മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ ബ്രഹ്മവാര്‍ ഭദ്രാസനത്തിന്റെ ആസ്ഥാന അരമനയുടെ (മൗണ്ട് ഹോറേബ് ബിഷപ്പ്‌സ് ഹൗസ്) കൂദാശയും ഓഫീസ് കെട്ടിടത്തിന്റെ ഉദ്ഘാടനവും 18, 19 തീയതികളില്‍ മംഗലാപുരത്ത് നടക്കും. മലങ്കര ഓര്‍ത്തഡോക്‌സ് സുറിയാനി സഭയുടെ 2010-ല്‍ രൂപീകൃതമായ ബ്രഹ്മവാര്‍ ഭദ്രാസനത്തിന്റെ ആസ്ഥാന മന്ദിരമാണ് കൂദാശ ചെയ്യപ്പെടുന്നത്. നാളെ രാവിലെ 10 മണിക്ക് ബാവാതിരുമേനിക്ക് ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ സ്വീകരണം നല്‍കും. ഗോവാ ഗവര്‍ണ്ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള സമ്മേളനം ഉദ്ഘാടനം ചെയ്യും. ഭദ്രാസന മെത്രാപ്പോലീത്താ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്താ ചടങ്ങില്‍ അദ്ധ്യക്ഷത വഹിക്കും. കുറിയാക്കോസ് മാര്‍ ക്ലീമീസ് മെത്രാപ്പോലീത്താ, സഖറിയാ മാര്‍ അന്തോണിയോസ് മെത്രാപ്പോലീത്താ, കാത്തലിക് ചര്‍ച്ച് മാംഗ്ലൂര്‍ ഭദ്രാസനം ബിഷപ്പ് ഡോ. പീറ്റര്‍ പോള്‍ സല്‍ദാന, ബെല്‍ത്തങ്ങാടി സീറോ മലബാര്‍ കാത്തലിക് ചര്‍ച്ച് ബിഷപ്പ് മാര്‍ ലോറന്‍സ് മുക്കുഴി, മലങ്കര കാത്തലിക് ചര്‍ച്ച് പുത്തൂര്‍ ബിഷപ്പ് ഡോ. ഗീവര്‍ഗീസ് മാര്‍ മക്കാറിയോസ്, യൂഹാനോന്‍ മാര്‍ പോളിക്കാര്‍പ്പസ് മെത്രാപ്പോലീത്താ, ഏബ്രഹാം മാര്‍ എപ്പിഫാനിയോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദീയസ്‌കോറോസ് മെത്രാപ്പോലീത്താ, ഡോ. യൂഹാനോന്‍ മാര്‍ ദിമെത്രയോസ് മെത്രാപ്പോലീത്താ, ഡോ. ഗീവര്‍ഗീസ് മാര്‍ യൂലിയോസ് മെത്രാപ്പോലീത്താ, ഡോ. ഏബ്രഹാം മാര്‍ സെറാഫിം മെത്രാപ്പോലീത്താ, അസോസിയേഷന്‍ സെക്രട്ടറി അഡ്വ. ബിജു ഉമ്മന്‍ എന്നിവര്‍ പ്രസംഗിക്കും. ഉച്ചയ്ക്ക് 2.30-ന് ആസ്ഥാന മന്ദിരത്തിന്റെ ഉദ്ഘാടനം ഗോവാ ഗവര്‍ണര്‍ അഡ്വ. പി.എസ്. ശ്രീധരന്‍ പിള്ള നിര്‍വ്വഹിക്കും. മാംഗ്ലൂര്‍ സിറ്റി കോര്‍പ്പറേഷന്‍ മേയര്‍ പ്രേമാനന്ദ ഷെട്ടി, മാംഗ്ലൂര്‍ എം.എല്‍.എ. വേദവ്യാസ കമ്മത്ത്, മാംഗ്ലൂര്‍ മുന്‍ എം.എല്‍.എ.മാരായ ജെ.ആര്‍. ലോബോ, ഇവാന്‍ ഡിസൂസ, മാംഗ്ലൂര്‍ സിറ്റി കോര്‍പ്പറേഷന്‍ പ്രതിപക്ഷ നേതാവ് അഡ്വ. എ.സി. വിനയ രാജ്, മാംഗ്ലൂര്‍ കോര്‍പ്പറേറ്റര്‍ നവീന്‍ ആര്‍. ഡിസൂസ, മലബാര്‍ ഭദ്രാസന സെക്രട്ടറി ഫാ. തോമസ് കുര്യന്‍ താഴയില്‍ എന്നിവര്‍ ആശംസകള്‍ അര്‍പ്പിക്കും. ആസ്ഥാന മന്ദിരത്തിലുള്ള മാര്‍ ഏലിയാ ചാപ്പലിന്റെ കൂദാശ കര്‍മ്മം പരിശുദ്ധ ബാവാതിരുമേനിയുടെ മുഖ്യ കാര്‍മ്മികത്വത്തിലും, അഭിവന്ദ്യ മെത്രാപ്പോലീത്താമാരുടെ സഹകാര്‍മികത്വത്തിലും 18,19 തീയതികളിലായി നടത്തപ്പെടും. ഭദ്രാസന ആസ്ഥാന മന്ദിര കൂദാശയോടനുബന്ധിച്ച് നടപ്പിലാക്കുന്ന വിവിധ ജീവകാരുണ്യ പദ്ധതികളുടെ ഉദ്ഘാടനവും സമ്മേളനത്തില്‍ വച്ച് നടത്തപ്പെടുമെന്ന് ഭദ്രാസനാധിപന്‍ യാക്കോബ് മാര്‍ ഏലിയാസ് മെത്രാപ്പോലീത്തായും, ഭദ്രാസന സെക്രട്ടറി ഫാ. കുര്യാക്കോസ് തോമസ് പള്ളിച്ചിറ എന്നിവര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....