കണ്ണൂര്‍ : ആറുമാസം മുന്‍പ് പാര്‍ട്ടി കോണ്‍ഗ്രസ് പ്രഖ്യാപിച്ചതു മുതല്‍ ഇന്ത്യയിലെ തന്നെ പാര്‍ട്ടിയുടെ ഏറ്റവും കരുത്തേറിയ ഘടകമായ കണ്ണൂര്‍ മഹാസമ്മേളനത്തെ വരവേല്‍ക്കാനുള്ള ഒരുക്കങ്ങള്‍ തുടങ്ങിയിരുന്നു. ഇതിനിടെയില്‍ കൊവിഡ് മഹാമാരിവീണ്ടുമെത്തുമെന്ന ആശങ്ക ശക്തമായിരുന്നുവെങ്കിലും കൃത്യമായ പ്ലാനിങിനും സംഘടനാമികവിനും തടസമായില്ല.പാര്‍ട്ടി ബ്രാഞ്ച് സമ്മേളനം മുതല്‍ ജില്ലാസമ്മേളനംവരെ സമയബന്ധിതമായി നടത്താനും ബ്രാഞ്ച് തലം മുതലുള്ളഘടകങ്ങളെ പാര്‍ട്ടി കോണ്‍ഗ്രസിന് സജ്ജമാക്കാനും ജില്ലാസെക്രട്ടറി എം.വി ജയരാജന്റെ നേതൃത്വത്തിലുള്ള ടീമിന് കഴിഞ്ഞു. കണ്ണൂര്‍ ഇതുവരെ കാണാത്ത വിധത്തില്‍ നാടിളക്കിയുള്ള പ്രചാരണമാണ് പാര്‍ട്ടികോണ്‍ഗ്രസിനായി നടന്നത്. ഹുണ്ടികപിരിവുവഴി നാലുകോടിയിലേറെ പിരിഞ്ഞുകിട്ടിയതും ജനങ്ങള്‍ പാര്‍ട്ടി കോണ്‍ഗ്രസ് ഏറ്റെടുത്തതിനു തെളിവായി നേതൃത്വം കണ്ടു. ബ്രാഞ്ച് മുതല്‍ ലോക്കല്‍, ഏരിയാകമ്മിറ്റികള്‍ ഉയര്‍ത്തിയ സംഘാടകസമിതി ഓഫിസുകളും പ്രചാരണങ്ങളും വ്യത്യസ്തവും വൈവിധ്യവുമായിരുന്നു. കണ്ണൂരിലെ മുക്കിലും മൂലയിലുമുള്ള ഓരോചുമരുകളും കമ്യൂണിസ്റ്റ് പാര്‍ട്ടി കടന്നുവന്ന സഹനവഴികളും നേതാക്കളുടെ ചിത്രവും കൊണ്ടു നിറഞ്ഞു.ചിത്രകാരന്‍മാരുടെയും കലാകാരന്‍മാരുടെയും വന്‍നിര തന്നെയാണ് ഇതിനായിഅണിനിരന്നത്. ഇതോടൊപ്പം അനുബന്ധ പരിപാടികള്‍ കണ്ണൂര്‍ നഗരത്തിലൊതുക്കാതെ വിവിധ സ്ഥലങ്ങളില്‍ നടത്തിയത് കൂടുതല്‍ ജനങ്ങളിലേക്ക് പാര്‍ട്ടി കോണ്‍ഗ്രസിന്റെ പ്രചാരണമെത്തിക്കാന്‍ കഴിഞ്ഞു. പാര്‍ട്ടി ബ്രാഞ്ചുമുതല്‍ പൊളിറ്റ്ബ്യൂറോവരെയുള്ളവരെ ഒരേ കണ്ണിയില്‍ കോര്‍ത്ത് പ്രവര്‍ത്തിക്കാന്‍ കഴിഞ്ഞതിന്റെ മികവാണ് ഇന്നലെ നായനാര്‍ അക്കാദമിയില്‍ തുടങ്ങിയ ഇരുപത്തിമൂന്നാം പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയം.പരമ്പരാഗതരീതികള്‍ വിട്ടു തികച്ചും പ്രൊഫഷനലായ സമീപനമാണ് സംഘാടകത്വത്തിന് പാര്‍ട്ടി നേതൃത്വം സ്വീകരിച്ചത്. പാര്‍ട്ടി കോണ്‍ഗ്രസ് കണ്ണൂരില്‍ നടത്താന്‍ പൊളിറ്റ്ബ്യൂറോ തീരുമാനിച്ചതുമുതല്‍ കോടിയേരിയുടെ നേതൃത്വത്തില്‍ നായനാര്‍ അക്കാദമിയിലെത്തി സ്ഥിതി ഗതികള്‍ വിലയിരുത്തി. പാര്‍ട്ടി കേന്ദ്രകമ്മിറ്റിയംഗമായ ഇ.പി ജയരാജന്‍, ജയിംസ് മാത്യു,ടി.വിരാജേഷ് തുടങ്ങിയ ജില്ലയിലെ നേതാക്കളുടെ വന്‍നിരതന്നെയാണ് പാര്‍ട്ടി കോണ്‍ഗ്രസിന്റെ വിജയത്തിനായി ചിട്ടയായ പ്രവര്‍ത്തനംസംഘടിപ്പിച്ചത്.ഓരോപ്രദേശത്തും അവിടെ വേരുറച്ച കായിക മത്സരങ്ങള്‍ സംഘടിപ്പിക്കുകയും വര്‍ണാഭമായ വിളംബര ജാഥകള്‍ നടത്തുകയും ചെയ്തത് ബഹുജനങ്ങളില്‍ പാര്‍ട്ടി കോണ്‍ഗ്രസ് തരംഗം തന്നെയുണ്ടാക്കി.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....