News Beyond Headlines

08 Monday
June

എല്ലാവര്‍ക്കും ആവശ്യം തന്റെ വയറ് കാണിക്കുന്നത്; രാഖി സാവന്ത്

ബോളിവുഡ് കോളങ്ങളില്‍ ഏറ്റവും കൂടുതല്‍ ഇടംപിടിക്കുന്ന പേരാണ് രാഖി സാവന്തിന്റേത്. വാര്‍ത്തകളില്‍ ഇടംപിടിക്കാനുള്ള ഒരു അവസരവും പാഴാക്കാറില്ല. എന്തും തുറന്ന് സംസാരിക്കുന്ന രാഖിയുടെ പ്രകൃതമാണ് വിവാദ നായിക എന്ന ലേബല്‍ നടിയ്ക്ക് കിട്ടാന്‍ കാരണം. എന്നാല്‍ പറഞ്ഞതിനെ കുറിച്ചോര്‍ത്ത് ദുഃഖിക്കുകയോ മാറ്റി പറയുകയോ ചെയ്യാറില്ല. ഈ അടുത്ത ഇടയ്ക്കായിരുന്നു രാഖിയും ഭര്‍ത്താവ് റിതേഷ് സിംഗും വേര്‍പിരിഞ്ഞത്. സോഷ്യല്‍ മീഡിയയിലൂടെയായിരുന്നു താരം ഇക്കാര്യം വെളിപ്പെടുത്തിയത്. ഇപ്പോഴിതാ സിനിമ മേഖലയില്‍ നിന്ന് നേരിടുന്ന വെല്ലുവിളികളെ കുറിച്ച് തുറന്ന് പറയുകയാണ് രാഖി. ഒരു നല്‍കിയ അഭിമുഖത്തിലാണ് താരം ഇക്കാര്യം പറഞ്ഞത്. തന്നെ പോലെയുള്ള ഒരു പെണ്‍കുട്ടിയ്ക്ക് ശ്രദ്ധിക്കപ്പെടാന്‍ ഏറെ പ്രയാസകരമാണെന്നാണ് രാഖി പറയുന്നത്. 'തന്റെ സ്വപ്നം ഇതുവരെ പൂര്‍ത്തികരിക്കാന്‍ കഴിഞ്ഞിട്ടില്ല. സിനിമയില്‍ നിന്ന് അധികവും തേടി എത്തുന്നത് ഗ്ലാമറസ് റോളുകളാണ്. വയറ് കണിക്കുന്നതല്ലാതെ അഭിനയപ്രധാന്യമുള്ള പ്രൊജക്ടുകള്‍ ലഭിച്ചിട്ടില്ല. അത്തരം വേഷങ്ങള്‍ ചെയ്യാന്‍ ഞാന്‍ ശരിക്കും ആഗ്രഹിക്കുന്നു. ഒരിക്കല്‍ അത്തരത്തിലുള്ള കഥാപാത്രത്തിലൂടെ താന്‍ ശ്രദ്ധിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നുവെന്നും' രാഖി പറഞ്ഞു. എന്തും തുറന്നു പറയാന്‍ മടിയില്ലാത്ത രാഖി തനിക്ക് കൗമാരക്കാലത്ത് സംഭവിച്ച ഒരു അമളിയെ കുറിച്ച് നേരത്തെ നല്‍കിയ ഒരു അഭിമുഖത്തില്‍ വെളിപ്പെടുത്തിയിരുന്നു. ഹോളി ആഘോഷത്തിനിടെ ബലൂണ്‍ എന്ന് കരുതി കോണ്ടത്തില്‍ വെളളം നിറച്ച് എറിഞ്ഞെന്നും അതിന് വീട്ടുകാരില്‍ നിന്ന് ശകാരം കേട്ടെന്നും ബിഗ് ബോസ് വിവാദ നായിക പറഞ്ഞു. അത്തരത്തിലൊരു അബദ്ധം പറ്റാനുളള കാരണവും രാഖി വെളിപ്പെടുത്തിയിരുന്നു. കൗമാര കാലത്ത് സംഭവിച്ച അബദ്ധത്തെ കുറിച്ച് അവതാരകന്‍ ചോദിച്ചപ്പോഴാണ് ആ മറക്കാനാവാത്ത സംഭവത്തെ കുറിച്ച് രാഖി പറഞ്ഞത്. 'കുട്ടിക്കാലത്ത് ഹോളി ദിനത്തില്‍ എന്റെ വീട്ടില്‍ ഒരു ബലൂണ്‍ കണ്ടെത്തി. അതില്‍ വര്‍ണ്ണാഭമായ വെള്ളം ഒഴിച്ച് ആളുകളുടെ മുഖത്തേക്ക് എറിഞ്ഞു. എന്നാല്‍ ആ സമയത്ത് എല്ലാവരും എന്നെ വഴക്ക് പറയുകയായിരുന്നു. ''വിഡ്ഢി! ഞാന്‍ നിന്നെ കൊല്ലും'' എന്നൊക്കെ ആളുകള്‍ പറഞ്ഞു. എന്നാല്‍ എന്തിനാണെന്ന് എനിക്ക് മനസ്സിലായില്ല. 'ഇത് എന്തിന്? ഇത് ഹോളിയാണ്!' എല്ലാവരും എന്നെ നോക്കി പറഞ്ഞു. അപ്പോഴാണ് എനിക്ക് മനസ്സിലായത് അത് ബലൂണല്ല, കോണ്ടം ആണെന്ന്' രാഖി പറഞ്ഞു. സോഷ്യല്‍ മീഡിയയില്‍ സജീവമാണ് രാഖി സാവന്ത്. ഇന്‍സ്റ്റഗ്രാമില്‍ കൈനിറയെ ആരാധകരുണ്ട്. നടിയുടെ പോസ്റ്റുകളും ചിത്രങ്ങളുമെല്ലാം നിമിഷനേരം കൊണ്ടാണ് വൈറല്‍ ആവുന്നത്. പലപ്പോഴും രാഖിയുടെ ഇന്‍സ്റ്റഗ്രാം പേസ്റ്റുകളും വീഡിയോയും സോഷ്യല്‍ മീഡിയയില്‍ വലിയ വിവാദങ്ങള്‍ ക്ഷണിച്ച് വരുത്താറുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....