കൊച്ചി പാലാരിവട്ടം വെണ്ണലയില്‍ ഒരു കുടുംബത്തിലെ മൂന്നുപേര്‍ ജീവനൊടുക്കിയ സംഭവത്തില്‍ മരിക്കുന്ന വിവരം പിതാവ് മൂത്ത കുട്ടിയെ മുന്‍കൂട്ടി അറിയിച്ചിരുന്നുവെന്ന് വെളിപ്പെടുത്തല്‍. വെണ്ണല ശ്രീകല റോഡില്‍ വടരത്ത് ലെയിനില്‍ വെളിയില്‍ വീട്ടില്‍ പരേതനായ പ്രകാശന്റെ ഭാര്യ ഗിരിജ പ്രകാശന്‍ (67), മകള്‍ രജിത പ്രശാന്ത് (38), മകളുടെ ഭര്‍ത്താവ് എ.എസ്. പ്രശാന്ത് (45) എന്നിവരാണ് മരിച്ചത്. രജിതയുടെയും പ്രശാന്തിന്റെയും മകള്‍ ആശ്രിത (12), മകന്‍ ആര്‍ജവ് (6) എന്നിവരെ വീട്ടില്‍ തന്നെ സുരക്ഷിതരായി കണ്ടെത്തി. ആശ്രിത എളമക്കര സരസ്വതി വിദ്യാനികേതനിലെ ആറാം ക്ലാസ് വിദ്യാര്‍ഥിയും ആര്‍ജവ് യുകെജി വിദ്യാര്‍ഥിയുമാണ്. ഇന്നലെ വെളുപ്പിനെയാണ് ഇവര്‍ ജീവനൊടുക്കിയതെന്നാണ് പൊലീസ് പറയുന്നത്. ഉറക്കമെഴുന്നേറ്റ മൂത്തകുട്ടിയോട് തങ്ങള്‍ മരിക്കാന്‍ പോകുകയാണെന്നും കുറച്ചു കഴിഞ്ഞ് ബന്ധുക്കളില്‍ ഒരാളെ ഫോണില്‍ വിളിച്ച് മരിച്ച കാര്യം അറിയിക്കണമെന്നും പറഞ്ഞു. ഭയന്നു പോയ കുട്ടികളെ മറ്റൊരു മുറിയിലാക്കിയ ശേഷമാണ് പ്രശാന്ത് ജീവനൊടുക്കിയതെന്നു കരുതുന്നു. കുട്ടികള്‍ ഫോണ്‍ വിളിച്ചതനുസരിച്ച് സ്ഥലത്തെത്തിയ ബന്ധുവാണ് മൃതദേഹങ്ങള്‍ കണ്ടെത്തിയത്. തുടര്‍ന്ന് അയല്‍ക്കാരെയും പൊലീസിനെയും വിവരമറിയിക്കുകയായിരുന്നു. രജിതയെ വിഷം കഴിച്ച നിലയിലും ഗിരിജയെയും പ്രശാന്തിനെയും തൂങ്ങിമരിച്ച നിലയിലുമാണു കണ്ടെത്തിയത്. പൊന്നുരുന്നി സ്വദേശിയാണ് പ്രശാന്ത്. രജിതയെ വിവാഹം ചെയ്ത ശേഷമാണ് ശ്രീകല റോഡിലെ വീട്ടില്‍ താമസമാക്കിയത്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി പോസ്റ്റ്‌മോര്‍ട്ടം നടത്തിയ മൃതദേഹങ്ങള്‍ ഇന്നലെ വൈകിട്ട് 5ന് പച്ചാളം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മരണത്തില്‍ ദുരൂഹതയില്ലെന്നാണ് പ്രാഥമിക നിഗമനമെന്നും ബാധ്യതയെക്കുറിച്ച് അന്വേഷണം നടത്തുമെന്നും പൊലീസ് അറിയിച്ചു. വീടിനോടു ചേര്‍ന്ന് ധാന്യമില്‍ നടത്തിയിരുന്ന പ്രശാന്ത് ഒരു കോടി രൂപയുടെ സാമ്പത്തിക ബാധ്യതയുണ്ടെന്നും വീട് വിറ്റ് അതു വീട്ടണമെന്നും കാണിച്ച് എഴുതിയ ആത്മഹത്യക്കുറിപ്പ് വീട്ടില്‍ നിന്ന് കണ്ടെടുത്തു. വീടു നിര്‍മാണത്തിനും മില്‍ നടത്തിപ്പിനും വലിയ തുക പ്രശാന്ത് വായ്പ വാങ്ങിയിരുന്നു എന്നാണു വിവരം. കോവിഡ് വന്നതോടെ ബിസിനസ് നിലയ്ക്കുകയും കടം തിരിച്ചടയ്ക്കാന്‍ കഴിയാതെ വരികയും ചെയ്തു.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....