News Beyond Headlines

29 Wednesday
April

കണ്ണടച്ച് തുറക്കുന്നതിനിടെ ഫോണ്‍ മോഷ്ടിക്കും ! തട്ടിപ്പിന്റെ പുതിയ രീതിയെ കുറിച്ച് പൊലീസ്

തട്ടിപ്പിനായി പുതിയ വഴികള്‍ തേടുകയാണ് മോഷ്ടാക്കള്‍. അവയെല്ലാം പൊളിച്ചടുക്കി കേരളാ പൊലീസും ഇവരുടെ പിന്നാലെ തന്നെയുണ്ട്. കണ്ണടച്ച് തുറക്കുന്ന സമയത്തിനുള്ളില്‍ മൊബൈല്‍ ഫോണ്‍ തട്ടിയെടുക്കുന്ന പുതിയ രീതിയെ കുറിച്ച് ജനങ്ങളില്‍ അവബോധമുണ്ടാക്കുകയാണ് പൊലീസ് ഫേസ്ബുക്ക് പോസ്റ്റിലൂടെ. തൃശൂരില്‍ നടന്ന ഒരു മോഷണ ശ്രമം വിവരിച്ചുകൊണ്ടായിരുന്നു പൊലീസിന്റെ ഫോസ്ബുക്ക് പോസ്റ്റ്. ഫേസ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണ രൂപം : തൃശൂരില്‍ നടന്ന ഒരു സംഭവം. കോളേജില്‍ പഠിക്കുന്ന ഒരു പെണ്‍കുട്ടി ബസ് സ്റ്റോപ്പില്‍ കാത്തു നില്‍ക്കുകയായിരുന്നു. മോളേ, എന്റെ ഭാര്യ ഇവിടെ എത്താമെന്നു പറഞ്ഞിരുന്നു. അവള്‍ ഇതുവരേയും എത്തിയില്ല. വീട്ടില്‍ നിന്നും പുറപ്പെട്ടുവോ ആവോ? ആ മൊബൈല്‍ഫോണ്‍ ഒന്നു തരുമോ, ഒരു കോള്‍ വിളിക്കാനാണ്. ഒരാള്‍, ആ പെണ്‍കുട്ടിയുടെ അടുത്തുവന്ന് ചോദിച്ചു. അത്യാവശ്യകാര്യത്തിനല്ലേ എന്നു കരുതി, ആ പെണ്‍കുട്ടി തന്റെ ബാഗില്‍ നിന്നും മൊബൈല്‍ ഫോണ്‍ എടുത്ത്, അയാള്‍ നല്‍കിയ ഫോണ്‍ നമ്പറിലേക്ക് പെണ്‍കുട്ടിതന്നെ ഡയല്‍ ചെയ്തു. എന്നിട്ട് സംസാരിക്കുന്നതിനായി ഫോണ്‍ അയാള്‍ക്ക് കൈമാറി. അയാള്‍ അത് ചെവിയോടു ചേര്‍ത്തു പിടിച്ചു. മൊബൈല്‍ഫോണിന് റേഞ്ച് കുറവാണെന്ന മട്ടില്‍ അയാള്‍ പെണ്‍കുട്ടി നിന്നിടത്തുനിന്നും അല്‍പ്പം നീങ്ങി നിന്നു സംസാരിക്കാന്‍ തുടങ്ങി. മറുഭാഗത്തുനിന്നും സംസാരിക്കുന്നത് കേള്‍ക്കാനില്ലെന്ന മട്ടില്‍, അയാള്‍ ഉറക്കെ ഹലോ, ഹലോ എന്ന് സംസാരിക്കുകയും, പെണ്‍കുട്ടിയുടെ സമീപത്തുനിന്നും ദൂരെയ്ക്ക് മാറിപോകുകയും, ക്ഷണ നേരം കൊണ്ട് അയാള്‍ പെണ്‍കുട്ടിയുടെ കാഴ്ചയില്‍ നിന്നും മറഞ്ഞുപോകുകയും ചെയ്തു. കബളിപ്പിക്കപ്പെട്ടതായി മനസ്സിലാക്കിയ പെണ്‍കുട്ടി പൊട്ടിക്കരഞ്ഞു. പെണ്‍കുട്ടി കരയുന്നത് അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ കാണുകയുണ്ടായി. അവളുടെ അടുത്തേക്കു വന്ന് കാര്യങ്ങള്‍ തിരക്കി. പോലീസുദ്യോഗസ്ഥന്‍ ഇക്കാര്യം കണ്‍ട്രോള്‍ റൂമില്‍ അറിയിച്ചു. ഉടന്‍ തന്നെ അത് നഗരത്തില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന എല്ലാ പോലീസുദ്യോഗസ്ഥരിലേക്കും കൈമാറി. നഗരത്തില്‍ കേരള ഗവര്‍ണറുടെ സന്ദര്‍ശനം കണക്കിലെടുത്ത്, കൂടുതല്‍ പോലീസുദ്യോഗസ്ഥരെ വിന്യസിച്ചിരുന്നു. നഗരത്തില്‍ കുറുപ്പം റോഡ് ജംഗ്ഷനില്‍ ഡ്യൂട്ടിചെയ്തിരുന്ന ചേലക്കര പോലീസ് സ്റ്റേഷനിലെ സീനിയര്‍ സിവില്‍ പോലീസ് ഓഫീസര്‍ ഹരിദാസ്, തന്റെ മുന്നിലൂടെ ഒരാള്‍ നടന്നു പോകുന്നത് ശ്രദ്ധിച്ചു. കണ്‍ട്രോള്‍ റൂമില്‍ നിന്നും അറിയിച്ച പ്രകാരമുള്ള രൂപസാദൃശ്യമുള്ളയാളാണ് ഇതെന്ന് പോലീസുദ്യോഗസ്ഥന്‍ മനസ്സിലാക്കി. അയാള്‍ നേരെ ഒരു മൊബൈല്‍ ഫോണ്‍ കടയിലേക്കാണ് കയറിപ്പോയത്. പെണ്‍കുട്ടിയെ കബളിപ്പിച്ച് കൈക്കലാക്കിയ മൊബൈല്‍ഫോണ്‍ അയാള്‍ സ്വിച്ച് ഓഫ് ആക്കിയിരുന്നു. സിംകാര്‍ഡ് ഊരിമാറ്റി, സെക്കന്റ് ഹാന്റ് മൊബൈല്‍ വില്‍പ്പന നടത്തുന്ന കടയില്‍ കൊണ്ടുപോയി വില്‍ക്കുക എന്നതായിരുന്നു അയാളുടെ പ്ലാന്‍. എന്നാല്‍ അവിടെ ഡ്യൂട്ടിയിലുണ്ടായിരുന്ന പോലീസുദ്യോഗസ്ഥന്‍ ഇക്കാര്യം മനസ്സിലാക്കി, ഇയാളെ നിരീക്ഷിച്ചുകൊണ്ടിരുന്നു. സമീപമുള്ള രണ്ടു മൂന്ന് മൊബൈല്‍ കടകളില്‍ ഇയാള്‍ കയറിയിറങ്ങുന്നുണ്ടായിരുന്നു. സംശയം തോന്നി, അയാളെ ചോദ്യം ചെയ്തതില്‍ നിന്നും തട്ടിയെടുത്ത മൊബൈല്‍ ഫോണ്‍ കണ്ടെടുത്തു. കണ്ടെടുത്ത മൊബൈല്‍ഫോണ്‍ പിന്നീട് ഈസ്റ്റ് പോലീസ് സ്റ്റേഷനില്‍ വെച്ച് പെണ്‍കുട്ടിക്ക് കൈമാറി.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....