News Beyond Headlines

19 Sunday
September

പ്രോട്ടോക്കോള്‍ ലംഘിച്ച് ഹോട്ടലില്‍ കയറിയ സംഭവം; ബല്‍റാമിനെതിരെ കേസ്; ചുമത്തിയത് കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍

കൊവിഡ് പ്രോട്ടോക്കോള്‍ ലംഘിച്ച് രമ്യ ഹരിദാസ് എംപിയ്ക്കൊപ്പം ഹോട്ടലില്‍ കയറിയ സംഭവവുമായി ബന്ധപ്പെട്ട് തൃത്താല മുന്‍ എംഎല്‍എ വിടി ബല്‍റാം ഉള്‍പ്പെടെ ആറ് കോണ്‍ഗ്രസ് നേതാക്കള്‍ക്കെതിരെ കേസ്. കൊവിഡ് പ്രതിരോധത്തിനായുള്ള വാരാന്ത്യ ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ ലംഘിച്ചത് ചോദ്യം ചെയ്തപ്പോള്‍ കൈയ്യേറ്റം ചെയ്തെന്ന് കാട്ടിയാണ് കേസ്. കൈയ്യേറ്റം, ഭീഷണി എന്നീ വകുപ്പുകള്‍ ചുമത്തിയാണ് യുവാവിന്റെ പരാതിയില്‍ കേസെടുത്തിരിക്കുന്നത്. ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച ശേഷം പാലക്കാട് കസബ പൊലീസ് കേസെടുക്കുകയായിരുന്നു. തനിക്കെതിരെ നേതാക്കള്‍ വധഭീഷണി മുഴക്കിയെന്നായിരുന്നു യുവാക്കളുടെ പരാതി. യുവാവ് നല്‍കിയ പരാതി വ്യാജമാമെന്നാണ് കോണ്‍ഗ്രസ് നേതാക്കളുടെ പ്രതികരണം.
അതേസമയം യുവാവിന്റെ കൈ തന്റെ ദേഹത്ത് തട്ടിയെന്ന് രമ്യ ഹരിദാസ് എംപി ആരോപണം ഉന്നയിച്ചു എങ്കിലും, ഇതില്‍ പരാതി ലഭിച്ചിട്ടില്ലെന്ന് കസബ പൊലീസ് പറഞ്ഞു. നേരത്തെ ഹോട്ടല്‍ ഉടമയ്‌ക്കെതിരെ കേസെടുത്ത പോലീസ് കൊറോണ മാനദണ്ഡം ലംഘിച്ചതിന് പിഴ ചുമത്തിയിരുന്നു.
കഴിഞ്ഞ ദിവസമാണ് സമ്പൂര്‍ണ്ണ ലോക്ക് ഡൗണ്‍ നിര്‍ദേശങ്ങള്‍ ലംഘിച്ച് രമ്യ ഹരിദാസും കോണ്‍ഗ്രസ് നേതാക്കളും പാലക്കാട് കല്‍മണ്ഡപത്തെ സ്വകാര്യ ഹോട്ടലില്‍ ഭക്ഷണം കഴിക്കാനെത്തിയത്. എംപിയുടെ വാഹനം ഹോട്ടലിന് പുറത്തുകിടക്കുന്നത് ശ്രദ്ധയില്‍പ്പെട്ട യുവാവ് ഹോട്ടല്‍ അധികൃതരോട് സംഭവം ചോദിച്ചെങ്കിലും അവര്‍ക്കൊന്നും ചെയ്യാന്‍ പറ്റില്ലെന്നാണ് മറുപടി ലഭിച്ചത്.
''ഇരുന്ന് ഭക്ഷണം കഴിക്കാന്‍ പറ്റില്ലെന്ന ബോര്‍ഡ് വച്ചിട്ടുണ്ട്. അകത്ത് എംപിയെ ഇരുത്തി കഴിപ്പിക്കുന്നു. അതെന്ത് ന്യായം.'' എന്നാണ് യുവാവ് ഹോട്ടല്‍ അധികൃതരോട് ചോദിച്ചത്. ഇതിനോട് ''നമുക്കൊന്നും പറയാന്‍ പറ്റില്ല'' എന്ന മറുപടിയാണ് ജീവനക്കാര്‍ നല്‍കിയത്. തുടര്‍ന്ന് ഞാന്‍ പറയുമെന്ന് പറഞ്ഞുകൊണ്ടാണ് യുവാവ് ഹോട്ടലിനുള്ളില്‍ കയറി രമ്യയോട് കാര്യങ്ങള്‍ വിശദീകരിച്ചത്.
തുടക്കത്തില്‍ പ്രതികരിക്കാതിരുന്ന എംപി താന്‍ ബിരിയാണി പാര്‍സല്‍ ഓര്‍ഡര്‍ ചെയ്ത് കാത്തിരിക്കുകയാണെന്ന മറുപടി നല്‍കി. പാര്‍സല്‍ വാങ്ങാന്‍ വരുന്നവര്‍ പുറത്താണ് നില്‍ക്കേണ്ടത്, ഞങ്ങള്‍ സാധാരണക്കാര്‍ പുറത്താണ് നില്‍ക്കാറുള്ളതെന്നും എംപിക്കെന്താണ് പ്രത്യേകതയെന്നും യുവാവ് തിരിച്ചു ചോദിച്ചതോടെ രമ്യ പുറത്തേക്ക് ഇറങ്ങുകയായിരുന്നു.
ഇതിനിടെയാണ് രമ്യക്കൊപ്പമുണ്ടായിരുന്ന പാളയം പ്രദീപ് യുവാവിനെയും സുഹൃത്തിനെയും മര്‍ദിച്ചത്. നിയമലംഘനം ചിത്രീകരിച്ച ഫോണ്‍ പിടിച്ചുവാങ്ങാനും ശ്രമിച്ചു. യുവാവിന്റെ വാഹനത്തിന്റെ ഫോട്ടോയെടുത്ത ശേഷം വധഭീഷണി മുഴക്കിയ ശേഷമാണ് കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ സ്ഥലത്ത് നിന്ന് പോയത്. പരുക്കേറ്റ യുവാവിനെ ജില്ലാ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. കൊവിഡ് മാനദണ്ഡങ്ങള്‍ ലംഘിച്ച ഹോട്ടലിനെതിരെ കസബ പൊലീസ് കേസെടുത്തു. യുവാക്കള്‍ തന്റെ കൈയില്‍ കയറി പിടിച്ചെന്നും വിഷയത്തില്‍ നേതാക്കളുമായി സംസാരിച്ച് പൊലീസില്‍ പരാതി നല്‍കുമെന്ന് രമ്യ ഹരിദാസ് വിഷയത്തില്‍ പ്രതികരിച്ചു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി  more...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും  more...

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത്: കുവൈത്തില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ  more...

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;സ്കൂള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ്  more...

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയോടെ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു.ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം  more...

HK Special


കെ പി അനില്‍കുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

കോണ്‍ഗ്രസ് വിട്ടെത്തിയ കെ പി അനില്‍കുമാര്‍ സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്. കോഴിക്കോട് .....

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് .....

‘സിപിഎമ്മില്‍ വന്നത് അധികാരത്തിനല്ല; അഭിപ്രായം പറയുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു’

കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെടുന്ന പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോണ്‍ഗ്രസ് .....

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ .....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ .....