ഗുരുവായൂര്‍: പ്രമുഖ വ്യവസായിയും ആര്‍.പി.ഗ്രൂപ്പ് ചെയര്‍മാനുമായ രവി പിള്ളയുടെ അത്യാധുനിക ഹെലികോപ്റ്ററിന് ഗുരുവായൂരില്‍ പ്രത്യേക പൂജ നടത്തി.ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടില്‍ ഗുരുവായൂര്‍ ക്ഷേത്രം മുന്‍ മേല്‍ശാന്തി പഴയത്ത് സുമേഷ് നമ്പൂതിരിയാണ് പൂജ നടത്തിയത്. ഗുരുവായൂരപ്പന്റെ വലിയ ഭക്തനായ രവി പിള്ളയും കുടുംബവും ഇന്നലെ ഉച്ചതിരിഞ്ഞാണ് പുതിയ ഹെലികോപ്റ്ററില്‍ ഗുരുവായൂര്‍ ശ്രീകൃഷ്ണ കോളജിലെ ഹെലിപ്പാടില്‍ ഇറങ്ങിയത്. പൂജയ്ക്ക് ശേഷം ഗുരുവായൂരില്‍ തങ്ങിയ രവിപിള്ളയും മകനും കുടുംബവും ഇതേ ഹെലികോപ്റ്ററില്‍ ഇന്ന് രാവിലെ മടങ്ങിപ്പോയി. 100 കോടി വിലയുള്ള എയര്‍ബസ് കമ്പനിയുടെ അത്യാധുനികവും ആഡംബര സൗകര്യങ്ങളുമുള്ള എച്ച് 145 ചോപ്പര്‍ എയര്‍ബസ് ആണ് രവിപിള്ള സ്വന്തമാക്കിയിട്ടുള്ളത്. ഇന്ത്യയില്‍ ഈ ഹെലികോപ്റ്റര്‍ സ്വന്തമാക്കുന്ന ആദ്യ വ്യക്തിയാണ് രവിപിള്ള. കൊല്ലത്ത് ഉപാസന ആശുപത്രിയുടെ 50ാം വാര്‍ഷികാഘോഷത്തിനെത്തിയ സൂപ്പര്‍സ്റ്റാര്‍ മോഹന്‍ലാല്‍ എത്തിയത് ഈ ആഡംബര ഹെലികോപ്റ്ററിലായിരുന്നു. അഷ്ടമുടികായല്‍ തീരത്തെ ഹെലിപ്പാടിലാണ് എച്ച് 145 എയര്‍ ബസ് പറന്നിറങ്ങിയത്. ആര്‍ പി ഫൗണ്ടേഷന്റെ ഉടമസ്ഥതയിലെ കൊല്ലം ഉപാസന ആശുപത്രിയുടെ 50-ാം വാര്‍ഷികാഘോഷം ഉദ്ഘാടന ചടങ്ങ് കേക്ക് മുറിച്ച് തുടക്കം കുറിച്ചാണ് മോഹന്‍ലാല്‍ മടങ്ങിയത്. മോഹന്‍ലാലും നിര്‍മ്മാതാവ് ആന്റണി പെരുമ്പാവൂരും ഹെലികോപ്റ്ററില്‍ വന്നിറങ്ങുന്ന ദൃശ്യങ്ങള്‍ വൈറലായതോടെ സമൂഹമാധ്യമങ്ങളില്‍ ഈ ഹെലികോപ്റ്റര്‍ താരമായി മാറിയിരുന്നു. എയര്‍ബസ് നിര്‍മിച്ച ഹെലികോപ്റ്റര്‍ ആദ്യമായാണ് ഇന്ത്യയില്‍ ഒരാള്‍ വാങ്ങുന്നത്. ലോകത്താകെ 1500 എയര്‍ബസ് എച്ച് 145 ഹെലികോപ്റ്ററുകള്‍ മാത്രമാണുള്ളത്. കടല്‍ നിരപ്പില്‍ നിന്ന് 20000 അടി ഉയരത്തിലുള്ള പ്രതലങ്ങളില്‍ പോലും അനായാസമായി ഇറങ്ങാനും പറന്നുയരാനും കഴിയും എന്നതാണ് എച്ച്145ന്റെ പ്രധാന സവിശേഷത. പൈലറ്റിനെ കൂടാതെ 7 പേര്‍ക്കാണ് ഇതില്‍ യാത്ര ചെയ്യാനാവുക. അപകടത്തില്‍പെട്ടാലും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്ന എനര്‍ജി അബ്‌സോര്‍ബിങ് സീറ്റുകള്‍ അടക്കമുള്ളവയാണ് ഇവ. അപകടം സംഭവിച്ചാല്‍ ഹെലികോപ്ടറില്‍ നിന്ന് ഇന്ധനം ചോരുന്നതിനുള്ള സാധ്യതയും വളരെ കുറവാണ്. പറക്കുന്നതിനിടെ ഗ്രൗണ്ട് സ്റ്റേഷനുകളുമായി ഏറ്റവും മികച്ച രീതിയില്‍ ആശയവിനിമയം നടത്താനുള്ള വയര്‍ലെസ് കമ്യൂണിക്കേഷന്‍ സിസ്റ്റവും ഈ ഹെലികോപ്റ്ററിലുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....