News Beyond Headlines

29 Wednesday
April

ഇടപ്പള്ളിയില്‍ വീട്ടുവേലയ്ക്കു നിന്ന പെണ്‍കുട്ടി നേരിട്ടത് ക്രൂര പീഡനം; വീട്ടുടമ അറസ്റ്റില്‍, ഭാര്യ ഒളിവില്‍

കൊച്ചി ഇടപ്പള്ളിയില്‍ വേലയ്ക്കു നിന്ന പെണ്‍കുട്ടി വീട്ടുടമസ്ഥരില്‍ നിന്ന് അനുഭവിച്ചത് സമാനതയില്ലാത്ത പീഡനം. കര്‍ണാടക സ്വദേശിനിയായ ഈ പെണ്‍കുട്ടി വേലയ്ക്കു നിന്ന വീട്ടിന്റെ അയല്‍വീട്ടില്‍ എത്തി കഴിഞ്ഞയാഴ്ച പരാതിപ്പെട്ടതോടെയാണ് പീഡനകഥകള്‍ പുറത്തുവന്നത്. വീട്ടുകാരില്‍ നിന്ന് അടിയേറ്റു മൂക്കില്‍ ചോരയൊലിപ്പിച്ച നിലയിലാണ് പെണ്‍കുട്ടി അടുത്ത വീട്ടില്‍ എത്തിയത്. നാട്ടുകാര്‍ നല്‍കിയ പരാതിയില്‍ പെണ്‍കുട്ടിയുടെ മൊഴിയെടുത്ത പൊലീസ് പെണ്‍കുട്ടി വേലയ്ക്കു നിന്ന വീട്ടുടമസ്ഥന്‍ പവോത്തിത്തറ പോളിനെ പോക്‌സോ കേസ് ചുമത്തി അറസ്റ്റു ചെയ്തു. പോളിന്റെ ഭാര്യയും ഇടപ്പള്ളി വനിതാ ക്ഷേമ സമിതി അധ്യക്ഷയുമായ സെലിന്‍ പോള്‍ ഒളിവിലാണ്. 14 വയസ്സ് മുതല്‍ ഇടപ്പള്ളിയില്‍ ജോലിക്ക് നിന്നതായി പെണ്‍കുട്ടി പറഞ്ഞു. 2015 നവംബര്‍ 16 നാണ് കര്‍ണാടക സ്വദേശിനിയെ സെലിന്‍ വീട്ടുവേലയ്ക്കായി കൊണ്ടുവന്നത്. മാതാവു മരിച്ച പെണ്‍കുട്ടിയെ രണ്ടാനമ്മയും അച്ഛനും ചേര്‍ന്ന് വില്‍ക്കുകയായിരുന്നു എന്നും സൂചനയുണ്ട്. അമ്മയെ അച്ഛന്‍ ചവിട്ടി കൊന്നതു തന്റെ കണ്‍മുന്നില്‍ വച്ചായിരുന്നു എന്നും പെണ്‍കുട്ടി പറഞ്ഞു. ''വീട്ടിലെ എല്ലാ ജോലിയും ചെയ്യണം. ഇതിനു പുറമേ ലൈംഗിക പീഡനത്തിനും ഇരയായി.'' സെലിനോട് ഇക്കാര്യത്തില്‍ പരാതി പറഞ്ഞപ്പോള്‍ 'നിന്റെ കുഴപ്പം കൊണ്ടാണ്' എന്നു പറഞ്ഞതായാണ് പെണ്‍കുട്ടി പൊലീസിനു നല്‍കിയ മൊഴി. ജോലിക്കെത്തിയ കാലം മുതല്‍ പോള്‍ ലൈംഗികമായി ദുരുപയോഗം ചെയ്തതായാണ് പെണ്‍കുട്ടിയുടെ മൊഴി. ഇതേത്തുടര്‍ന്നാണ് പൊലീസ് പോളിനെ അറസ്റ്റു ചെയ്തത്. പോള്‍ വീടിനോട് അനുബന്ധമായി കാറ്ററിങ് ബിസിനസ് നടത്തിയിരുന്നു. അവിടെ ഭക്ഷണം വിതരണം ചെയ്യുന്നതു മുതല്‍ മരത്തില്‍ കയറുന്നതിനു വരെ ഈ പെണ്‍കുട്ടിയെ ഉപയോഗിച്ചതായാണ് ആരോപണം. പോളിന്റെ മകളുടെ വീട്ടിലും പെണ്‍കുട്ടിയെ ജോലിക്കു വേണ്ടി ഉപയോഗിച്ചു. നാട്ടുകാരോടു പരാതി പറഞ്ഞിട്ടും ആരും പൊലീസില്‍ അറിയിക്കാനോ പെണ്‍കുട്ടിയെ രക്ഷപെടുത്താനോ ശ്രമിച്ചില്ല. ഇതിനിടെ പല തവണ രക്ഷപ്പെടാന്‍ ശ്രമിച്ചെങ്കിലും ഫലമുണ്ടായില്ല. പെണ്‍കുട്ടിയുടെ പേരില്‍ ആധാര്‍ കാര്‍ഡില്ലെന്നാണ് വിവരം. കോവിഡ് വാക്‌സീന്‍ പോലും എടുത്തിട്ടില്ലെന്നാണ് സമീപവാസികള്‍ പറയുന്നത്. കഴിഞ്ഞ ദിവസം ക്രൂരത സഹിക്കാന്‍ വയ്യാതായതോടെ പെണ്‍കുട്ടി വീട്ടില്‍ നിന്ന് ഇറങ്ങി സമീപത്തെ വീട്ടില്‍ അഭയം പ്രാപിച്ചു. പെണ്‍കുട്ടി വീട്ടില്‍ കയറി വന്ന വിവരം സെലിനെ അറിയിച്ചെങ്കിലും അവിടെയെത്താന്‍ സെലിന്‍ ആദ്യം തയാറായില്ല. ഒടുവില്‍ പൊലീസില്‍ അറിയിക്കുമെന്നു പറഞ്ഞപ്പോഴാണ് വന്നതെന്നു നാട്ടുകാര്‍ പറഞ്ഞു. പലപ്രാവശ്യം അയല്‍വാസികളോടു പരാതിപ്പെട്ടെങ്കിലും പൊലീസില്‍ അറിയിക്കുന്നതിനെയും കേസാകുന്നതിനെയും പെണ്‍കുട്ടി ഭയപ്പെട്ടിരുന്നൂ.ഇതിനിടെ വനിതാ ദിനത്തില്‍ വനിതാ ക്ഷേമ സമിതി നടത്തിയ പരിപാടിയില്‍ ചായ വിതരണത്തിന് എത്തിയപ്പോള്‍ വനിതകളുടെ അവകാശങ്ങളെക്കുറിച്ചു സെലിന്‍ പ്രസംഗിക്കുന്നത് പെണ്‍കുട്ടി കേട്ടു. തനിക്ക് ഇത്രയേറെ അവകാശങ്ങളുണ്ട് എന്ന ബോധ്യത്തില്‍ നിന്നാണ് എല്ലാം തുറന്നു പറയാന്‍ ധൈര്യം വന്നതെന്ന് പെണ്‍കുട്ടി പറഞ്ഞൂ. പെണ്‍കുട്ടിയുടെ മൊഴിയില്‍ പോളിനെ അറസ്റ്റു ചെയ്തു റിമാന്‍ഡ് ചെയ്‌തെങ്കിലും സെലിനെ അറസ്റ്റു ചെയ്തിട്ടില്ല. ഇവര്‍ മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതിയെ സമീപിച്ചതായാണ് വിവരം.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....