വര്‍ക്കല: അയന്തിയില്‍ വീടിനു തീപിടിച്ച് പച്ചക്കറി വ്യാപാരിയും കുടുംബവും മരിച്ച സംഭവത്തില്‍ അട്ടിമറി സാധ്യതയില്ലെന്ന് അഗ്നിരക്ഷാസേനയുടെ റിപ്പോര്‍ട്ട്. അപകടത്തിനു പിന്നില്‍ ആസൂത്രിതമായി ഒന്നും നടന്നിട്ടില്ലെന്നാണ് അപകടത്തെക്കുറിച്ച് അന്വേഷണം നടത്തിയ തിരുവനന്തപുരം റീജണല്‍ ഫയര്‍ ഓഫീസര്‍ റിപ്പോര്‍ട്ട് നല്‍കിയിട്ടുള്ളത്. വീട്ടിലെ സ്വിച്ച് ബോര്‍ഡില്‍ നിന്നുള്ള തീപ്പൊരി തീപ്പിടിത്തത്തിനു കാരണമായെന്നാണ് റിപ്പോര്‍ട്ടിലുള്ളത്. വീട്ടിലെ കാര്‍പോര്‍ച്ചിലെ സ്വിച്ച് ബോര്‍ഡിലുണ്ടായ സ്പാര്‍ക്കില്‍ നിന്നും തീ, കേബിള്‍ മുഖേന താഴത്തെ നിലയിലെ ഹാളിലേക്ക് പടര്‍ന്നതായാണ് സംശയിക്കുന്നത്. ഹാളിലുണ്ടായിരുന്ന വസ്തുക്കളിലേക്ക് തീ പടരുകയും ക്രമേണ വിഷവാതകം ഉണ്ടാവുകയും ചെയ്തു. വെന്റിലേഷന്റെ അഭാവത്തില്‍ പുക കോണിപ്പടിയിലൂടെ ഒന്നാമത്തെ നിലയിലും വാതിലുകളുടെയും ജനലുകളുടെയും വിടവുകളിലൂടെ മുറികളിലേക്കുമെത്തി. ഈ സമയം താഴത്തെ നിലയിലെ ഹാളില്‍ തീ ആളിപ്പടര്‍ന്ന് അലങ്കാര സീലിങ് അടര്‍ന്ന് വീണ് മറ്റ് മുറികളിലേക്കും പുക പടര്‍ന്നിരിക്കാമെന്നും വിലയിരുത്തുന്നു. കുടുംബാംഗങ്ങളെല്ലാം നല്ല ഉറക്കത്തിലായിരുന്നിനാല്‍ തുടക്കത്തില്‍ പുക അറിയാന്‍ കഴിഞ്ഞില്ല. എന്നാല്‍, ശ്വാസതടസ്സം നേരിട്ട് എഴുന്നേല്‍ക്കുമ്പോള്‍ മുറിയാകെ പുക നിറഞ്ഞ് നില്‍ക്കുകയും വാതിലുകള്‍പോലും കണ്ടെത്താന്‍ കഴിയാത്ത അവസ്ഥയിലായിരുന്നിരിക്കാം. മരണവെപ്രാളത്തില്‍ വാതിലുകള്‍ തുറന്നപ്പോള്‍ പുക വീണ്ടും ശക്തമായി ഇവരുടെ മുഖത്തേയ്ക്ക് എത്തുകയും അതു ശ്വസിച്ച് നിലത്ത് വീണിട്ടുണ്ടാകാമെന്നും കണക്കാക്കുന്നു. മരണപ്പെട്ട പലരെയും വാതിലിനു സമീപം കണ്ടെത്തിയത് ഇതിന് തെളിവായി ചൂണ്ടിക്കാട്ടുന്നു. വാതില്‍ തുറന്ന് പുറത്ത് പോകുന്നത് അപകടം വരുത്തിയേക്കാമെന്ന് കരുതിയാകും അമ്മയും കുഞ്ഞും ബാത്ത് റൂമില്‍ പ്രവേശിച്ചതെന്നും അനുമാനിക്കുന്നു. അപകടത്തെക്കുറിച്ച് ഫൊറന്‍സിക്, ഇലക്ട്രിക്കല്‍ ഇന്‍സ്‌പെക്ടറേറ്റ് എന്നിവയും അന്വേഷണം നടത്തുന്നുണ്ട്. ഇവരുടെകൂടി റിപ്പോര്‍ട്ട് ലഭിച്ച് അവ ക്രോഡീകരിച്ച് അന്തിമ നിഗമനത്തിലെത്തും. തീപ്പിടിത്തത്തില്‍ നശിച്ച സി.സി.ടി.വി. ദൃശ്യങ്ങള്‍ വീണ്ടെടുക്കാന്‍ ഡി.വി.ആര്‍. ഫൊറന്‍സിക് ലാബിലേക്ക് അയച്ചിരിക്കയാണ്. കഴിഞ്ഞ മാര്‍ച്ച് എട്ടിന് പുലര്‍ച്ചെയാണ് അയന്തി പന്തുവിള രാഹുല്‍ നിവാസില്‍ ബേബി എന്നുവിളിക്കുന്ന ആര്‍.പ്രതാപന്‍(62), ഭാര്യ ഷേര്‍ളി(53), ഇവരുടെ ഇളയമകന്‍ അഹില്‍(29), രണ്ടാമത്തെ മകന്‍ നിഹുലിന്റെ ഭാര്യ അഭിരാമി(24), ഇവരുടെ എട്ടു മാസം പ്രായമുള്ള മകന്‍ റയാന്‍ എന്നിവര്‍ മരിച്ചത്. വീട്ടിലുണ്ടായിരുന്ന നിഹുല്‍ മാത്രമാണ് രക്ഷപ്പെട്ടത്. നിഹുലിന്റെ മൊഴിയെടുത്തു വര്‍ക്കല: അയന്തിയില്‍ വീടിന് തീപിടിച്ചുണ്ടായ അപകടത്തില്‍നിന്നു രക്ഷപ്പെട്ട നിഹുലില്‍നിന്നും പോലീസ് മൊഴിയെടുത്തു. ഉറക്കത്തിലായിരുന്ന തന്നെ അയല്‍വാസി ഫോണില്‍ വിളിച്ചപ്പോഴാണ് അപകടത്തെക്കുറിച്ച് അറിയുന്നതെന്ന് നിഹുല്‍ മൊഴിനല്‍കി. വീടിന്റെ താഴെ തീ കത്തുന്നതായി പറഞ്ഞപ്പോള്‍ മൊബൈല്‍ഫോണിലൂടെ സി.സി.ടി.വി. പരിശോധിച്ചപ്പോഴാണ് കത്തുന്നത് കണ്ടത്. മുറിയുടെ വാതില്‍ തുറന്നപ്പോള്‍ പുക മുറിക്കകത്തേക്ക് കയറി. തുടര്‍ന്ന് ഭാര്യയെയും മകനെയും ബാത്ത്റൂമിനകത്തേക്ക് മാറ്റി. തുടര്‍ന്ന് നടന്നാണ് മുറിക്ക് പുറത്തിറങ്ങിവന്നത്. അപകടത്തില്‍ പരിക്കേറ്റ് തിരുവനന്തപുരം സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു നിഹുല്‍. ആരോഗ്യനിലയില്‍ പുരോഗതിയുണ്ടായതിനെത്തുടര്‍ന്ന് രണ്ടു ദിവസം മുമ്പാണ് വീട്ടിലെത്തിയത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....