മാത്തില്‍: തൊഴില്‍ രഹിതരായ യുവജനങ്ങള്‍ക്ക് തൊഴില്‍ ലഭ്യമാക്കാന്‍ സംസ്ഥാന സര്‍ക്കാര്‍ വിവിധങ്ങളായ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമ്പോള്‍ ഉള്ള തൊഴിലവസരങ്ങള്‍ പോലും ഇല്ലാതാക്കുന്ന നയമാണ് കേന്ദ്ര സര്‍ക്കാറിന്റേതെന്ന് ടൂറിസം-പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ് പറഞ്ഞു. സിപിഐ എം 23 ആം പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി മാത്തിലില്‍ 'തൊഴിലിലായ്മയും കേന്ദ്ര സംസ്ഥാന സര്‍ക്കാറുകളുടെ സമീപനവും, എന്ന വിഷയത്തില്‍ നടന്ന സെമിനാര്‍ ഉദ്ഘാടനം ചെയ്യുകയായിരുന്നു മന്ത്രി. ജനങ്ങള്‍ക്ക് തൊഴില്‍ ലഭിക്കേണ്ടുന്ന സ്ഥാപനങ്ങളെ ഒന്നൊന്നായി കേന്ദ്ര സര്‍ക്കാര്‍ വിറ്റഴിക്കുന്നു. സംസ്ഥാന സരക്കാറാകട്ടെ വില്‍പ്പനയ്ക്ക് വെക്കുന്ന അത്തരം സ്ഥാപനങ്ങള്‍ ഏറ്റെടുക്കാന്‍ തയ്യാറാകുന്നു. ഇതാണ് രണ്ട് നയങ്ങള്‍ തമ്മിലുള്ള വ്യത്യാസം. അത് മാത്രമല്ല, കേന്ദ്ര സര്‍വീസില്‍ ഒഴിഞ്ഞുകിടക്കുന്ന 8.75 ലക്ഷത്തിലേറെ ഒഴിവുകള്‍ നികത്താനും തയ്യാറാകുന്നില്ല. എന്നാല്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പി എസ് സി നിയമനങ്ങളില്‍ റെക്കോര്‍ഡിട്ടിരിക്കുന്നു. എന്നിട്ടും ഉദ്യോഗാര്‍ഥികളെ തെറ്റിദ്ധരിപ്പിച്ച് സമരത്തിനിറക്കി വിടാനാണ് യുഡിഎഫ് ശ്രമിച്ചത്. അപ്പോഴും കേന്ദ്രത്തിന്റെ തൊഴില്‍ നിയമന നിരോധനത്തെ കുറിച്ച് യുഡിഎഫ് മിണ്ടിയില്ല. 2016ല്‍ എല്‍ഡിഎഫ് അധികാരത്തില്‍ വന്നപ്പോള്‍ സംസ്ഥാനത്ത്. 300 സ്റ്റാര്‍ട്ടപ്പുകളാണ് ഉണ്ടായിരുന്നത്. 5 വര്‍ഷം കൊണ്ട് അത് 4000 ആയി ഉയര്‍ത്തി. സ്റ്റാര്‍ട്ടപ്പുകളിലെ നിക്ഷേപം 50 കോടിയില്‍ നിന്നും 3200 കോടിയായി ഉയര്‍ന്നു. ഇതാണ് രണ്ട് വ്യത്യസ്ത സമീപനങ്ങള്‍. പാര്‍ടി കോണ്‍ഗ്രസ് സെമിനാറുകളില്‍ പങ്കെടുക്കുന്നതിന് നേതാക്കള്‍ക്ക് വിലക്കേര്‍പ്പെടുത്തിയ കോണ്‍ഗ്രസിന് ബിജെപിയുമായി വേദി പങ്കിടുന്നതിന് ഒരു പ്രയാസവുമില്ല. കോണ്‍ഗ്രസും ബിജെപിയും ഒരേ തൂവല്‍ പക്ഷികളെ പോലെയാണ് നിലകൊള്ളുന്നത്. ബിജെപിക്ക് എതിരെ നില്‍ക്കേണ്ടുന്ന ഏത് സാഹചര്യത്തിലും അവര്‍ മാറി നില്‍ക്കും. സെമിനാറുകളില്‍ നിന്നും കോണ്‍ഗ്രസ് വിട്ടു നില്‍ക്കുന്നുതും അതിന്റെ തെളിവാണെന്നും മന്ത്രി പറഞ്ഞു. പാര്‍ടി കോണ്‍ഗ്രസിന്റെ ഭാഗമായി ഏരിയയിലെ മികച്ച സംഘാടക സമിതി ഓഫീസുകളായി തിരഞ്ഞെടുക്കപ്പെട്ട പെരിങ്ങോം ലോക്കലിലെയും എരമം തെക്കേക്കര ബ്രാഞ്ചിലെയും ഓഫീസുകള്‍ക്ക് ഉപഹാരങ്ങള്‍ വിതരണം ചെയ്തു. പ്രാദേശിക രാഷ്ട്രീയ ചരിത്രം ഉള്‍പ്പെടുത്തി നിര്‍മിച്ച ഹിസ്റ്ററി വാള്‍ ടി ഐ മധുസൂദനന്‍ എംഎല്‍എ പ്രകാശനം ചെയ്തു. ഡിവൈഎഫ്‌ഐ സംസ്ഥാന സെക്രട്ടറി വി കെ സനോജ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി ടി ടി ജിസ്മോന്‍, എ കെ രമ്യ,എം ഷാജര്‍, മനു തോമസ്,സരിന്‍ ശശി തുടങ്ങിയവര്‍ സംസാരിച്ചു. സി സത്യപാലന്‍ അധ്യക്ഷനായി. പി ശശിധരന്‍ സ്വാഗതം പറഞ്ഞു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....