മഞ്ചേരി : ഈ മാസം നടക്കുന്ന സന്തോഷ് ട്രോഫി മത്സരങ്ങള്‍ കാണാനെത്തുന്നവര്‍ക്ക് പ്രത്യേകം യാത്രാ സൗകര്യമൊരുക്കുമെന്ന് കായിക വകുപ്പു മന്ത്രി വി അബ്ദുറഹിമാന്‍. ഇതിനായി കെ എസ് ആര്‍ ടി സിയുമായി സഹകരിച്ച് പ്രത്യേക സര്‍വ്വീസുകള്‍ നടത്തുമെന്നും അദ്ദേഹം പറഞ്ഞു. മത്സരങ്ങള്‍ നടക്കുന്നത് രാത്രിയായതിനാല്‍ ഫുട്ബോള്‍ പ്രേമികള്‍ക്ക് കളി കഴിഞ്ഞ വീട്ടിലേക്ക് മടങ്ങാന്‍ പ്രയാസമുണ്ടാകാതിരിക്കാനാണ് പ്രത്യേക സൗകര്യമൊരുക്കുന്നത്. നിലമ്പൂര്‍, വണ്ടൂര്‍, തിരൂര്‍, പൊന്നാനി തുടങ്ങിയ സ്ഥലങ്ങളില്‍ നിന്നും പ്രത്യേക സര്‍വീസുണ്ടാകുമെന്നും അദ്ദേഹം കൂട്ടിചേര്‍ത്തു. സന്തോഷ് ട്രോഫി മത്സരം നടക്കുന്ന പ്രധാന വേദിയായ മഞ്ചേരി പയ്യനാട് സ്റ്റേഡിയം ഇന്നലെ രാവിലെ ഒമ്പതു മണിക്ക് സന്ദര്‍ശിച്ച മന്ത്രി സജ്ജീകരണങ്ങള്‍ വിലയിരുത്തി. എ.ഐ.എഫ്.എഫ് കോംപറ്റീഷന്‍ മാനേജര്‍ രാഹുല്‍ പരേശ്വറിനോട് വേദികളുടെ സജ്ജീകരണ പുരോഗതി സംബന്ധിച്ച് മന്ത്രി ആരാഞ്ഞു. സ്റ്റേഡിയത്തില്‍ ഇതുവരെ നടത്തിയ പ്രവര്‍ത്തികളില്‍ തൃപ്തി അറിയിച്ച രാഹുല്‍ പരേശ്വര്‍ സ്റ്റേഡിയം ലോകോത്തര നിലവാരത്തിലേക്ക് ഉയര്‍ന്നതായി അറിയിച്ചു. താരങ്ങള്‍ക്കും ഒഫീഷ്യല്‍സിനും ഒരുക്കിയ താമസ-ഗതാഗത സൗകര്യങ്ങളില്‍ തൃപ്തി അറിയിച്ച അദ്ദേഹം സ്റ്റേഡിയം അന്തര്‍ദേശീയ, ദേശീയ മത്സരങ്ങള്‍ക്ക് അനുയോജ്യമായതായും തുടര്‍ന്നും ഇത്തരം മത്സരങ്ങള്‍ ഇവിടെ സംഘടിപ്പക്കണമെന്നും മന്ത്രിയോട് ആവശ്യപ്പെട്ടു. ഏപ്രില്‍ 16 മുതല്‍ മെയ് രണ്ട് വരെ മഞ്ചേരി പയ്യനാട് സ്റ്റേഡിയം, മലപ്പുറം കോട്ടപ്പടി സ്റ്റേഡിയം എന്നിവിടങ്ങളിലായിയാണ് സന്തോഷ് ട്രോഫി മത്സരങ്ങള്‍ നടക്കുന്നത്. ജില്ലാ സ്പോര്‍ട്സ് കൗണ്‍സില്‍ പ്രസിഡന്റ് എ. ശ്രീകുമാര്‍, ഇവന്റ് കോ-ഓര്‍ഡിനേറ്റര്‍ യു. ഷറഫലി, ഡി.വൈ.എസ്.പി. കെ എം ബിജു, കായിക വകുപ്പ് മന്ത്രിയുടെ പ്രതിനിധികളായ കെ.പി. അനില്‍, പി. ജനാര്‍ദനന്‍, എക്സിക്യൂട്ടീവ് അംഗങ്ങളായ കെ. അബ്ദുല്‍ നാസര്‍, ഹൃഷിക്കേഷ് കുമാര്‍ മറ്റു ജനപ്രതിനിധികള്‍, സംഘാടക സമിതി അംഗങ്ങള്‍, കായിക പ്രേമികള്‍ അനുഗമിച്ചു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....