മഞ്ചേരി : മഞ്ചേരി മുന്‍സിപ്പല്‍ കൗണ്‍സിലര്‍ അബ്ദുല്‍ ജലീല്‍ എന്ന കുഞ്ഞാന്‍ (56)യെ ആക്രമിച്ചു കൊലപ്പെടുത്തിയ സംഭവത്തില്‍ രണ്ടു പേരെ മഞ്ചേരി പൊലീസ് അറസ്റ്റ് ചെയ്തു. വള്ളുവങ്ങാട് കറുത്തേടത്ത് ഷംഷീര്‍ (32), നെല്ലിക്കുത്ത് ഒലിപ്രക്കാട് പതിയന്‍തൊടിക അബ്ദുല്‍ മാജിദ് (26) എന്നിവരെയാണ് മഞ്ചേരി പൊലീസ് ഇന്‍സ്പെക്ടര്‍ സി അലവിയുടെ നേതൃത്വത്തിലുള്ള പ്രത്യേക അന്വേഷണ സംഘം അറസ്റ്റ് ചെയ്തത്. കൃത്യത്തിനു ശേഷം പാലക്കാട്ടേക്ക് രക്ഷപ്പെട്ട മാജിദിനെയും പട്ടാമ്പി മുതുമലയിലേക്ക് രക്ഷപ്പെട്ട ഷംഷീറിനെയും പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ കണ്ടെത്തി തന്ത്രപരമായി പിടികൂടുകയായിരുന്നു. കൊലപാതകം, തടഞ്ഞുവെക്കല്‍, വസ്തുവഹകള്‍ നശിപ്പിക്കല്‍, അടിച്ചു പരിക്കേല്‍പ്പിക്കല്‍ തുടങ്ങിയ വകുപ്പുകളിലാണ് ഇവര്‍ക്കെതിരെ കേസ്സെടുത്തിട്ടുള്ളത്. ഇക്കഴിഞ്ഞ ചൊവ്വാഴ്ച രാത്രിയാണ് കേസിന്നാസ്പദമായ സംഭവം. പാലക്കാട് നിന്നും മഞ്ചേരിയിലേക്ക് ഇന്നോവ കാറില്‍ വരികയായിരുന്നു അബ്ദുല്‍ ജലീലും സുഹൃത്തുക്കളും. പയ്യനാട് താമരശ്ശേരിയിലെ പോക്കറ്റ് റോഡില്‍ വാഹനം പാര്‍ക്ക് ചെയ്തതിനെ സംബന്ധിച്ച് ഇവര്‍ പ്രതികളുമായി തര്‍ക്കമുണ്ടായി. വാക്കേറ്റവും കയ്യാങ്കളിയും ഉണ്ടായെങ്കിലും പ്രശ്നം പരിഹരിച്ചെങ്കിലും പ്രതികളിലൊരാള്‍ ഹെല്‍മെറ്റു കൊണ്ട് കാറിന്റെ പിന്‍ഗ്ലാസ് അടിച്ചു തകര്‍ത്തു. വാഹനത്തിന് കൂടുതല്‍ നാശനഷ്ടമുണ്ടാകുമെന്ന് കരുതി കൗണ്‍സിലറും സംഘവും കാര്‍ മുന്നോട്ടെടുക്കുകയും പ്രദേശവാസിയായ സുഹൃത്തിനെ വിളിച്ച് വരുത്തി പ്രശ്നം അവതരിപ്പിക്കുകയുമായിരുന്നു. ഇക്കാര്യം അന്വേഷിക്കാനായി പോയ സുഹൃത്തിനെ കാത്ത് നെല്ലിക്കുത്ത് ഫുട്ബോള്‍ ടര്‍ഫിന് സമീപം നിര്‍ക്കുമ്പോഴാണ് മൂന്നംഗ സംഘം ബൈക്കിലെത്തി അബ്ദുല്‍ ജലീലിനെ കനമുള്ള കല്ലുകൊണ്ട് തലയ്ക്കടിച്ച് രക്ഷപ്പെട്ടത്. ഗുരുതരമായി പരിക്കേറ്റ അബ്ദുല്‍ ജലീല്‍ ബുധനാഴ്ച വൈകീട്ട് പെരിന്തല്‍മണ്ണ സ്വകാര്യ ആശുപത്രിയില്‍ ചികിത്സ ഫലിക്കാതെ മരണപ്പെട്ടു. ഇതോടെയാണ് ജില്ലാ പൊലീസ് മേധാവി കെ സുജിത്ത് ദാസിന്റെ നിര്‍ദ്ദേശ പ്രകാരം പ്രത്യേക അന്വേഷണ സംഘം രൂപവല്‍ക്കരിച്ചത്. എസ് ഐ സുലൈമാന്‍, എം ഗിരീഷ്, അനീഷ് ചാക്കോ, പി മുഹമ്മദ് സലീം, ഐ കെ ദിനേഷ്, ഹരി, ഷഹേഷ്, തൗഫീഖ് മുബാറക്ക്, കെ സിറാജുദ്ദീന്‍ എന്നിവരാണ് അന്വേഷണ സംഘത്തിലുണ്ടായിരുന്നത്. സംഭവത്തിനു ശേഷം ഒളിവില്‍ കഴിയുന്ന മുഖ്യപ്രതി പയ്യനാട് നെല്ലിക്കുത്ത് കെ എം ശുഐബ് എന്ന കൊച്ചുവിനായി പൊലീസ് സംഘം അന്വേഷണം ഊര്‍ജ്ജിതമാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....