ഇന്ധനവില പിടിവിട്ട് കുതിക്കുമ്പോള്‍ നട്ടംതിരിഞ്ഞ് പമ്പ് ഉടമകളും. വില വര്‍ധനയ്ക്കനുസരിച്ച് ഓരോ ദിവസവും സ്റ്റോക്ക് വാങ്ങാന്‍ അധിക തുക കണ്ടത്തേണ്ടതും പെട്രോളിനും ഡീസലിനും ലഭിക്കുന്ന കമ്മിഷന്‍ ഉയര്‍ത്താത്തതുമെല്ലാമാണ് പ്രതിസന്ധിക്ക് കാരണം. സര്‍ക്കാരിനോടും എണ്ണക്കമ്പനികളോടും ആവര്‍ത്തിച്ച് പറഞ്ഞിട്ടും ആവശ്യങ്ങളൊന്നും പരിഗണിക്കുന്നില്ലെന്നാണ് പരാതി. ബാഷ്പീകരിച്ച് പോകുന്നതിന്റെ ഇന്ധനത്തിന്റെ അളവും ബ്ലെന്‍ഡ് ചെയ്ത ഇന്ധനം ടാങ്കില്‍ നിറയ്ക്കുമ്പോള്‍ വെള്ളമായി മാറുന്നതുമെല്ലാം കണക്കാക്കിയാല്‍ നഷ്ടങ്ങള്‍ വേറെയുമുണ്ട്. വര്‍ഷങ്ങളായി സര്‍ക്കാരിനെയും എണ്ണക്കമ്പനികളെയും അറിയിക്കുന്ന ആവശ്യങ്ങള്‍ ഇന്ധനവില കുതിക്കുമ്പോഴെങ്കിലും പരിഗണിക്കണമെന്നാണ് ഇവരുടെ അപേക്ഷ. ഇന്ധനവിലയില്‍ വീണ്ടും വര്‍ധന. പെട്രോളിനു ലീറ്ററിനു 44 പൈസയും ഡീസലിനു ലീറ്ററിനു 42 പൈസയുമാണ് കൂട്ടിയത്. ഇതോടെ തിരുവനനന്തപുരം നഗരത്തില്‍ ഒരു ലീറ്റര്‍ പെട്രോളിന് 115.45 രൂപയും ഡീസലിന് 102.26 രൂപയുമായി വില ഉയര്‍ന്നു. കൊച്ചിയില്‍ പെട്രോളിന് 113.46 രൂപയും ഡീസലിന് 100.40 രൂപയുമാണ് വില. കൊച്ചിയില്‍ ആദ്യമായാണ് ഡീസല്‍വില 100 കടക്കുന്നത്. കോഴിക്കോട് പെട്രോള്‍ ലീറ്ററിന് 113.62 രൂപയും ഡീസലിന് 100.58 രൂപയുമാണ് ഇന്നത്തെ വില. 10 ദിവസത്തിനിടെ പെട്രോളിന് കൂടിയത് ലീറ്ററിന് 9.15 രൂപയും, ഡീസലിന് 8.84 രൂപയുമാണ്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....