News Beyond Headlines

19 Sunday
September

ഞാൻ പൂർണ്ണ ആരോ​ഗ്യവാൻ, പ്രചരിക്കുന്ന വാർത്ത വ്യാജം’; മരണ വാർത്തയോട് പ്രതികരിച്ച് ജനാർ​ദനൻ

നടൻ ജനാർദനൻ മരിച്ചുവെന്ന വ്യാജ വാർത്ത ഇന്നലെ മുതലാണ് സമൂഹമാധ്യമത്തിൽ പ്രചരിച്ച് തുടങ്ങിയത്. ഇപ്പോഴിതാ വ്യാജ വാർത്തയുടെ പ്രചരണത്തിൽ പ്രതികരിച്ച് രം​ഗത്തെത്തിയിരിക്കുകയാണ് ജനാർദനൻ. താന്‍ പൂര്‍ണ ആരോഗ്യവാനാണ്. സൈബര്‍ ഭ്രാന്തന്മാരുടെ ഇത്തരം വൈകൃതങ്ങളോട് പ്രതികരിക്കാനില്ലെന്നും ജനാർദനൻ മാതൃഭൂമി ന്യൂസിനോട് പറഞ്ഞു.

വ്യാജ വാർത്ത കാരണം സത്യാവസ്ഥ അറിയാതെ സിനിമ രം​ഗത്ത് നിന്ന് നിരവധി പേർ തന്നെ വിളിക്കുന്നുണ്ടെന്നും ജനാർദനൻ വ്യക്തമാക്കി. ജനാർദനന് പുറമെ അദ്ദേഹത്തിന്റെ ആരാധകരുടെ ഫേസ്ബുക്ക് പേജിലും വാർത്ത വ്യാജമാണെന്ന വിവിരം പോസ്റ്റ് ചെയ്തിരുന്നു. നിര്‍മാതാവും പ്രൊഡക്ഷന്‍ കണ്‍ട്രോളറുമായ എന്‍ എം ബാദുഷയും സംഭവത്തിൽ പ്രതികരണം അറിയിച്ചിരുന്നു.https://www.facebook.com/plugins/post.php?href=https%3A%2F%2Fwww.facebook.com%2FActorJanardanan%2Fposts%2F3124838234439008&show_text=true&width=500

ബാദുഷയുടെ വാക്കുകൾ:

”ഇന്നലെ മുതൽ നടൻ ജനാർദനൻ മരിച്ചു എന്ന രീതിയിൽ സോഷ്യൽ മീഡിയയിൽ പ്രചരണം നടക്കുകയാണ്. ഇതറിഞ്ഞ് അദ്ദേഹവുമായി ഇന്നലെയും സംസാരിച്ചു. ജനാർദനൻ ചേട്ടൻ പൂർണ ആരോഗ്യവാനായി, സന്തോഷവാനായി അദ്ദേഹത്തിന്‍റെ വീട്ടിലുണ്ട്. ഇത്തരത്തിലുള്ള തെറ്റായ വാർത്തകൾ യാതൊരു സ്ഥിരീകരണവുമില്ലാതെ ഷെയർ ചെയ്യുന്നത് അത്യന്തം അപലപനീയമാണ്. ഈ പ്രവണത ഇനിയെങ്കിലും നിർത്തണം. ഇതൊരു അപേക്ഷയാണ്”.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


സൂപ്പര്‍ ഹിറ്റ് ചലച്ചിത്രം ‘ഉറുമ്പുകള്‍ ഉറങ്ങാറില്ല’ ഇനി തമിഴിലേക്ക്

ജിജു അശോകന്റെ സംവിധാനത്തില്‍ 2015ല്‍ പുറത്തിറങ്ങിയ ചിത്രമാണ് 'ഉറുമ്പുകള്‍ ഉറങ്ങാറില്ല'. ചെമ്പന്‍ വിനോദ് - വിനയ് ഫോര്‍ട്ട് എന്നിവര്‍ കേന്ദ്രകഥാപാത്രങ്ങളായി  more...

തിരുവോണം ബമ്പര്‍ നറുക്കെടുപ്പ് ഇന്ന്

തിരുവനന്തപുരം: കോവിഡ് കാലത്തും തിരുവോണം ബമ്പര്‍ ലോട്ടറി ടിക്കറ്റ് വില്‍പ്പനയില്‍ സര്‍ക്കാരിന് ലോട്ടറി. ഇത്തവണ അച്ചടിച്ച 54 ലക്ഷം ടിക്കറ്റുകളും  more...

കുവൈത്തില്‍ നേരിയ ഭൂചലനം

കുവൈത്ത്: കുവൈത്തില്‍ നേരിയ ഭൂചലനം. ശനിയാഴ്ച പുലര്‍ച്ച 3.18നാണ് റിക്ടര്‍ സ്‌കെയിലില്‍ 3.1 രേഖപ്പെടുത്തിയ ഭൂചലനം അനുഭവപ്പെട്ടതെന്ന് ശാസ്ത്ര ഗവേഷണ  more...

‘ക്ലാസുകള്‍ ഷിഫ്റ്റ് അടിസ്ഥാനത്തില്‍, ബസുകള്‍ അണുവിമുക്തമാക്കും’;സ്കൂള്‍ തുറക്കാന്‍ മുന്നൊരുക്കങ്ങള്‍ തുടങ്ങി സര്‍ക്കാര്‍

തിരുവനന്തപുരം: സ്കൂള്‍ തുറക്കാനുള്ള മുന്നൊരുക്കങ്ങള്‍ തുടങ്ങിയതായി വിദ്യാഭ്യാസമന്ത്രി വി ശിവന്‍കുട്ടി. വിദ്യാഭ്യാസ വകുപ്പുമായി ചര്‍ച്ച ചെയ്താണ് തീരുമാനമെടുത്തത്. ക്ലാസുകള്‍ ഷിഫ്റ്റ്  more...

സംസ്ഥാനത്ത് ജനുവരിയോടെ സമ്പൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു

തിരുവനന്തപുരം: സംസ്ഥാനത്ത് ജനുവരിയോടെ സമ്ബൂര്‍ണ വാക്സിനേഷന്‍ പൂര്‍ത്തിയാക്കാനൊരുങ്ങുന്നു.ആദ്യ ഡോസ് വിതരണം 100 ശതമാനമാകാന്‍ 25 ദിവസവും രണ്ട് ഡോസിന്‍റെയും വിതരണം  more...

HK Special


കെ പി അനില്‍കുമാറിന് സിപിഐഎം ജില്ലാ സമ്മേളനത്തിന്റെ സംഘാടക സമിതി രക്ഷാധികാരിയായി ആദ്യ ചുമതല

കോണ്‍ഗ്രസ് വിട്ടെത്തിയ കെ പി അനില്‍കുമാര്‍ സിപിഐഎംന്റെ പ്രവര്‍ത്തനങ്ങളില്‍ കൂടുതല്‍ സജീവമാവുകയാണ്. കോഴിക്കോട് .....

സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് തുടക്കമായി

കര്‍ശനമായ മാര്‍ഗരേഖയുടെ അടിസ്ഥാനത്തില്‍ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന് മുന്നോടിയായുള്ള സിപിഐമ്മിന്റെ സംഘടനാ സമ്മേളനങ്ങള്‍ക്ക് .....

‘സിപിഎമ്മില്‍ വന്നത് അധികാരത്തിനല്ല; അഭിപ്രായം പറയുന്നവരെ കോണ്‍ഗ്രസ് ഒറ്റപ്പെടുത്തുന്നു’

കെ.സി.വേണുഗോപാലും കെ.സുധാകരനും വി.ഡി.സതീശനും ഉള്‍പ്പെടുന്ന പുതിയ ഗ്രൂപ്പ് കോണ്‍ഗ്രസിന്റെ നാശത്തിന്റെ തുടക്കമാണെന്നു കോണ്‍ഗ്രസ് .....

ഹരിത കേസ്: പി.കെ.നവാസിനെതിരെ നജ്മയുടെ മൊഴി ഇന്ന് കോടതി രേഖപ്പെടുത്തും

കോഴിക്കോട്: എംഎസ്എഫ് സംസ്ഥാന അധ്യക്ഷന്‍ പി.കെ.നവാസ് ലൈംഗീക അധിക്ഷേപം നടത്തിയെന്ന ഹരിത മുന്‍ .....

മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ കെ സുരേന്ദ്രന്‍ നാളെ ചോദ്യം ചെയ്യലിന് ഹാജരാകും

കാസര്‍കോഡ്: മഞ്ചേശ്വരം തെരഞ്ഞെടുപ്പ് കോഴക്കേസില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ കെ സുരേന്ദ്രന്‍ നാളെ .....