നടിയെ പീഡിപ്പിച്ച കേസിലെ പുനരന്വേഷണത്തിന്റെ ഭാഗമായി നടന് ദിലീപിനെ ഇന്ന് ക്രൈംബ്രാഞ്ച് ആലുവ പൊലീസ് ക്ലബ്ബില്‍ ചോദ്യം ചെയ്യും. നടിയെ പീഡിപ്പിച്ചപ്പോള്‍ പകര്‍ത്തിയ ദൃശ്യങ്ങള്‍ ദിലീപ് കണ്ടതായും കേസിലെ സാക്ഷികളെ സ്വാധീനിച്ചതായും സംവിധായകന് പി.ബാലചന്ദ്രകുമാര്‍ നടത്തിയ വെളിപ്പെടുത്തലാണു പുനരന്വേഷണത്തിനു വഴി തെളിച്ചത്. കേസില്‍ എട്ടാം പ്രതിയാണു ദിലീപ്. ബാലചന്ദ്രകുമാറിന്റെ വെളിപ്പെടുത്തലിന്റെയും കേസ് അന്വേഷിച്ച ഉദ്യോഗസ്ഥരെ അപായപ്പെടുത്താന്‍ ശ്രമിച്ചു എന്ന കേസിന്റെയും ഭാഗമായി ദിലീപ് അടക്കം 7 പേരുടെ ഫോണുകള്‍ പരിശോധിച്ചിരുന്നു. ഇതില്‍ നിന്നു ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍. ഫോണുകളില്‍ നിന്നു നശിപ്പിച്ചതായി കണ്ടെത്തിയ പല വാട്സാപ് ചാറ്റുകളും വോയ്സ് മെസേജുകളും ഫൊറന്‍സിക് വിദഗ്ധരുടെ സഹായത്താല്‍ വീണ്ടെടുത്തു. ബാലചന്ദ്രകുമാര്‍ പൊലീസിനു കൈമാറിയ വിഡിയോ, ഓഡിയോ തെളിവുകള്‍, ദിലീപ് മുംബൈയിലെ ലാബില്‍ നിന്നു മായ്ച്ച 2 ഫോണുകളിലെ വിവരങ്ങള്‍, ഹാക്കര്‍ സായ്ശങ്കര്‍ വിവരങ്ങള്‍ നശിപ്പിച്ച നശിപ്പിച്ച ഫോണുകളില്‍ നിന്നു വീണ്ടെടുത്ത തെളിവുകള്‍, സായ്ശങ്കര്‍ അന്വേഷണ സംഘത്തിനു കൈമാറിയ വിവരങ്ങള്‍ തുടങ്ങി ഒട്ടേറെ തെളിവുകളുടെ അടിസ്ഥാനത്തിലായിരിക്കും ചോദ്യം ചെയ്യല്‍.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്കാരച്ചടങ്ങിൽ .....