കരിവെള്ളൂര്‍: 1943 മാര്‍ച്ച് 29ന് പുലര്‍ച്ചെ കണ്ണൂര്‍ സെന്‍ട്രല്‍ ജയില്‍ ഭിത്തികളെ വിറപ്പിച്ച അത്യുച്ചത്തിലുള്ള 'ഇന്‍ക്വിലാബ് സിന്ദാബാദ്' വിളികള്‍ ഈ ഇന്‍സ്റ്റലേഷന്‍ കണ്ടാല്‍ എല്ലാവരുടെയും മനസില്‍ മുഴങ്ങും. ഒരടിപോലും പതറാതെ, ഒരുതുള്ളി കണ്ണീര്‍ പൊഴിക്കാതെ രക്തസാക്ഷിത്വം വരിച്ച കയ്യൂര്‍ സഖാക്കളുടെ മുഷ്ടി ചുരുട്ടിയുള്ള അവസാനത്തെ ഇന്‍ക്വിലാബ് വിളി ദൃശ്യവല്‍ക്കരിക്കുന്നത് പ്രശസ്ത ചിത്രകാരന്‍ ബാലന്‍ പാലായിയാണ്. കേരള ചരിത്രത്തില്‍ ആദ്യമായി രാഷ്ട്രീയപരമായ കാരണങ്ങളാല്‍ നാല് കമ്യണിസ്റ്റ് -കര്‍ഷകസംഘം പ്രവര്‍ത്തകര്‍ തൂക്കിലേറ്റപ്പെട്ടതും ജന്മിത്വത്തിന്റെ കൊടിയ ചൂഷണത്തിനെതിരെ, അവരുടെ മര്‍ദ്ദനങ്ങളെയും പീഡനങ്ങളെയും ഏറ്റുവാങ്ങി പോരാട്ടം നയിച്ച കയ്യൂര്‍ ഗ്രാമത്തെയും ഇന്‍സ്റ്റലേഷനില്‍ വരച്ചുകാട്ടുകയാണിവിടെ പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായുള്ള ചിത്ര- ശില്‍പ്പ പ്രദര്‍ശന നഗരിയിലേക്കാണ് ഇന്‍സ്റ്റലേഷന്‍ ഒരുങ്ങുന്നത്. ഫൈബര്‍, തുണി, ചാക്ക്, മെറ്റല്‍ ഫ്രെയിം, ഹോം ബോര്‍ഡ് എന്നിവ ഉപയോഗിച്ചാണ് നിര്‍മാണം. സന്തോഷ് കമ്പല്ലൂര്‍, രതീഷ് രാമന്‍, ഷീന്‍, പ്രണവ്, ധനരാജ് മാണിയാട്ട് എന്നിവര്‍ സഹായികളായി. സിപിഎം കേന്ദ്ര കമ്മിറ്റിയംഗം ഇ പി ജയരാജന്‍, ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍ എന്നിവര്‍ കരിവെള്ളൂരിലെ പണിപ്പുരയിലെത്തി നിര്‍മാണം വിലയിരുത്തി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....