മദ്യലഹരിയില്‍ സഹോദരങ്ങള്‍ തമ്മിലുണ്ടായ കൈയേറ്റത്തിനൊടുവില്‍ ജ്യേഷ്ഠന് എയര്‍ഗണ്‍ ഉപയോഗിച്ചുള്ള വെടിയേറ്റു. നെടുങ്കണ്ടയിലാണ് സംഭവം. രാജാക്കാട് കുരിശുപാറ കൂനംമാക്കല്‍ സിബിയ്ക്കാണ് (49) വെടിയേറ്റത്. സംഭവവുമായി ബന്ധപ്പെട്ട് ഇളയ സഹോദരന്‍ സാന്റോയെ (38) പൊലീസ് അന്വേഷിക്കുകയാണ്. കഴിഞ്ഞ ദിവസം വൈകിട്ട് ഏഴരയോടെയായിരുന്നു സംഭവം. സിബി കുരിശുപാറയിലാണ് താമസിക്കുന്നത്. സാന്റോയുടെ വീടിനു സമീപം സിബിയുടെ ഉടമസ്ഥതയില്‍ ഏലാതോട്ടമുണ്ട്. കഴിഞ്ഞ ദിവസം സിബിയും ഒരു സഹായിയും തോട്ടത്തിലെത്തിയശേഷം സാന്റോയോടൊപ്പം മദ്യപിച്ചു. ഇതിനിടെ സാന്റോ മറ്റൊരു സുഹൃത്തിനെ വിളിച്ചു വരുത്തിയത് സിബിക്ക് ഇഷ്ടമായില്ല. തുടര്‍ന്നാണ് സഹോദരങ്ങള്‍ തമ്മില്‍ തര്‍ക്കമുണ്ടായത്. തര്‍ക്കത്തിനൊടുവില്‍ ഉടുമ്പന്‍ചോല പൊലീസ് സ്റ്റേഷനിലെത്തിയ സിബി സഹോദരനുമായി പ്രശ്‌നമുണ്ടായ കാര്യം പൊലീസിനെ അറിയിച്ചു. സിബി മദ്യപിച്ചിരുന്നതിനാല്‍ പൊലീസ് കാര്യങ്ങള്‍ പറഞ്ഞ് സമാധാനിപ്പിച്ച് പറഞ്ഞയയ്ക്കുകയായിരുന്നു. സഹോദരന്റെ വീട്ടില്‍ തിരിച്ചെത്തിയ ഉടന്‍ ഇരുവരും തമ്മില്‍ വീണ്ടും വാക്കുതര്‍ക്കമുണ്ടാവുകയും തുടര്‍ന്ന് സാന്റോ എയര്‍ഗണ്ണെടുത്ത് വെടിയുതിര്‍ക്കുകയായിരുന്നു. സാന്റോയ്‌ക്കെതിരെ വധ ശ്രമത്തിന് കേസെടുത്തതായും പ്രതിയെ ഉടന്‍ പിടികൂടുമെന്നും ഉടുമ്പന്‍ചോല സി.ഐ ഫിലിപ് സാം അറിയിച്ചു. സിബി അപകട നില തരണം ചെയ്തിട്ടുണ്ടെന്ന് ഡോക്ടര്‍മാര്‍ അറിയിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....