തളിപ്പറമ്പ്: കേരളത്തിന്റെ അനുഭവസാക്ഷ്യം മാര്‍ക്‌സിസത്തിന്റെ പ്രസക്തിയെ ശക്തമായി അടയാളപ്പെടുത്തുവെന്ന് സിപിഐ എം പൊളിറ്റ് ബ്യൂറോ അംഗം എസ് രാമചന്ദ്രന്‍പിള്ള. കേരളം ഇന്നുവരെ നേടിയ വളര്‍ച്ച മാര്‍ക്‌സിസത്തെ ഉപയോഗപ്പെടുത്തി സിപിഐ എം ഉള്‍പ്പെടെയുള്ള പുരോഗമന പ്രസ്ഥാനങ്ങള്‍ കെട്ടിപ്പടുത്തതാണെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി തളിപ്പറമ്പ് ടൗണ്‍ സ്‌ക്വയറില്‍ സംഘടിപ്പിച്ച 'മാര്‍ക്‌സിസത്തിന്റെ പ്രസക്തി ' സെമിനാര്‍ ഉദ്ഘാടനംചെയ്യുകയായിരുന്നു എസ് ആര്‍ പി. മാര്‍ക്‌സിസം എന്ന ആശയം രൂപപ്പെട്ടതുമുതല്‍ അത് കാലഹരണപ്പെട്ടതാണെന്നാണ് മുതലാളിത്ത വക്താക്കള്‍ പ്രചരിപ്പിച്ചത്. മുതലാളിത്തമാണ് എല്ലാത്തിന്റെയും അവസാനമെന്ന് സമര്‍ഥിച്ചു. പക്ഷേ, മനുഷ്യനെ ബാധിക്കുന്ന എന്തെങ്കിലും പ്രശ്‌നങ്ങളില്‍ ശാശ്വത പരിഹാരം കാണാന്‍ മുതലാളിത്തത്തിന് സാധിച്ചോ? എല്ലാവര്‍ക്കും തൊഴിലും മെച്ചപ്പെട്ട ജീവിതവും നല്‍കുന്നതില്‍ മുതലാളിത്തം പരാജയപ്പെട്ടു. ചൂഷണാടിസ്ഥാത്തില്‍ പ്രവര്‍ത്തിക്കുന്ന മുതലാളിത്തം സാമ്പത്തിക അസമത്വങ്ങള്‍ വര്‍ധിപ്പിച്ചു. അതേസമയം മാര്‍ക്‌സിസം നിരന്തരം വികസിക്കുന്ന പ്രത്യയ ശാസ്ത്രമായി മാറി. പ്രയോഗത്തിന്റെ അനുഭവത്തില്‍ കരുത്താര്‍ജിച്ച ശാസ്ത്രമായി. അറിവിന്റെ എല്ലാ മേഖലകളെയും വിപുലീകരിക്കാന്‍ മാര്‍ക്‌സിസത്തിന് ശേഷിയുണ്ടെന്നും എസ് ആര്‍ പി പറഞ്ഞു. മുതലാളിത്തത്തിന്റെ ആന്തരികമായ ജീര്‍ണത ലോകത്തിന് മുന്നില്‍ തുറന്ന് കാട്ടിയത് മാര്‍ക്‌സിസമാണെന്ന് സിപിഐ എം സംസ്ഥാനകമ്മിറ്റിയംഗം ടി എന്‍ സീമ പറഞ്ഞു. കരിവെള്ളൂര്‍ മുരളി അധ്യക്ഷനായി. സംഗീത നാടക അക്കാദമി ഫെലോഷിപ്പ് നേടിയ കരിവെള്ളൂര്‍ മുരളിയെ എസ് രാമചന്ദ്രന്‍ പിള്ള ആദരിച്ചു. സംഘാടക സമിതി കണ്‍വീനര്‍ കെ സന്തോഷ് സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....