തൃശ്ശൂര്‍: കാത്തിരിപ്പിനൊടുവില്‍ ബി.എസ്.എന്‍.എലിന് 4 ജി കിട്ടുമ്പോള്‍, അത് സാങ്കേതികവിദ്യയില്‍ രാജ്യത്തിന്റെ സ്വയംപര്യാപ്തതയുടെ അടയാളംകൂടിയായിമാറുന്നു. ഇത്രനാളും വിദേശരാജ്യത്തെ ആശ്രയിച്ചിരുന്ന ടെലികോം സാങ്കേതികവിദ്യ ഇന്ത്യക്കും സാധ്യമാണെന്ന് തെളിയുന്നു. ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (ടി.സി.എസ്.) വികസിപ്പിച്ച 4ജി സാങ്കേതികവിദ്യ രാജ്യത്ത് 6000 ടവറുകളിലാണ് ഉടന്‍ നിലവില്‍വരുക. ബി.എസ്.എന്‍.എലും ടി.സി.എസും തമ്മില്‍ ഇതിനുള്ള കരാര്‍ ആയിക്കഴിഞ്ഞു. 547.02 കോടി രൂപയുടെ 4ജി ഉപകരണങ്ങളാണ് ബി.എസ്.എന്‍.എല്‍. വാങ്ങുന്നത്. ചണ്ഡീഗഢില്‍ നടത്തിയ ട്രയലില്‍ വിജയകരമെന്ന് ബോധ്യമായതിനെത്തുടര്‍ന്നാണ് തദ്ദേശീയ സാങ്കേതികവിദ്യയില്‍ പിറന്ന 4ജി സ്വീകരിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ തയ്യാറായത്. ലോകത്തെ ഏറ്റവും വലിയ ടെലികോം വിപണികളിലൊന്നായ ഇന്ത്യയില്‍ ഇതുവരെ ആധിപത്യം ചൈന, ജപ്പാന്‍, കൊറിയ തുടങ്ങിയ രാജ്യങ്ങളില്‍നിന്നുള്ള കമ്പനികള്‍ക്കായിരുന്നു. ചൈനയുമായി ഉണ്ടായ അതിര്‍ത്തിത്തര്‍ക്കത്തെ തുടര്‍ന്ന് ആ രാജ്യത്തുനിന്നുള്ള ഇടപാടുകള്‍ക്ക് നിരോധനം വന്നു. അപ്പോഴേക്കും 4ജി ടെന്‍ഡര്‍ നടപടികള്‍ അവസാനഘട്ടത്തിലെത്തിയിരുന്നു. തദ്ദേശീയ സാങ്കേതികവിദ്യ മതിയെന്ന തീരുമാനം കേന്ദ്രസര്‍ക്കാരില്‍നിന്നു വന്നതോടെ ടെന്‍ഡര്‍ നടപടികള്‍ റദ്ദാക്കി. രാജ്യത്തുനിന്നുള്ള നാല് കമ്പനികള്‍ 4ജി സാങ്കേതികവിദ്യ തയ്യാറാക്കി മുന്നോട്ടുവന്നു. എന്നാല്‍, ടി.സി.എസിന്റേതാണ് മികവുറ്റതായി തിരഞ്ഞെടുക്കപ്പെട്ടത്.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....