തെന്നിന്ത്യന്‍ സിനിമാരംഗത്തെ ലിംഗ വിവേചനത്തെക്കുറിച്ചുള്ള നടി റാഷി ഖന്നയുടെ വാക്കുകളാണ് ഇപ്പോള്‍ ശ്രദ്ധ നേടുന്നത്. സ്ത്രീയെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം നോക്കുകയും, അവരോട് ആരാധനയോടെ സൗന്ദര്യത്തിന്റെ പേരില്‍ മാത്രം പെരുമാറുന്ന ഒരു രീതി നിലനില്‍ക്കുന്നുണ്ടെന്നും അത് മാറണമെന്നും അവര്‍ പറയുന്നു. സിനിമാ മേഖലയില്‍ നിന്ന് പലപ്പോഴും ഇത്തരം അനുഭവങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട്. ഒന്നുകില്‍ നമ്മള്‍ ഗ്ലാമര്‍ റോള്‍ ചെയ്യുന്ന നടിയായിരിക്കണം. അല്ലെങ്കില്‍ എല്ലാവരിലും മികച്ച നടിയായിരിക്കണം. നിരവധി സ്റ്റീരിയോടൈപ്പ് ചിന്താഗതികള്‍ സിനിമാ മേഖലയിലുണ്ട്. ചിലരോട് കഥാപാത്രങ്ങളെ കുറിച്ച് ചോദിക്കുമ്പോള്‍ അവര്‍ പറയുന്നത് 'നിങ്ങള്‍ക്ക് ഈ കഥാപാത്രം തരാനാകില്ല. നിങ്ങള്‍ വളരെ സുന്ദരിയാണ്. വേഷപകര്‍ച്ച നിങ്ങള്‍ക്ക് പറ്റും എന്ന് തോന്നുന്നില്ല'എന്നാണ് . ഒരു വട്ടം ഓഡീഷന്‍ ചെയ്ത് നോക്കാന്‍ പറഞ്ഞാല്‍ പോലും ആരും തയ്യാറാകുന്നില്ല. അഭിനയിച്ച് കാണിക്കാനുള്ള അവസരങ്ങളും പലരും തരാറില്ല. പകുതിപേരും സൗന്ദര്യം എന്ന കാഴ്ചപ്പാടിന് അപ്പുറത്തേക്ക് നോക്കി എന്റെ കഴിവ് കാണാന്‍ ശ്രമിക്കാറില്ല. തെന്നിന്ത്യന്‍ സിനിമാ മേഖലയില്‍ നിന്നാണ് ഈ അനുഭവം ഏറ്റവും കൂടുതല്‍ ഉണ്ടായിരിക്കുന്നത്. സുന്ദരിയായ നായിക എന്ന് മാത്രമെ എന്നെക്കുറിച്ച് ചിന്തിക്കുന്നുള്ളൂ എന്നത് വിഷമിപ്പിക്കാറുണ്ട്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....