കഴിഞ്ഞ ആറു വര്‍ഷത്തിനിടെ കേരളത്തില്‍ 3,000 സ്റ്റാര്‍ട്ടപ്പുകള്‍ ആരംഭിച്ചതായി മുഖ്യമന്ത്രി പിണറായി വിജയന്‍. 35,000 തൊഴിലവസരങ്ങള്‍ ഇങ്ങനെ സൃഷ്ടിച്ചതായും മുഖ്യമന്ത്രി സമൂഹമാധ്യമത്തിലെ കുറിപ്പില്‍ വ്യക്തമാക്കി. 2026 ആകുമ്പോഴേക്കും 15,000 സ്റ്റാര്‍ട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കുകയാണു സര്‍ക്കാര്‍ ലക്ഷ്യം. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്ക് മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാനും സമ്പദ്വ്യവസ്ഥയെ വളര്‍ച്ചയിലേയ്ക്ക് നയിക്കാനും സ്റ്റാര്‍ട്ടപ് മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കുമെന്നും മുഖ്യമന്ത്രി അവകാശപ്പെട്ടു. മുഖ്യമന്ത്രിയുടെ കുറിപ്പിന്റെ പൂര്‍ണരൂപം കഴിഞ്ഞ 6 വര്‍ഷത്തിനിടയില്‍ കേരളത്തില്‍ ആരംഭിച്ചത് 3,000 സ്റ്റാര്‍ട്ടപ്പുകള്‍. അതുവഴി സൃഷ്ടിക്കപ്പെട്ടത് 35,000 തൊഴിലവസരങ്ങള്‍. 2026 ആകുമ്പോഴേക്കും 15,000 സ്റ്റാര്‍ട്ടപ്പുകളും 2 ലക്ഷം തൊഴിലവസരങ്ങളും സൃഷ്ടിക്കാനാണു സര്‍ക്കാര്‍ ലക്ഷ്യമിട്ടിരിക്കുന്നത്. കേരളത്തിലെ അഭ്യസ്തവിദ്യരായ യുവാക്കള്‍ക്കു മികച്ച തൊഴിലവസരങ്ങള്‍ ഒരുക്കാനും സമ്പദ്‌വ്യവസ്ഥയെ വളര്‍ച്ചയിലേക്കു നയിക്കാനും സ്റ്റാര്‍ട്ടപ് മേഖലയ്ക്ക് വലിയ സംഭാവനകള്‍ നല്‍കാന്‍ സാധിക്കും. സംസ്ഥാനത്തെ ഇന്‍കുബേറ്ററുകളുടെ എണ്ണം വര്‍ധിപ്പിക്കുക, ആശയ വികസനം മുതല്‍ കൂടുതല്‍ ധനസഹായം നല്‍കുക, മെന്റര്‍ഷിപ്പ് പരിപാടികള്‍ കൂടുതലായി നടത്തുക എന്നീ നടപടികളിലൂടെ സ്റ്റാര്‍ട്ടപ്പുകള്‍ക്ക് മികച്ച പിന്തുണ സര്‍ക്കാര്‍ ഉറപ്പു വരുത്തുന്നുണ്ട്. നിക്ഷേപം ലഭ്യമാക്കുന്നതിലും മികച്ച പുരോഗതി കൈവരിച്ചിട്ടുണ്ട്. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 2016ല്‍ ഏകദേശം 50 കോടി രൂപ ആയിരുന്നെങ്കില്‍ ഇന്നത് ഏകദേശം 3200 കോടിയായി വര്‍ധിച്ചിട്ടുണ്ട്. കേരളത്തിലുടനീളമുള്ള എന്‍ജിനീയറിങ് കോളജുകള്‍, പോളിടെക്‌നിക്കുകള്‍, പ്രഫഷണല്‍ കോളജുകള്‍ തുടങ്ങിയവയിലായി 341 ഇന്നവേഷന്‍ & ഓന്‍ട്രപ്രനര്‍ഷിപ് സെന്ററുകള്‍ ആരംഭിക്കുകയും അവ മുഖേന കേന്ദ്ര-സംസ്ഥാന സര്‍ക്കാര്‍-സ്വകാര്യ സാങ്കേതിക സ്ഥാപനങ്ങളുമായി ബന്ധപ്പെട്ട് സാങ്കേതികവിദ്യാ വിനിമയത്തിനുള്ള ഒരു ശൃംഖല രൂപീകരിക്കുകയും ചെയ്തു. എന്‍ജിനീയറിങ് കോളേജുകള്‍, പോളിടെക്‌നിക്കുകള്‍, ഐടിഐകള്‍, ആര്‍ട്‌സ് ആന്‍ഡ് സയന്‍സ് കോളജുകള്‍ എന്നിവയോട് ചേര്‍ന്ന് ആധുനിക സാങ്കേതിക സൗകര്യങ്ങളുള്ള ചെറിയ വ്യവസായ യൂണിറ്റുകള്‍, സ്റ്റാര്‍ട്ടപ്പുകള്‍ എന്നിവ സജ്ജീകരിക്കാന്‍ ആവശ്യമായ സൗകര്യങ്ങള്‍ ഒരുക്കും. ഇതുവഴി വിദ്യാര്‍ഥികള്‍ക്ക് പഠനത്തോടൊപ്പം സാമ്പത്തിക ഉല്‍പാദന പ്രക്രിയയില്‍ പങ്കാളികളാകാനും പരിശീലനം നേടാനും വരുമാനമുണ്ടാക്കാനും ഉള്ള അവസരം സൃഷ്ടിക്കുകയും ചെയ്യും. പൂര്‍വ വിദ്യാര്‍ഥികള്‍ ഉള്‍പ്പെടെ അഭ്യസ്തവിദ്യരായ ആളുകളെ ഈ സംരംഭങ്ങളുമായി ബന്ധപ്പെടുത്തുകയും ചെയ്യാം. കേരളത്തിലെ 14 ജില്ലകളിലും ഇത്തരത്തിലുള്ള കേന്ദ്രങ്ങള്‍ തുടങ്ങാനുള്ള പൈലറ്റ് പദ്ധതി പ്രഖ്യാപിച്ചിട്ടുണ്ട്. ഇതിനായി 25 കോടി രൂപ വകയിരുത്തുകയും ചെയ്തു. സംസ്ഥാനത്ത് സ്‌കില്‍ ഇക്കോ സിസ്റ്റം വിപുലപ്പെടുത്തുന്നതിന്റെ ഭാഗമായി ഉന്നതവിദ്യാഭ്യാസ സ്ഥാപനങ്ങളില്‍ സ്‌കില്‍ കോഴ്‌സുകള്‍ ഏറ്റെടുക്കുന്നതിന് സര്‍ക്കാര്‍ പ്രോത്സാഹനം നല്‍കും. വിദ്യാഭ്യാസ സ്ഥാപനത്തോട് അനുബന്ധിച്ച് ഉല്‍പാദന കേന്ദ്രങ്ങള്‍ കൂടി വികസിപ്പിക്കുന്നതിന് സഹായകരമായിട്ടാണ് പദ്ധതി വിഭാവനം ചെയ്യുന്നത്. ഒരു നിയോജക മണ്ഡലത്തില്‍ ഒരു സ്ഥാപനം എന്ന ക്രമത്തില്‍ സംസ്ഥാനത്തെ 140 നിയമസഭാ മണ്ഡലങ്ങളിലും ഈ പദ്ധതി നടപ്പിലാക്കും. നോളജ് ഇക്കോണമി മിഷനില്‍ പങ്കാളികളായി കെ-ഡിസ്‌ക്കുമായി സഹകരിച്ച് കോഴ്‌സുകള്‍ ഏറ്റെടുക്കുന്ന സ്ഥാപനങ്ങള്‍ക്ക് അടിസ്ഥാന സൗകര്യങ്ങള്‍ സജ്ജീകരിക്കാന്‍ സഹായം നല്‍കും. ഇതിനായി കിഫ്ബിയില്‍നിന്നും 140 കോടി രൂപ വകയിരുത്തും. ജ്ഞാന സമ്പദ് വ്യവസ്ഥയിലേയ്ക്കുള്ള കേരളത്തിന്റെ കുതിപ്പിനു കരുത്തു പകരാന്‍ ഇത്തരം ഇടപെടലുകളിലൂടെ നിശ്ചയമായും സാധിക്കും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....