹം അന്വേഷണം വഴിമുട്ടി നില്‍ക്കുമ്പോഴാണു നേപ്പാളിനോടു ചേര്‍ന്ന ബിഹാര്‍ അതിര്‍ത്തി പ്രദേശമായ സീതാമഡിയില്‍ നിന്നു ഇയാള്‍ മൂന്നാം വിവാഹം കഴിച്ച വിവരം പൊലീസിനു ലഭിക്കുന്നത്. മൂന്നാം ഭാര്യയുടെ സഹോദന്മാര്‍ യുപിയിലെ മഥുര, ഹരിയാന, രാജസ്ഥാനിലെ ഭിവാഡി എന്നിവിടങ്ങളില്‍ ജോലി ചെയ്യുന്നുണ്ടെന്നും മനസ്സിലായി. ഇതോടെ ഇവരെ കേന്ദ്രീകരിച്ചായി പൊലീസിന്റെ അന്വേഷണം. ഇതില്‍ നിന്ന് 2 വര്‍ഷമായി ഇയാള്‍ രാജസ്ഥാനിലെ ഭിവാഡി ആല്‍വര്‍ വ്യവസായ മേഖലയിലെ സ്ഥാപനത്തില്‍ ജോലി ചെയ്യുന്നുണ്ടെന്നു കണ്ടെത്തി. മൂന്നാം ഭാര്യയുടെ സഹോദന്മാരിലൊരാളും ഇവിടെയുണ്ടായിരുന്നു. ഭിവാഡിയിലെത്തിയ അന്വേഷണ സംഘം രാജസ്ഥാന്‍ പൊലീസിന്റെ സഹായത്തോടെ പ്രതിയെ പിടികൂടി. സ്വന്തം നാട്ടിലല്ലാതിരുന്നതിനാല്‍ ചെറുത്തു നില്‍പ്പൊന്നുമില്ലാതെയാണു പ്രതി കീഴടങ്ങിയതെന്നു പൊലീസ് അറിയിച്ചു. കോടതിയില്‍ ഹാജരാക്കി പ്രതിയെ റിമാന്‍ഡ് ചെയ്തു. മലപ്പുറം എസ്പി എസ്.സുജിദ് ദാസിന്റെ മേല്‍നോട്ടത്തില്‍ തിരൂര്‍ ഡിവൈഎസ്പി വി.വി.ബെന്നിയുടെ നേതൃത്വത്തില്‍ പെരുമ്പടപ്പ് പൊലീസ് ഇന്‍സ്‌പെക്ടര്‍ പി.എം.വിമോദ്, എഎസ്‌ഐ പ്രീത, സിപിഒമാരായ രഞ്ജിത്ത്, നാസര്‍ വിഷ്ണു നാരായണന്‍ എന്നിവരാണ് അന്വേഷണം നടത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....