News Beyond Headlines

15 Monday
June

മാതാപിതാക്കളില്‍ നിന്ന് കിട്ടിയ എച്ച്‌ഐവി; ബെന്‍സനും യാത്രയായി; ആ വീട് ഇനി ശൂന്യം

പന്ത്രണ്ട് വര്‍ഷങ്ങള്‍ക്കു മുന്‍പ് എച്ച്‌ഐവി ബാധിച്ച് മരണപ്പെട്ട ബെന്‍സി എന്ന പെണ്‍കുട്ടിയെ ഓര്‍മയുണ്ടോ? മാതാപിതാക്കളില്‍ നിന്ന് ലഭിച്ച രോഗത്തിന്റെ ശേഷിപ്പ് പേറേണ്ടിവന്ന ബെന്‍സിയുടെ സഹോദരനായ ബെന്‍സന്‍ (26) കഴിഞ്ഞ ദിവസം ജീവനൊടുക്കി. കൊട്ടാരക്കരയിലെ ഒരു ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്ന ബെന്‍സനും കൂടി യാത്ര ആയതോടെ ആ കുടുംബത്തിലെ അവസാന കണ്ണിയാണ് ഇല്ലാതായത്. കൊല്ലം കുമ്മല്ലൂര്‍ ബിന്‍സി ബംഗ്ലാവില്‍ പരേതരായ സികെ ചാണ്ടിയുടെയും മേരി ജോണിന്റെയും മക്കളാണ് ബെന്‍സനും ബെന്‍സിയും. 97ല്‍ ചാണ്ടിയും മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം മേരിയും മരിച്ചതോടെ മുത്തച്ഛന്‍ ഗീവര്‍ഗീസ് ജോണിയുടെയും മുത്തശ്ശി സാലമ്മയുടെയും സംരക്ഷണത്തിലായിരുന്നു ബെന്‍സിയും ബെന്‍സനും. ഒരു തെറ്റും ചെയ്യാതെ മാതാപിതാക്കളില്‍ നിന്ന് ലഭിച്ച രോഗബാധയില്‍ ഈ കുഞ്ഞുങ്ങള്‍ക്ക് അനുഭവിക്കേണ്ടിവന്നത് ദുരിതങ്ങളുടെ പെരുമഴയാണ്. ബെന്‍സി നഴ്‌സറി സ്‌കൂളിലായിരുന്ന സമയത്താണ് കുട്ടികള്‍ എച്ച്‌ഐവി ബാധിതരാണെന്നറിഞ്ഞത്. തുടര്‍ന്ന് ഇരുവരെയും കൈതക്കുഴി സര്‍ക്കാര്‍ സ്‌കൂളില്‍ ചേര്‍ത്തു. എന്നാല്‍, എച്ച്‌ഐവി പോസിറ്റീവായ കുട്ടികളെ പഠിപ്പിക്കാന്‍ പാടില്ലെന്ന ആവശ്യമായി സ്‌കൂള്‍ പിടിഐ രംഗത്തുവന്നു. തുടര്‍ന്ന് കുട്ടികളെ സമീപത്തെ ലൈബ്രറിയില്‍ ഇരുത്തി പ്രത്യേകം അധ്യാപകരെ നിയമിച്ച് പഠിപ്പിച്ചു. സന്നദ്ധസംഘടനകളും സര്‍ക്കാരും ആരോഗ്യവകുപ്പും ഇടപെട്ട് നടത്തിയ ബോധവത്കരണത്തിനൊടുവില്‍ കുട്ടികളെ സ്‌കൂളിലെ ഹെഡ്മാസ്റ്ററുടെ മുറിയിലിരുത്തി പഠിപ്പിച്ചു. 2003ല്‍ കൊച്ചിയിലെത്തിയ മുന്‍ രാഷ്ട്രപതി ഡോ. എപിജെ അബ്ദുല്‍ കലാമിനെ ഇരുവരും സന്ദര്‍ശിച്ചിരുന്നു. ഇത് വഴിത്തിരിവായി. അക്കൊല്ലം സെപ്തംബര്‍ 28ന് കേന്ദ്രമന്ത്രി സുഷമ സ്വരാജ് തിരുവനന്തപുരം പ്രസ് ക്ലബില്‍ വച്ച് കുട്ടികളെ കണ്ടു. ഏറെ വാത്സല്യത്തോടെ അവരോട് പെരുമാറിയ സുഷമ കുട്ടികള്‍ക്ക് അഞ്ചു വര്‍ഷത്തേക്കുള്ള ചികിത്സാ ചെലവും ശരിയാക്കിയാണ് മടങ്ങിയത്. 2005 ജനുവരി 12ന് കാഴ്ചയില്ലാത്ത മുത്തശ്ശി സാലമ്മയെ ഒറ്റയ്ക്കാക്കി ഗീവര്‍ഗീസ് ജോണി മരണപ്പെട്ടു. പിന്നീട് മുത്തശ്ശിയുടെ സംരക്ഷണത്തിലായിരുന്നു ഇരുവരും. പിന്നീട് സംസ്ഥാന ഭരണകൂടവും വിവിധ സന്നദ്ധസംഘടനകളും സുമനസ്സുകളുടെ കാരുണ്യവുമൊക്കെ ചികിത്സാ സഹായമായി ഇവരെ പലപ്പോഴും തേടിയെത്തി. എങ്കിലും ചികിത്സാ ചെലവുകള്‍ കണ്ടെത്താന്‍ മുത്തശ്ശി വിഷമിച്ചിരുന്നു. 2010ല്‍ ബെന്‍സി മരിച്ചു. തലച്ചോറിലുണ്ടായ അണുബാധയാണ് കൂടപ്പിറപ്പിന്റെ ജീവനെടുത്തത്. കുറച്ചു കാലം മുന്‍പ് മുത്തശ്ശിയും പോയി. പിന്നീട് ബന്ധുവിന്റെ സംരക്ഷണത്തിലായിരുന്നു ബെന്‍സണ്‍. ബന്ധുവിന്റെ കച്ചവട സ്ഥാപനങ്ങളുടെ നടത്തിപ്പു ചുമതല വഹിച്ചിരുന്നു. പ്രണയനൈരാശ്യം മൂലമാണ് ബെന്‍സണ്‍ ജീവനൊടുക്കിയതെന്നും മരണത്തില്‍ ദുരൂഹതയില്ലെന്നും പൊലീസ് പറയുന്നു.

Tags :

ദയവായി അശ്ലീല പരാമര്‍ശങ്ങളും വ്യക്തിഹത്യകളും ഒഴിവാക്കുക. ഇവിടെ രേഖപ്പെടുത്തുന്ന അഭിപ്രായങ്ങള്‍ വായനക്കാരുടേത്‌ മാത്രമാണ്‌. ഇത്‌ ഹെഡ്‌ലൈന്‍ കേരളയുടെ അഭിപ്രായങ്ങള്‍ അല്ല.

മലയാളം ടൈപ്പ് ചെയ്യുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

Latest News


വിരട്ടാമെന്നു കരുതേണ്ട, മാടമ്പിത്തരം വേണ്ട; ഗവർണർക്ക് മോഹഭംഗം: എം.വി.ഗോവിന്ദൻ

തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന  more...

ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ  more...

‘അനാവശ്യമായി ഹോണ്‍ മുഴക്കുന്നവർക്ക് പിഴ’; മുന്നറിയിപ്പുമായി കേരളാ പൊലീസ്

അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും  more...

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ  more...

തിരുപ്പതി ക്ഷേത്രദർശനം നടത്തി മുകേഷ് അംബാനി ; ക്ഷേത്രത്തിന് ഒന്നരക്കോടി സംഭാവന നൽകി

തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു.  more...

HK Special


ഇക്കുറിയും പതിവ് തെറ്റിച്ചില്ല; ഐഫോൺ 14 സ്വന്തമാക്കാൻ വേണ്ടി മാത്രം ദുബായിലേക്ക് പറന്ന് ധീരജ്

ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....

ആ ഫോൺ കോൾ വന്നിട്ട് 26 വർഷം ! കേരളത്തിൽ ആദ്യമായി മൊബൈൽ ഫോണിൽ നിന്ന് കോൾ ചെയ്തത് ആരെന്ന് അറിയുമോ ?

കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....

പറന്നിറങ്ങി ചീറ്റകൾ; 8 ചീറ്റപ്പുലികളെ കുനോ ദേശീയോദ്യാനത്തിലേക്ക് പ്രധാനമന്ത്രി തുറന്നുവിടും

ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....

ട്രെയിനിൽ കല്ലേറുകൊണ്ട് ചോരവാർന്ന് കീർത്തന; രക്ഷാകരം നീട്ടിയത് നിഹാല

കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....

എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി പങ്കെടുക്കും; 17ന് ലണ്ടനിലെത്തും

ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....