കോട്ടയത്ത് വീട്ടമ്മയെ പിന്തുടര്‍ന്ന് റബ്ബര്‍ തോട്ടത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി പീഡിപ്പിച്ച ശേഷം ഫോണ്‍ മോഷ്ടിച്ച പ്രതി അറസ്റ്റില്‍ . ഒളശ്ശ വേലംകുളം സ്വദേശി 21 കാരനായ രാഹുല്‍ രാജീവിനെയാണ് പൊലീസ് പിടികൂടിയത്. മാര്‍ച്ച് 15 ന് രാത്രി ഏഴ് മണിയോടെയാണ് സംഭവം നടന്നത്. ഗൂഗിള്‍ പേ ചെയ്യാനെന്ന വ്യാജേന സ്ത്രീയുടെ നമ്പര്‍ കൈക്കലാക്കിയ പ്രതി, അവരെ ഫോണില്‍ വിളിച്ച് വീടും സ്ഥലവും മനസ്സിലാക്കിയ ശേഷം വൈകീട്ട് ബസില്‍ പിന്തുടര്‍ന്നു. സ്ത്രീ ഇറങ്ങേണ്ട സ്റ്റോപ്പിന് ഒരു സ്റ്റോപ്പ് മുന്നേ ബസ് ഇറങ്ങിയ ഇയാള്‍ ഓട്ടോയില്‍ ബസിനെ പിന്തുടര്‍ന്നു. സ്ത്രീ ബസ്സിറങ്ങി വീട്ടിലേക്ക് പോകുന്ന ഇടവഴിയില്‍ വച്ച് ഇവരെ കടന്നുപിടിക്കുകയും വലിച്ചിഴച്ച് കൊണ്ടുപോയി റബ്ബര്‍ തോട്ടത്തിലിട്ട് പീഡിപ്പിക്കുകയുമായിരുന്നു. ഇതിന് ശേഷം സ്ത്രീയുടെ ഫോണും ഇയാള്‍ കൈക്കലാക്കി. ഇവിടെ നിന്ന് ഓടി രക്ഷപ്പെട്ട വീട്ടമ്മയെ ബൈക്കിലെത്തിയ യാത്രികരാണ് രക്ഷപ്പെടുത്തിയത്. പ്രതിയെ റബ്ബര്‍ തോട്ടത്തില്‍ തിരഞ്ഞെങ്കിലും അപ്പോഴേക്കും അയാള്‍ രക്ഷപ്പെട്ടിരുന്നു. സംഭവ സ്ഥലത്തുനിന്ന് ഓടി രക്ഷപ്പെട്ട പ്രതി മറ്റൊരു ഓട്ടോയില്‍ അയര്‍ക്കുന്നത്ത് എത്തുകയും ബാറില്‍ കയറി മദ്യപിക്കുകയും ചെയ്തു. വീട്ടമ്മയുടെ ഫോണ്‍ ഇയാള്‍ സ്വിച്ച് ഓഫ് ആക്കി വച്ചു. ഭാര്യ ആശുപത്രിയിലാണെന്ന് പറഞ്ഞ് ബാറിലുണ്ടായിരുന്നയാളുടെ സഹായത്തോടെ ബൈക്കില്‍ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രി പരിസരത്തെത്തി അവിടെ നിന്ന് നടന്ന് വീട്ടിലേക്ക് പോയി. പ്രതിയുടെ ഫോണ്‍ നമ്പര്‍ ട്രേസ് ചെയ്ത പൊലീസ് ഇയാളെ ഒളശ്ശയിലെ വീട്ടില്‍ നിന്ന് പിടികൂടി. വീട്ടമ്മയുടെ ഫോണും ഊരിമാറ്റിയ നിലയില്‍ സിമ്മും ഇയാളുടെ വീട്ടി നിന്ന് കണ്ടെടുത്തു. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....