News Beyond Headlines

23 Thursday
April

‘മാധ്യമ വാര്‍ത്തകള്‍ അധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ നടപടിയെടുക്കരുത്’; ജില്ലാ മേധാവിമാര്‍ക്ക് ഡിജിപിയുടെ നിര്‍ദേശം

മാധ്യമ വാര്‍ത്തകള്‍ അധാരമാക്കി കീഴ് ജീവനക്കാര്‍ക്കെതിരെ അച്ചടക്ക നടപടിയെടുക്കരുതെന്ന് ജില്ലാ പൊലീസ് മേധാവിമാര്‍ക്ക് നിര്‍ദേശം നല്‍കി ഡിജിപി അനില്‍ കാന്ത്. മുന്‍പും ഇത് സംബന്ധിച്ച് നല്‍കിയ നിര്‍ദേശങ്ങള്‍ പാലിക്കുന്നില്ലെന്നും അനില്‍ കാന്ത് ചൂണ്ടിക്കാട്ടി. മാധ്യമങ്ങളില്‍ വന്ന ആരോപണങ്ങള്‍ ശരിയാണെന്ന് പ്രാഥമിക അന്വേഷണത്തില്‍ തെളിയാതെ പൊലീസുകാര്‍ക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കരുതെന്നാണ് ഡിജിപി നല്‍കിയ നിര്‍ദേശം. ക്രമസമാധാനപാലനത്തിനിടെ പൊലീസ് നടപടിയില്‍ പ്രകോപിതരായ കുറ്റക്കാര്‍ ഓണ്‍ലൈന്‍ മാധ്യമങ്ങളിലെ സ്വാധീനം ഉപയോഗിച്ച് പൊലീസുകാര്‍ക്കെതിരെ തെറ്റായ വാര്‍ത്തകള്‍ പടച്ചുവടുന്നുണ്ടെന്നും ഇതിന്റെ അടിസ്ഥാനത്തില്‍ അച്ചടക്ക നടപടിക്ക് ഇരയാവുന്നുവെന്ന പൊലീസ് ഉദ്യോഗസ്ഥരുടെ പരാതിയെ തുടര്‍ന്നാണ് ഡിജിപിയുടെ ഇടപെടല്‍. ' ചില സന്ദര്‍ഭങ്ങളില്‍ ജനരോഷം കണക്കിലെടുത്താണ് നടപടിയുണ്ടാകുന്നത്. ഇത്തരം സന്ദര്‍ഭങ്ങളില്‍ ശരിയായ നടപടിക്രമങ്ങളോ, അന്വേഷണങ്ങളോ ഉണ്ടാകാറില്ല. പ്രാഥമിക അന്വേഷണത്തില്‍ കുറ്റം തെളിഞ്ഞാല്‍ ചട്ടപ്രകാരം നടപടി എടുക്കണം'- അനില്‍ കാന്ത് വ്യക്തമാക്കി. പൊലീസ് സേനയില്‍ അച്ചടക്ക നടപടി നേരിടുന്ന ഉദ്യോഗസ്ഥനെ സ്ഥാനക്കയറ്റത്തിന് പരിഗണിക്കാറില്ല. ക്രമക്കേട് നടത്തിയ ഉദ്യോഗസ്ഥനെ ക്രിമിനലായി പരിഗണിക്കില്ലെങ്കിലും, പല ശിക്ഷാ മുറകളും സേനയ്ക്കുള്ളില്‍ തന്നെ ലഭിക്കാറുണ്ട്. ഫൈന്‍, അധിക ഡ്യൂട്ടി, ഡ്രില്‍, കഠിനമായ ട്രെയ്നിങ്ങുകള്‍, നാശനഷ്ടങ്ങള്‍ക്കുള്ള തുക ശമ്പളത്തില്‍ നിന്ന് ഈടാക്കുക തുടങ്ങി നിരവധി ശിക്ഷാ മുറകളുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....