കണ്ണൂര്‍: കടുത്ത പ്രമേഹം കാരണം കാഴ്ച പൂര്‍ണമായി ഇല്ലാതായെങ്കിലും സ്വന്തം നാട്ടില്‍ നടക്കുന്ന പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുക്കാന്‍ അതിയായ ആഗ്രഹമുണ്ടെന്ന് മുതിര്‍ന്ന കമ്യൂണിസ്റ്റ് നേതാവ് ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 1943 മേയ് 25-ന് മുംബൈയില്‍ നടന്ന കമ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ പങ്കെടുത്ത് ഇന്ന് ജീവിച്ചിരിക്കുന്ന ഒരേയൊരു പ്രതിനിധിയാണ് 96-കാരനായ ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. 'ഇത് എന്നെ സംബന്ധിച്ചിടത്തോളം അവസാന പാര്‍ട്ടി കോണ്‍ഗ്രസായിരിക്കും. ആദ്യ പാര്‍ട്ടി കോണ്‍ഗ്രസിലും ഈ പാര്‍ട്ടി കോണ്‍ഗ്രസിലും പങ്കെടുത്ത ഒരാളെന്ന സംതൃപ്തിയില്‍ എനിക്ക് മരിക്കാമല്ലോ. പാര്‍ട്ടി കോണ്‍ഗ്രസിന്റെ ആദ്യഫണ്ട് ശേഖരണത്തിനായി എം.വി.ജയരാജന്‍ വന്നിരുന്നു. സമ്മേളനത്തിന് ക്ഷണിച്ചാല്‍ എന്തായാലും പോകും' -അദ്ദേഹം പറഞ്ഞു. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസ് ഇന്നും തെളിമയോടെ ബര്‍ലിന്റെ മനസ്സിലുണ്ട്. 1943 മേയ് അഞ്ചുമുതല്‍ ജൂണ്‍ മൂന്നുവരെയായിരുന്നു സമ്മേളനം. കാംകാര്‍ മൈതാനത്തായിരുന്നു പൊതുസമ്മേളനം. പ്രതിനിധിസമ്മേളനം ആര്‍.എം. ബട്ടുഹോളി ഓഡിറ്റോറിയത്തിലും. പി.സി.ജോഷിയായിരുന്നു ജനറല്‍ സെക്രട്ടറി. ഗംഗാധര്‍ അധികാരി, ബി.ടി.രണദിവെ ഉള്‍പ്പെടെ മൂന്ന് പി.ബി. അംഗങ്ങള്‍. കേരളത്തില്‍നിന്ന് ഇ.എം.എസ്., പി.കൃഷ്ണപിള്ള. ആന്ധ്രയില്‍നിന്ന് പി.സുന്ദരയ്യ, രാജേശ്വരറാവു എന്നിവരും. ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസില്‍ ആകെ 135 പ്രതിനിധികളാണുണ്ടായിരുന്നത്. ഇ.എം.എസ്., കൃഷ്ണപിള്ള. സി.ഉണ്ണിരാജ, കെ.സി.ജോര്‍ജ്, പി.കെ.ബാലന്‍, കെ.കെ.വാരിയര്‍, പി.യശോദ, പിന്നെ ഞാനും. ഞാന്‍ ബാലസംഘം പ്രതിനിധിയായിരുന്നു. അന്ന് ഇ.കെ.നായനാരായിരുന്നു പ്രസിഡന്റ്. പക്ഷേ കയ്യൂര്‍ കേസില്‍ ഒളിവിലായ നായനാര്‍ക്ക് വരാന്‍ കഴിഞ്ഞില്ല. അദ്ദേഹം വേഷംമാറി സുകുമാരനെന്ന പേരില്‍ കേരളകൗമുദിയില്‍ പത്രപ്രവര്‍ത്തകനായി ഒളിവില്‍ കഴിയുകയായിരുന്നു -ബര്‍ലിന്‍ പറഞ്ഞു. ഫാസിസത്തിനെതിരെയുള്ള യുദ്ധത്തില്‍ സോവിയറ്റ് യൂണിയന് പിന്തുണ നല്‍കണമെന്നായിരുന്നു അന്നത്തെ പ്രമേയം. മുംബൈയിലെ ഒന്നാം പാര്‍ട്ടി കോണ്‍ഗ്രസിനു ശേഷമുള്ള ആറ് പാര്‍ട്ടി കോണ്‍ഗ്രസിലും ബര്‍ലിന്‍ പങ്കെടുത്തു. സി.പി.എമ്മില്‍ വിഭാഗീയത കത്തിക്കാളിയ സമയം വി.എസ്.അച്യുതാനന്ദന് ഒപ്പമായിരുന്നു ബര്‍ലിന്‍ കുഞ്ഞനന്തന്‍ നായര്‍. പിണറായി വിജയനെ അതിശക്തമായ ഭാഷയില്‍ വിമര്‍ശിച്ചിരുന്ന അദ്ദേഹം പിന്നീട് വി.എസ്സുമായി അകന്നു. വി.എസ്സിന്റെ നടപടികള്‍ തെറ്റായിരുന്നു എന്നും ഔദ്യോഗിക പക്ഷമായിരുന്നു ശരിയെന്നും ബര്‍ലിന്‍ തിരുത്തുന്നു. പാര്‍ട്ടിയുമായി അടുക്കുകയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....