മൂവാറ്റുപുഴ: ഉല്ലാസ യാത്രയില്‍ വിദ്യാര്‍ഥികള്‍ക്ക് പാക്കേജ് അനുസരിച്ചുള്ള ആഹാരമോ സംവിധാനങ്ങളോ നല്‍കാതെ പെണ്‍കുട്ടികളടക്കമുള്ളവരെ ബുദ്ധിമുട്ടിപ്പിച്ച ഡ്രൈവറടക്കം ടൂറിസ്റ്റ് വാഹനത്തിലെ അഞ്ച് ജീവനക്കാര്‍ക്കെതിരേ കേസ്. യാത്ര കഴിഞ്ഞ് പറഞ്ഞതിലും മണിക്കൂറുകള്‍ വൈകിയെത്തിയ വാഹനം വിദ്യാര്‍ഥികള്‍ കാമ്പസില്‍ തടഞ്ഞിട്ടു. രോഷാകുലരായ വിദ്യാര്‍ഥികള്‍ വാഹനത്തിന്റെ ചില്ലുടച്ചു. കണ്ടാലറിയാവുന്ന ഏതാനും വിദ്യാര്‍ഥികള്‍ക്കെതിരേയും കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴ നിര്‍മല കോളേജില്‍നിന്നു കര്‍ണാടകയ്ക്ക് ഉല്ലാസയാത്ര നടത്തിയ വിദ്യാര്‍ഥികളും അധ്യാപകരും അടക്കം 49 പേര്‍ക്കാണ് ബസ് ജീവനക്കാരുടെയും ടൂര്‍ ഓപ്പറേറ്റര്‍മാരുടെയും നിരുത്തരവാദപരമായ പ്രവര്‍ത്തികള്‍ മൂലം ദുരിതം അനുഭവിക്കേണ്ടി വന്നത്. കൃത്യമായി ആഹാരം നല്‍കാനോ പ്രാഥമിക സൗകര്യമൊരുക്കാനോ ജീവനക്കാര്‍ തയ്യാറായില്ലെന്ന് കുട്ടികളും അധ്യാപകരും പോലീസില്‍ നല്‍കിയ പരാതിയില്‍ പറയുന്നു. പെണ്‍കുട്ടികളെ വനാതിര്‍ത്തിയില്‍ രാത്രിയില്‍ ഇറക്കി നിര്‍ത്തി പണം ആവശ്യപ്പെട്ട് ഭീഷണിപ്പെടുത്തിയെന്നും പരാതിയുണ്ട്. ബസ് ജീവനക്കാര്‍ ബസിന്റെ കാബിന്‍ അടച്ചിട്ട് മദ്യപിച്ചു. മോശമായ ഭക്ഷണമാണ് നല്‍കിയത്- കുട്ടികള്‍ പറയുന്നു. രംഗം വഷളായതോടെ പോലീസ് സംഘം സ്ഥലത്തെത്തി. ഇവര്‍ കുട്ടികളെയും രക്ഷിതാക്കളെയും ശാന്തരാക്കി. ജീവനക്കാരെ അടക്കം വാഹനം കസ്റ്റഡിയിലെടുത്തു. വാഹന ഉടയും സ്ഥലത്തെത്തിയിരുന്നു. വാഹനത്തിലിരുന്ന് ജീവനക്കാര്‍ മാപ്പ് ചോദിക്കുകയും ചെയ്തിരുന്നു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....