കോഴിക്കോട് : നാദാപുരത്തിനടുത്ത് ജ്യാതിയേരിയില്‍ പ്രണയ നൈരാശ്യത്തെ തുടര്‍ന്ന് യുവാവ് ജീവനൊടുക്കിയ സംഭവത്തില്‍ നാട്ടുകാര്‍ പറയുന്നത് ഞെട്ടിപ്പിക്കുന്ന വിവരങ്ങള്‍.കൊടുവാളും തീപന്തവും പെട്രോളുമായി എത്തിയ യുവാവ് ലക്ഷ്യമിട്ടത് കൂട്ടക്കൊലയായിരുന്നുവെന്നും സഹോദരന്റെയും അയല്‍വാസികളുടെയും സമയോചിതമായ ഇടപെടല്‍ കാരണമാണ് വന്‍ദുരന്തം ഒഴിവായതെന്നും അയല്‍വാസിയായ കുനിയില്‍ കണ്ണന്‍ പറഞ്ഞു. ഇന്ന് പുലര്‍ച്ചെ ഒരു മണിയോടെയാണ് ജ്യാതിയേരി കല്ലുമ്മലിലെ യുവതിയുടെ വീട്ടിലെത്തി പൊന്‍പറ്റ രത്‌നേഷ് (42 ) തീകൊളുത്തി മരിച്ചത്. കുനിയില്‍ കണ്ണന്റെ ഇരുനില കോണ്‍ക്രീറ്റ് വീടിന്റെ മുകളിലേക്ക് കോണി ഉപയോഗിച്ച് കേറി വാതില്‍ കൊടുവാള്‍ ഉപയോഗിച്ച് കുത്തി പൊളിക്കുകയായിരുന്നു.ശബ്ദം കേട്ടുണര്‍ന്ന യുവതിയുടെ സഹോദരന്‍ ഷൈനേഷ് രത്‌നേഷിനെ തടയുകയായിരുന്നു. ഇതിനിടയില്‍ ഷൈനേഷിന്റെ കൈയ്ക്ക് കുത്തേറ്റതായും സംഭവ സമയത്ത് ഓടി കൂടിയ നാട്ടുകാര്‍ പറഞ്ഞു. വീടിന്റെ മുകളിലത്തെ മുറിയുടെ തറയിലേക്ക് പെട്രോള്‍ ഒഴിച്ച് തീകൊളുത്തി. ഈ സമയത്ത് സ്ത്രീകളും കുട്ടികളും മുകളില്‍ ഉണ്ടായിരുന്നു. സാഹസികമായാണ് ഇവരെ നാട്ടുകാര്‍ രക്ഷപെടുത്തിയത്. ഇതിനിടയില്‍ പുറത്തേക്ക് വന്ന രത്‌നേഷ് പെട്രോള്‍ കുടിച്ച ശേഷം സ്വയം തീകൊളുത്തുകയായിരുന്നുവെന്നും ദൃക്സാക്ഷികള്‍ പറഞ്ഞു.വീടിന്റെ ഗേറ്റിന് സമീപമാണ് രത്‌നേഷിന്റെ മൃതദേഹം കിടന്നിരുന്നത്. സംഭവത്തില്‍ വീട്ടുകാര്‍ക്ക് പൊള്ളലേറ്റു. പരിക്ക് സാരമുള്ളതല്ല. ഇവരെ ഉള്ളിയേരി മലബാര്‍ മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.നാദാപുരം ഡിവൈഎസ്പി ടി.പി.ജേക്കബ്, വളയം സിഐ എ.അജിഷ് എന്നിവര്‍ സ്ഥലത്തെത്തി. കണ്ണൂര്‍ ജില്ലയിലെ യുവാവുമായി ഏപ്രില്‍ നാലിന് യുവതിയുടെ വിവാഹം നിശ്ചയിച്ചതായിരുന്നു. രത് നേഷിന്റെ മൃതദേഹം ജില്ലാ ആശുപത്രി മോര്‍ച്ചറിയിലേക്കു മാറ്റി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....