News Beyond Headlines

29 Monday
December

ഏപ്രില്‍ 1 ന് റെഡ് ഫ്ളാഗ് ഡേ

സി.പി.ഐ(എം) 23-ാം പാര്‍ട്ടി കോഗ്രസ്സിന്റെ ഭാഗമായി ഏപ്രില്‍ 1 ന് റെഡ് ഫ്ളാഗ് ഡേയായി ആചരിക്കും. അന്നേദിവസം കേരളത്തിലെ ആദ്യത്തെ കമ്മ്യൂണിസ്റ്റ് രക്തസാക്ഷികളായ അബു മാസ്റ്ററും, ചാത്തുക്കുട്ടിയും ബ്രിട്ടീഷ് പോലീസിന്റെ വെടിയേറ്റ് മരിച്ച് വീണ തലശ്ശേരി ജവഹര്‍ഘട്ടില്‍ നിന്നും കണ്ണൂര്‍ കാല്‍ടെക്സിലെ എ.കെ.ജി പ്രതിമ വരെ 23 കീലോമീറ്റര്‍ നീളത്തില്‍ ദേശീയപാതയില്‍ തുടര്‍ച്ചയായി റെഡ് ഫ്ളാഗ് ഉയര്‍ത്തിപ്പിടിക്കും. ഇതിന് പുറമെ കരിവെള്ളൂര്‍ രക്തസാക്ഷി സ്മാരകം മുതല്‍ മാഹി പൂഴിത്തലയില്‍ പ്രത്യേകം ഒരുക്കു ചെറുകല്ലായി രക്തസാക്ഷി കവാടം വരെ ഇടവിട്ട് 53 പ്രധാന കേന്ദ്രങ്ങളില്‍ 150 മീറ്റര്‍ വീതം നീളമുള്ള ചെങ്കൊടിയേന്തിക്കൊണ്ട് ജനങ്ങള്‍ അണിനിരക്കും. ഫലത്തില്‍ ചങ്ങല പോലെയായിരിക്കും ആ പരിപാടി. ഇന്ത്യയില്‍ ഇത്രയും നീളമുള്ള കൊടി ഉയര്‍ത്തിപ്പിടിച്ച മറ്റൊരു പരിപാടിയും രാജ്യത്ത് നടന്നിട്ടില്ല. ആകെ ദേശീയപാതയില്‍ ചെങ്കൊടിയേന്തുന്നത് 82 കീലോമീറ്റര്‍ നീളത്തിലാണ്. അതുകൊണ്ട് തന്നെ. ഈ പരിപാടി ചരിത്ര സംഭവമായി മാറും. ഈ പരിപാടിയില്‍ പാര്‍ട്ടി നേതാക്കളും, പ്രവര്‍ത്തകരും, ജനങ്ങളും അണിനിരക്കും. മാര്‍ച്ച് 29 കയ്യൂര്‍ രക്തസാക്ഷിദിനത്തിലാണ് പതാകദിനമായി ആചരിക്കുത്. അന്ന് ജില്ലാ-ഏരിയാ-ലോക്കല്‍-ബ്രാഞ്ച് തലം വരെയുള്ള എല്ലാ പാര്‍ട്ടി ഘടകങ്ങളുടെ കേന്ദ്രങ്ങളിലും പാര്‍ട്ടി മെമ്പര്‍മാരുടെയും, അനുഭാവി ഗ്രൂപ്പ് മെമ്പര്‍മാരുടെയും വീടുകളില്‍ ചെങ്കൊടി ഉയര്‍ത്തും. വീടുകളില്‍ രാവിലെ 7 മണിക്കും, മറ്റ് കേന്ദ്രങ്ങളില്‍ 8 മണിക്കുമായിരിക്കും പരിപാടി. മാര്‍ച്ച് 27 ന് രാവിലെ 6 മണി മുതല്‍ പൊതുസമ്മേളന നഗരിയായ കണ്ണൂര്‍ സ്റ്റേഡിയം ഗ്രൗണ്ട് പാര്‍ട്ടി പ്രവര്‍ത്തകന്‍മാര്‍ ശുചീകരണ പ്രവര്‍ത്തനം നടത്തും. മാര്‍ച്ച് 20 ന് ജില്ലയിലെ എല്ലാ പാര്‍ട്ടി ബ്രാഞ്ചുകളിലും ജനകീയ പങ്കാളിത്തത്തോടെ ശുചീകരണ പ്രവര്‍ത്തനം നേരത്തെ നടത്തിയിരുന്നു. മാര്‍ച്ച് 30, ഏപ്രില്‍ 3 തീയ്യതികളില്‍ കണ്ണൂരില്‍ വിളംബര ജാഥ സംഘടിപ്പിക്കും. 26 സെമിനാറുകളാണ് നിശ്ചയിച്ചിരുത്. അതില്‍ 15 സെമിനാറുകളും ജനപങ്കാളിത്തത്തോടെയാണ് നടന്നത്. ചിലയിടങ്ങളില്‍ ബഹിഷ്‌കരണ അഹ്വാനം നടത്തിയ രാഷ്ട്രീയ പാര്‍ട്ടിയുടെ അണികളും പങ്കെടുത്തിരുന്നു.26 ന് ചക്കരക്കല്ലില്‍ നടക്കുന്ന മാധ്യമ സമ്മേളനം പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ശശികുമാറാണ് ഉദ്ഘാടനം ചെയ്യുന്നത്. 27 ന് 3 മണിക്ക് കണ്ണൂര്‍ ടൗണ്‍ സ്‌ക്വയറില്‍(സി എച്ച് കണാരന്‍ നഗര്‍) നടക്കുന്ന യൂത്ത് പ്രൊഫഷണല്‍ മീറ്റ് സ്പീക്കര്‍ എം പി രാജേഷ് ഉദ്ഘാടനം ചെയ്യും. ഡി.വൈ.എഫ്.ഐ അഖിലേന്ത്യ പ്രസിഡണ്ട് എ എ റഹീം, കേരള പ്രൊഫഷണല്‍ നെറ്റ്വര്‍ക്ക് സംസ്ഥാന പ്രസിഡണ്ട് ഡോ. വി ജി പ്രദീപ്കുമാര്‍, സി.പി.ഐ(എം) സംസ്ഥാനകമ്മിറ്റിയംഗം ഡോ. ചിന്ത ജോറോം എന്നിവര്‍ പങ്കെടുക്കും. 27 ന് കൂത്തുപറമ്പില്‍ നടക്കുന്ന സാംസ്‌കാരിക സമ്മേളനം മന്ത്രി സജി ചെറിയാന്‍ ഉദ്ഘാടനം ചെയ്യും. സാംസ്‌കാരിക നായകരായ എം മുകുന്ദന്‍, അശോകന്‍ ചരുവില്‍, ഡോ.ഖദീജ മുംതാസ് എന്നിവര്‍ പങ്കെടുക്കും. മാര്‍ച്ച് 30 ന് വൈകുന്നേരം 4 മണിക്ക് തലശ്ശേരിയില്‍ നടക്കുന്ന പ്രവാസി സമ്മേളനം മുന്‍ സ്പീക്കറും, നോര്‍ക്ക വൈസ് ചെയര്‍മാനുമായ പി ശ്രീരാമകൃഷ്ണനും, ഇരിട്ടിയില്‍ വൈകുന്നേരം 4 മണിക്ക് നടക്കുന്ന കര്‍ഷക സെമിനാര്‍ കിസാന്‍ സഭ അഖിലേന്ത്യ പ്രസിഡണ്ട് ഡോ. അശോക് ധാവ്ളെ ഉദ്ഘാടനം ചെയ്യും. ഏപ്രില്‍ 2 ന് രാവിലെ 10.30 ന് ധര്‍മ്മശാലയില്‍ ശാസ്ത്രമേള കോട്ടയം എം.ജി സര്‍വ്വകലാശാല വൈസ് ചാന്‍സലറും, ശാസ്ത്രഞ്ജനുമായ ഡോ. സാബു തോമസ്സും, 3 ന് വൈകുന്നേരം 5 മണിക്ക് സമാപന സമ്മേളനം ഉന്നതവിദ്യാഭ്യാസ മന്ത്രി ഡോ. ആര്‍ ബിന്ദുവും ഉദ്ഘാടനം ചെയ്യും. പ്രതിനിധി സമ്മേളനം നടക്കുന്ന സമയത്താണ് മുഖ്യ സെമിനാറുകള്‍ നടക്കുന്നത്. അതില്‍ ദേശീയ നേതാക്കള്‍ പങ്കെടുക്കുന്നുണ്ട്.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....