News Beyond Headlines

23 Thursday
April

ഭാര്യയെ കൊന്ന് മൃതദേഹം വീട്ടില്‍ ഒളിപ്പിച്ചത് രണ്ടുദിവസം, മക്കളെ കെട്ടിയിട്ടു; പിന്നാലെ ജീവനൊടുക്കി

നാഗര്‍കോവില്‍: ഭാര്യയെ കഴുത്തറുത്ത് കൊലപ്പെടുത്തി രണ്ടുദിവസം വീട്ടിനുള്ളില്‍ മൃതദേഹം ഒളിപ്പിച്ചശേഷം ഭര്‍ത്താവ് തൂങ്ങിമരിച്ചു. നാഗര്‍കോവില്‍ കോട്ടാറില്‍ വാടക വീട്ടില്‍ താമസിച്ചിരുന്ന കുളച്ചല്‍ സ്വദേശി ജോസ് കാന്‍പിയര്‍(47), ഭാര്യ വനജ (32) എന്നിവരാണ് മരിച്ചത്. ഭാര്യയെ കൊലപ്പെടുത്തിയശേഷം, രണ്ടു പെണ്‍മക്കളെയും കൈകാലുകള്‍ കെട്ടിയിട്ട ജോസ്, മൂത്ത മകളെ കഴുത്തറുത്ത് കൊലപ്പെടുത്താനും ശ്രമിച്ചിരുന്നു. തിങ്കളാഴ്ച ഉച്ചയോടെ കഴുത്തിലെ മുറിവുമായി വീടിനു പുറത്തിറങ്ങിയ മൂത്തമകള്‍ മഞ്ജു(13)വാണ് അമ്മയും അച്ഛനും വീടിനുള്ളില്‍ മരിച്ചുകിടക്കുന്ന വിവരം അയല്‍ക്കാരെ അറിയിച്ചത്. അയല്‍വാസികള്‍ പോയി നോക്കുമ്പോള്‍ വനജ കട്ടിലിനടിയില്‍ മരിച്ചനിലയിലും ജോസിനെ മുറിക്കുള്ളില്‍ തൂങ്ങിമരിച്ചനിലയിലും കണ്ടെത്തുകയായിരുന്നു. വിദേശത്തായിരുന്ന ജോസ് കാന്‍പിയര്‍ ഡിസംബറോടെയാണ് നാട്ടില്‍ എത്തിയത്. തുടര്‍ന്നാണ് വാടകവീട്ടില്‍ താമസമായത്. മിശ്രവിവാഹിതരായ ദമ്പതികള്‍ക്കിടയില്‍ വാക്കേറ്റം പതിവായിരുന്നു. ശനിയാഴ്ച ഉച്ചയോടെ ഇരുവരും വാക്കേറ്റമുണ്ടായതിനെ തുടര്‍ന്നാണ് ജോസ് വനജയെ കഴുത്തറുത്ത് കൊലപ്പെടുത്തിയതെന്നു കരുതുന്നു. സ്‌കൂളില്‍ പോയിരുന്ന രണ്ടു പെണ്‍മക്കള്‍ വീട്ടില്‍ എത്തുംമുമ്പായി മൃതദേഹം മുറിക്കുള്ളില്‍ ഒളിപ്പിച്ചു. വീട്ടിലെത്തിയ കുട്ടികള്‍ അമ്മയെ തിരക്കിയപ്പോഴാണ് ഇരുവരെയും കൈകാലുകള്‍ കെട്ടിയിട്ടത്. അമ്മയെ തിരക്കുമ്പോള്‍ ഭീഷണിപ്പെടുത്തിയിരുന്ന ജോസ്, തിങ്കളാഴ്ച ഉച്ചയോടെ മൂത്ത മകളുടെ കഴുത്തറുത്ത് കൊല്ലാന്‍ ശ്രമിച്ചു. കൊല്ലരുതെന്ന് മകള്‍ യാചിച്ചപ്പോള്‍ മുറിക്കുള്ളില്‍ കയറി തൂങ്ങിമരിക്കുകയായിരുന്നു. മൂത്തമകള്‍ മഞ്ജുവിനെയും ഇളയമകള്‍ അക്ഷരയെയും പോലീസ് ആശുപത്രിയില്‍ എത്തിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....