ഹൈക്കോടതിയില്‍നിന്ന് അനുകൂല വിധി സമ്പാദിച്ചതിനു പിന്നാലെ നടിയെ ആക്രമിച്ച കേസിലെ തുടരന്വേഷണം ഊര്‍ജിതമാക്കി ക്രൈംബ്രാഞ്ച്. ഓഡിയോ ക്ലിപ്പുകള്‍ പൂര്‍ണമായും പരിശോധിച്ച് തെളിവ് കണ്ടെത്തുകയാണ് പ്രഥമലക്ഷ്യം. കാവ്യ മാധവന്‍ ഉള്‍പ്പെടെയുള്ളവരെ ഉടന്‍ ചോദ്യം ചെയ്യും. അഭിഭാഷകരുമായുള്ള ശബ്ദരേഖകളടക്കം ചോര്‍ന്നതില്‍ ആശങ്കയിലാണ് ദിലീപും സംഘവും. കേസില്‍ അന്വേഷണം അനിവാര്യമാണെന്നു കോടതിക്കു ബോധ്യപ്പെട്ട സാഹചര്യത്തില്‍ നടപടികള്‍ വേഗത്തിലാണ്. ദിലീപിന്റെയും കൂട്ടുപ്രതികളുടെയും ഫോണില്‍നിന്നു തിരിച്ചെടുത്ത ശബ്ദസംഭാഷണങ്ങളും മെസേജുകളുമാണ് അന്വേഷണ സംഘത്തിന്റെ ഏറ്റവും വലിയ പിടിവള്ളി. മണിക്കൂറുകള്‍ ദൈര്‍ഘ്യമുള്ള ഓഡിയോ ക്ലിപ്പുകള്‍ പരിശോധിക്കാന്‍ മാത്രം 5 അംഗ ക്രൈംബ്രാഞ്ച് സംഘത്തെയാണ് ചുമതലപ്പെടുത്തിയത്. 6000ല്‍ അധികം വരുന്ന ശബ്ദസന്ദേശങ്ങളാണ് പരിശോധിക്കേണ്ടത്. ഇതു പൂര്‍ത്തിയാകുന്നതോടെ നടിയെ ആക്രമിച്ച കേസിലെ ഗൂഢാലോചനയുമായി ബന്ധപ്പെട്ട് നിര്‍ണായക വിവരങ്ങള്‍ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് അന്വേഷണ സംഘം. തുടരന്വേഷണത്തിന്റെ ഭാഗമായി കാവ്യ മാധവനെ ഉടന്‍ ചോദ്യം ചെയ്യും. കാവ്യയ്ക്ക് വീണ്ടും നോട്ടിസ് നല്‍കാനാണ് തീരുമാനം. വീടിനു പുറത്ത് മറ്റെവിടെയെങ്കിലും ചോദ്യം ചെയ്യലിന് ഹാജരാകാനായിരിക്കും ആവശ്യപ്പെടുക. കാവ്യ സാക്ഷിയായി തുടരുമോ അതോ പ്രതിയാകുമോ എന്നതിലും വ്യക്തത വന്നിട്ടില്ല. സൈബര്‍ വിദഗ്ധന്‍ സായ് ശങ്കറെ ക്രൈംബ്രാഞ്ച് വീണ്ടും വിളിപ്പിക്കും. കേസില്‍ അഭിഭാഷകര്‍ക്കു നോട്ടിസ് നല്‍കുന്ന കാര്യത്തില്‍ കൂടിയാലോചനകള്‍ക്കുശേഷം മാത്രമേ തീരുമാനമുണ്ടാകൂ. ദൃശ്യങ്ങള്‍ ചോര്‍ന്നെന്ന പരാതിയില്‍ പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതിയിലെ ശിരസ്ദാറെയും തൊണ്ടിമുതല്‍ ക്ലാര്‍ക്കിനെയും ഉടന്‍ ചോദ്യം ചെയ്യും.
തിരുവനന്തപുരം ∙ മുഖ്യമന്ത്രി പിണറായി വിജയനുമായും സംസ്ഥാന സർക്കാരുമായും ഇടഞ്ഞുനിൽക്കുന്ന ഗവര്‍ണർ ആരിഫ് മുഹമ്മദ് ഖാനെ കടന്നാക്രമിച്ച് സിപിഎം സംസ്ഥാന more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം ടോപ് മോഡൽ ഫോണും…എന്നാൽ ധീരജിന് ഐഫോൺ more...
അനാവശ്യമായി ഹോണ്‍ മുഴക്കിയാല്‍ ഇനി പണി കിട്ടും.മുന്നറിയിപ്പുമായി കേരള പൊലീസ് രംഗത്തെത്തിരിക്കുകയാണ്. ഹോണ്‍ നീട്ടിമുഴക്കിയില്ലെങ്കില്‍ എന്തോ കുറവു പോലെയാണ് ചിലര്‍ക്കെന്നും more...
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. 1996 സെപ്റ്റംബർ 17നാണ് ആദ്യമായി കേരളത്തിൽ more...
തിരുപ്പതി വെങ്കടാചലപതി ക്ഷേത്രത്തിൽ ദർശനം നടത്തി റിലയൻസ് ഇൻഡസ്ട്രീസ് ചെയർമാൻ മുകേഷ് അംബാനി. ക്ഷേത്രത്തിലേക്ക് ഒന്നരക്കോടി രൂപയും സംഭാവന ചെയ്തു. more...
ഐഫോൺ ചിലർക്ക് ഒരു സ്റ്റാറ്റസ് സിമ്പലാണ്…മറ്റ് ചിലർക്ക് സുരക്ഷ ഉറപ്പ് നൽകുന്ന ഇനം .....
കേരളത്തിൽ ആദ്യമൊയി മൊബൈൽ ഫോൺ കോൾ എത്തിയിട്ട് ഇന്ന് 26 വർഷം തികയുന്നു. .....
ദില്ലി: 70 വർഷത്തിന് ശേഷം ഇന്ത്യയിലേക്കെത്തി ചീറ്റപുലികൾ. ഇന്നലെ നമീബിയയില്‍ നിന്നും പുറപ്പെട്ട .....
കോട്ടയം∙ കഴിഞ്ഞ ശനിയാഴ്ച മംഗളൂരു – തിരുവനന്തപുരം എക്സ്പ്രസിൽ(16348) സഞ്ചരിക്കവേ ട്രെയിനിനു നേരെയുണ്ടായ .....
ന്യൂഡൽഹി∙ എലിസബത്ത് രാജ്ഞിയുടെ സംസ്കാരചടങ്ങുകളിൽ രാഷ്ട്രപതി ദ്രൗപദി മുർമു പങ്കെടുക്കും. രാജ്ഞിയുടെ സംസ്‌കാരച്ചടങ്ങിൽ .....