പഴയങ്ങാടി: കാലത്തിനനുസരിച്ച പുരോഗതി അത്യന്താപേക്ഷിതമാണെന്ന് കൃഷി മന്ത്രി പി പ്രസാദ് പറഞ്ഞു. ആധുനിക ശാസ്ത്ര സാങ്കേതിക വിദ്യകളുടെ സദ്ഫലങ്ങളെ സ്വീകരിച്ച് മുന്നോട്ടുപോകേണ്ടതുണ്ട്. വികസനമെന്നത് എല്ലാവരിലേക്കും എത്തുന്നതാകണമെന്നും അദ്ദേഹം പറഞ്ഞു. സിപിഐ എം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി പഴയങ്ങാടിയില്‍ സംഘടിപ്പിച്ച പരിസഥിതി മനുഷ്യന്‍ വികസനം സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. മനുഷ്യനടക്കമുള്ള എല്ലാ ജീവജാലങ്ങള്‍ക്കും ആവശ്യമായ ഘടകങ്ങളുടെ ആകെത്തുകയാണ് പരിസ്ഥിതി. എല്ലാവരുടെയും നിലനില്‍പിനും വളര്‍ച്ചയ്ക്കും ഇീ ജീവനഘടകങ്ങള്‍ ആവശ്യമാണ്. മനുഷ്യനില്‍നിന്ന് വേറിട്ടുനില്‍ക്കുന്നതല്ല പരിസ്ഥിതി. ഓരോന്നിനുമുള്ള പ്രാധാന്യമനുസരിച്ചാണ് അവയെ പരിപാലിക്കേണ്ടത്. പരിസ്ഥിതിയുടെ പ്രാധാന്യമ ആദ്യമ ലോകത്തോടു പറഞ്ഞത് കമ്യൂണിസ്റ്റ് ആചാര്യന്‍മാരാണ്. വികസനമെന്നത് എല്ലാ കുടുംബത്തിലും സന്തോഷം പ്രദാനം ചെയ്യുന്നതാകണം. അത് സാമൂഹ്യനീതിയില്‍ അധിഷ്ഠിതവും നിലനിര്‍ത്തുന്നതുമാകണം. ജൈവ കൃഷിയെന്നത് കേരളത്തില്‍ തുടക്കം കുറിച്ചത് 57 ലെ കമ്യൂണിസ്റ്റ് സര്‍ക്കാരായിരുന്നു. മാറുന്ന കാലത്തിന് അനുസൃതമായ പ്രതിവിധിയായിരുന്നു അത്. ആഗോളതാപനത്തിന്റെ പ്രശ്നങ്ങളാണ് ഇന്ന് ലോകം അഭിമുഖീകരിക്കുന്നത്. അന്തരീക്ഷത്തില്‍ കാര്‍ബര്‍ കൂടുതല്‍ എത്തുന്നത് തടയാനുള്ള മാര്‍ഗങ്ങളാണ് തേടേണ്ടത്. കാര്‍ബണ്‍ കുറഞ്ഞ അളവില്‍ പുറത്തുവിടുന്ന വാഹനങ്ങള്‍ ഓടിക്കേണ്ടതിനെക്കുറിച്ചാണ് ഇനി ആലോചിക്കേണ്ടത്. മനുഷ്യനും പ്രകൃതിയും കേന്ദ്രബിന്ദുവാകുന്ന വികസനമാണ് ലക്ഷ്യമിടേണ്ടത്. കമ്യൂണിസ്റ്റ് സോഷ്യലിസ്റ്റ് വികസന കാഴ്പ്പാടാകണമത്. പുതിയ കാലത്തിനനുസരിച്ച സാഹചര്യം നമ്മുടെ നാട്ടില്‍ ഉണ്ടാവേണ്ടതുണ്ട്. എല്ലാത്തിനെയും കണ്ണടച്ച് എതിര്‍ക്കുന്നതാകരുത് കാഴ്ചപ്പാടെന്നും അദ്ദഹം പറഞ്ഞു. സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള, മഹിളാ അസോസിയേഷന്‍ സംസഥാന ട്രഷറര്‍ ഇ പത്മാവതി എന്നിവര്‍ സംസാരിച്ചു. ഒ വി നാരായണന്‍ അധ്യക്ഷനായി. ഐക്യരാഷ്ട്ര സംഘടനയുടെ ദുരന്തനിവാരണവിഭാഗം തലവന്‍ മുരളി തുമ്മാരുകുടി ഓണ്‍ലൈനായി സെമിനാറില്‍ പങ്കെടുത്തു. സിപിഐ എം സംസ്ഥാന കമ്മിറ്റിയംഗം ടി വി രാജേഷ് പൊന്നാടയണിയിച്ചു. കെ പത്മനാഭന്‍ സ്വാഗതം പറഞ്ഞു. ഭാവിയില്ലെന്ന് ഉറപ്പായ പാര്‍ടിയുടെ പരിഭ്രാന്തി: ചന്ദ്രന്‍ പിള്ള ഭാവിയില്ലെന്ന് ഉറപ്പായ പാര്‍ടിയുടെ പരിഭ്രാന്തിയാണ് കെ റെയില്‍ സമരത്തിലൂടെ കേരളത്തില്‍ കാണുന്നതെന്ന് സിഐടിയു അഖിലേന്ത്യാ സെക്രട്ടറി കെ ചന്ദ്രന്‍ പിള്ള പറഞ്ഞു. ഇക്കാര്യത്തില്‍ ബിജെപിയുടെത് പതിവുപോലുള്ള കള്ളക്കളിയാണ്. ഇന്ത്യയില്‍ ഇരുപതിലേറെ സില്‍വര്‍ ലൈനുകളുണ്ട്. ഇവിടെ സമരമെന്നതില്‍ എന്താണ് ന്യായീകരണമെന്നും അദ്ദേഹം ചോദിച്ചു. സമയത്ത് വരുന്ന വികസനമാണ് പുരോഗതി. അല്ലാത്തതെന്തും പിന്നോക്കാവസ്ഥയാണ്. അത് തലമുറകളോട് ചെയ്യുന്ന ചതിയാണ്. വികസനത്തിന്റെ നഷ്ടം അചിന്ത്യമാണ്. എന്നാല്‍ വികസനത്തിന്റെ പ്രാധാന്യം ബോധ്യപ്പെടുത്തുകയും നഷ്ടപ്പെടുന്നതിന് പരിഹാരമുണ്ടെന്ന് ഉറപ്പുവരുത്തുകയുമാണ് കാലത്തിന്റെ ആവശ്യം. അതാണിവിടെ സര്‍ക്കാര്‍ ചെയ്യന്നത്. സര്‍ക്കാരിന്റെ കാഴ്ചപ്പാടുകള്‍ യുക്തി പൂര്‍വമാണെന്നതിന്റെ തെളിവാണ് തുടര്‍ന്നുകിട്ടിയ വിജയം. ലോകം വല്ലാതെ മാറുന്നുണ്ട്. വിവരവിജ്ഞാന രംഗത്തെ പുതിയ നേട്ടങ്ങളെ ഉള്‍ച്ചേര്‍ത്ത് ലഭ്യമായ മനുഷ്യവിഭവത്തെ ഉപയോഗപ്പെടുത്തി ഭാവിയിലേക്കാണ് നോക്കേണ്ടത്. വികസനമെന്നത് കെട്ടിനില്‍പ്പല്ല. ജീവിത പരിതസ്ഥിതിയെ ഉയര്‍ത്തുന്നതാകണമത്. പാരിസ്ഥിതികാഘാതങ്ങള്‍ക്കുപോലും പുതിയ കാലത്ത് പ്രതിവിധികള്‍ ഉണ്ടെന്നും ചന്ദ്രന്‍ പിള്ള പറഞ്ഞു. മുരളി തുമ്മാരുകുടി പരിസ്ഥിതി വിഷയത്തില്‍ മൊത്തമായി വികസന കാര്യങ്ങളെ എതിര്‍ക്കരുതെന്ന് ഐക്യരാഷ്ട്രസഭ ദുരന്ത ലഘൂകരണവിഭാഗം മേധാവി മുരളി തുമ്മാരുകുടി പറഞ്ഞു. മലയാളികള്‍ പൊതുവെ പരിസ്ഥിതി സംരക്ഷകരും കൂടിയാണ്. പ്രാദേശിക നഷ്ടത്തിന്റെ പേരില്‍ വികസനം എതിര്‍ക്കരുത്. വികസനം പൊതു ആവശ്യമാണെന്ന് കരുതി സമൂഹം മൊത്തമായി ഏറ്റെടുക്കുകയാണ് വേണ്ടത്. പരിസ്ഥിതിയെ സംരക്ഷിക്കുന്നത് മനുഷ്യന് വേണ്ടിത്തന്നെയാണ്. പരിസ്ഥിതിയിലുണ്ടാവുന്ന മാറ്റം മനുഷ്യനെ സാരമായി ബാധിക്കും. അതിനാലാണ് സംരക്ഷിക്കേണ്ടത് അത്യാവശ്യമാണെന്ന് പറയുന്നത്. മനുഷ്യന്‍ ജീവിക്കുന്ന സ്ഥലത്ത് നിന്ന് ആയിരം കിലോമീറ്റര്‍ ദൂരത്തോളം വരെ പരിസ്ഥിതിക പ്രശ്‌നങ്ങള്‍ ഉണ്ടാക്കാന്‍ കഴിയുന്നവരാണ്. പ്രകൃതിയിലെ മറ്റു ജീവികള്‍ അങ്ങിനെയല്ല. പ്രത്യക്ഷമായി വികസനമെന്നു തോന്നുന്നത് യഥാര്‍ഥത്തില്‍ വികസനമാകണമെന്നില്ലെന്നും മുരളി തുമ്മാരുകുടി പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....